ദേര ഡയറീസ്
ദേര ഡയറീസ്
ദയറാ ഡയറീസ് എന്ന സിനിമ എനിയ്ക്കു വളരെ സ്പെഷ്യൽ ആണ് .കാരണം മറ്റൊന്നുമല്ല അതിന്റെ സംവിധായകൻ മുഷ്‌താഖ് കാരിയാടാൻ എന്ന സംവിധായകന്റെ ആദ്യത്തെ മുഖ്യ ധാര സിനിമ ആയതു കൊണ്ടാണ് .മുഷ്‌താഖ് ഭായ് യെ ഞാൻ ആദ്യമായി പരിചയ പെടുന്നത് ഒരു സിനിമ വാട്സ് ആപ്പ് കൂട്ടായ്മയിലെ അദ്ദേഹത്തിന്റെ സിനിമയെ കുറിച്ചുള്ള വ്യക്തവും അഭിനിവേശം നിറഞ്ഞതും ആയ കാഴ്ചപ്പാടുകളോട് കൂടിയ ശബ്ദ സന്ദേശങ്ങളിൽ കൂടി ആണ് .അതിനുശേഷം സിനിമ സംബന്ധമായ പല പരിപാടികളിലും .ഫിലിം ഫെസ്റിവലുകളിൽ ഒക്കെ ആയി ഞങ്ങളുടെ സൗഹൃദം വളർന്നു .പിന്നീട് ഒരിയ്ക്കൽ ഒരു സിനിമയുടെ സ്ക്രിപ്റ്റ് എഴുതുമോ ? എന്ന് അദ്ദേഹം ചോദിച്ചപ്പോൾ എനിയ്ക്കു വളരെ സന്തോഷമായി .അദ്ദേഹം ശബ്ദ സന്ദേശങ്ങളായി വാട്സ് ആപ്പിൽ അയച്ചു തന്നിരുന്ന സന്ദർഭങ്ങൾ ഒരു പേപ്പറിൽ പകർത്തുക എന്നൊരു ജോലി മാത്രമേ എനിയ്ക്കു ഉണ്ടായിരുന്നുള്ളു ..പക്ഷെ എനിയ്ക്കു നാട്ടിൽ പോകേണ്ട ആവശ്യം ഉള്ളതിനാൽ അത് നടന്നില്ല പിന്നീട് മുഷ്‌താഖ് ഭായ് തന്നെ ആ തിരക്കഥ പൂർത്തിയാക്കി അതാണ് ദേര ഡയറീസ്.
അതിനു ശേഷം ആണ് രാജു ചേട്ടൻ സംവിധാനം ചെയ്ത ജിമ്മി ഈ വീടിന്റെ ഐശ്വര്യം എന്ന സിനിമ ദുബായിൽ ഷൂട്ട് തുടങ്ങുന്നത് .അതിന്റെ രണ്ടാം ഘട്ട ഷൂട്ടിംഗ് തുടങ്ങാൻ പോകുമ്പോൾ എനിയ്ക്കു അതിൽ വർക്ക് ചെയ്യാൻ അതിയായ ആഗ്രഹം ഉണ്ടായിരുന്നു .അതിൽ മുഷ്‌താഖ് ഭായ് ആയിരുന്നു അസിസ്റ്റന്റ് ഡയറക്ടർ ഞാൻ പതുക്കെ മുഷ്‌താഖ് ഭായിയോട് എന്റെ ആഗ്രഹം പറഞ്ഞു .അദ്ദേഹം രാജു ചേട്ടനോട് പറഞ്ഞു അങ്ങനെ ആണ് ജിമ്മിയിൽ വർക്ക് ചെയ്യാൻ എനിയ്ക്കു സാധിച്ചത് .ജിമ്മിയിൽ വർക്ക് ചെയ്യുമ്പോൾ ആണ് ശരിയ്ക്കും മുഷ്‌താഖ് ബൈ യെ ഞാൻ വളരെ അടുത്ത് അറിയുന്നത് .അദ്ദേഹത്തിന് സിനിമയോടുള്ള പ്രണയവും അഭിനിവേശവും ഒക്കെ കണ്ടപ്പോൾ .ഞാൻ പലപ്പോഴും ആഗ്രഹിച്ചിട്ടുണ്ട് പ്രാര്ഥിച്ചിട്ടുണ്ട് ഞാൻ സിനിമ ചെയ്തല്ലെങ്കിലും മുഷ്‌താഖ് ഭായിടെ സിനിമ എന്ന സ്വപ്നം എന്തായാലും നടക്കണം എന്ന് .
ദേര ഡയറീസ് എന്ന സിനിമ യെ കുറിച്ച് പലരും എന്നോട് അഭിപ്രായം ചോദിച്ചു ..ഞാൻ അതിന്റെ പിന്നണിയിൽ പ്രവർത്തിച്ചിട്ടുള്ള ആൾ ആയതു കൊണ്ട് സിനിമയെ കുറിച്ച് ഞാൻ പറയുന്നത് ശരിയല്ല .നിങ്ങൾ കണ്ടു മനസ്സിലാക്കു . ഒന്ന് പറയാം നിങ്ങള്ക്ക് ഈ സിനിമ ഒരുപാടു ഒരു ഫ്രഷ്‌നെസ് തരും .പുതിയ ഒരുപാടു നല്ല കലാകാരന്മാരുടെ പ്രകടനം കാണാം .കൊറോണ കാലത്തു ഏറ്റവും ചർച്ച ചെയ്യപ്പെട്ട സ്ഥലം ആണ് നൈഫ് അവിടുത്തെ ജീവിതത്തിന്റെ നേർക്കാഴ്ചകൾ കാണാം .ഇത് വരെ ദുബായിയെ കുറിച്ച് സിനിമകളിൽ കാണാത്ത കാഴ്ചകൾ അതിന്റെ യഥാർത്ഥ ഭംഗിയിൽ കാണാം .അതിന്റെ കഥയും സന്ദര്ഭങ്ങളും ഒക്കെ അറിയാമെങ്കിലും തീയേറ്ററിൽ ഇരുന്നപ്പോൾ അതിലെ യുസഫ് എന്ന നായക കഥാ പാത്രം പലപ്പോഴും എന്റെ കണ്ണ് നിറച്ചു ..
മുഷ്‌താഖ് ഭായ് യെ കുറിച്ചും അദ്ദേഹത്തിന്റെ സിനിമ യാത്രകളെ കുറിച്ചും ഒരുപാടു എഴുതാൻ ഉണ്ട് .അദ്ദേഹത്തിന്റെ തന്നെ ആയി ഇനിയും ഒരുപാടു സിനിമകൾ മലയാളത്തിൽ വരും .അപ്പോൾ പല ചാനലുകളിലും അദ്ദേഹത്തിന്റെ ഇന്റർവ്യൂ കളിലും മറ്റുമായി നമുക്കെല്ലാം കാണാം എന്ന് പ്രത്യാശിയ്ക്കുന്നു .ദയറാ ഡയറീസ് എന്ന സിനിമയ്ക്കും അതിലെ ടീമിനും ഞാൻ എല്ലാ ഭാവുകങ്ങളും നേരുന്നു !!


Comments
Post a Comment