ബെന്യാമിൻ ന്റെ മഞ്ഞവെയിൽ മരണങ്ങൾ

ഡീഗോ ഗേഷിയ എന്ന ഒരു ദ്വീപ് പശ്ചാത്തലമാക്കി ബന്യാമിൻ രചിച്ച ഒരു നോവൽ. നോവലിസ്റ്റ് ആകാൻ കൊതിച്ച ഒരു ചെറുപ്പക്കാരന്റെ ഒരു കത്തു ബാനിയമിനു ലഭിയ്ക്കുന്നത്തിൽ നിന്നും ആണ് നോവൽ തുടങ്ങുന്നത് . ഓരോ അധ്യായത്തിലും സസ്പെൻസ് നില നിർത്തി നമ്മളെ അവസാനം വരെ വായിപ്പിയ്ക്കുന്ന ബാനിയമിന്റെ മാജിക് ഇതിലും കാണാം.നോവലിസ്റ്റും ഇതിൽ ഒരു കഥാ പാത്രമാണ് .
ഡീഗോ ഗേഷിയായിൽ തന്റെ മുന്നിൽ വെച്ചു നടന്ന ഒരു കൊല പാതകം, അതും സ്വന്തം സഹപാഠിയുടെ .അതിന്റെ സത്യാവസ്ഥ തിരയുന്ന ക്രിസ്റ്റി അന്ത്രപേർ -ഇതാണ് നോവലിന്റെ പ്ലോട്ട് .
ചരിത്രവും ,ദുരൂഹുതയും, പ്രണയവും ഒക്കെ ഉൾകൊള്ളിച്ചു എഴുതിയ ഒരു നോവൽ ആണ് മഞ്ഞ വെയിൽ മരണങ്ങൾ.
335 പേജുകൾ ഉള്ള നോവൽ ഡിസി ബുക്ക്സ് ആണ് പുരത്തിറക്കിയിരിയ്ക്കുന്നത്.

Comments

Popular Posts