അച്ഛന്റെ അടുത്തേക്ക്

ബംഗ്ലൂര് നിന്നും വന്നിട്ട് മൂന്നു ദിവസമായി ..പക്ഷെ ഇത് വരെ അത് അച്ഛനോട് ഒന്ന് അവതരിപ്പിയ്കാൻ കഴിഞ്ഞില്ല .അച്ഛൻ എന്നെ ഇപ്പോഴും ഒരു കൊച്ചു കുട്ടിയായി ആണ് കാണുന്നത് .ഒരു പെണ്കുട്ടിയെ സ്നേഹിയ്കുന്നുന്ടെന്നും അവൾ വേറെ മതത്തിൽ പെട്ടവൽ ആണെന്നും ഒക്കെ അറിയുമ്പോൾ വിഷമം ഒക്കെ ഉണ്ടാകും ..പക്ഷെ അവസാനം എന്റെ ഇഷ്ടത്തിന് വിടും എന്ന് എനിയ്ക്  ഉറപ്പാണ്‌ ...
പതിവ് പോലെ പത്രം നിവര്ത്തി അച്ഛൻ വായന തുടര്ന്നു  ഞാൻ ഉമ്മറപ്പടിയിൽ പുറത്തേക്കു നോക്കി പറയാനുള്ള വാക്കുകള ചിട്ടപ്പെടുത്തി കൊണ്ടിരുന്നു ..
 വന്നപ്പോൾ മുതൽ അമ്മയ്ക് ഒരു ചെറിയ പരാതി  ഉണ്ട് അച്ഛൻ ഇപ്പോൾ പാർട്ടി പ്രവര്ത്തനം ഒക്കെ തുടങ്ങിയിരിയ്കുന്നു ..പലപ്പോഴും  വൈകി ആണ് വരവ് ...അതിൽ പിടിച്ചു കയറാം എന്ന് കരുതി ആദ്യം ചോദിച്ചു
 അച്ഛാ പണ്ട് അച്ഛന് രാഷ്ട്രീയത്തോട് വല്യ താല്പര്യം ഒന്നും ഇല്ലാരുന്നല്ലോ ..?
അച്ഛൻ പത്രത്തിന്റെ ഒരു വശം മടക്കി എന്നെ നോക്കി കൊണ്ട് പറഞ്ഞു ..
നാട്ടിൽ നിന്നാൽ ചിലതൊക്കെ കണ്ടാൽ ആരും പ്രതികരിച്ചു പോകും ..
പണ്ട് പട്ടാളത്തിൽ ആയിരുന്നപോൾ അതിർത്തിയിൽ പോലും ഇത്രയും കണ്ണിൽ  ചോര ഇല്ലതവന്മാരെ കണ്ടിട്ടില്ല ..
അപ്പോൾ ആണ് വീടിന്റെ പരിയംപറത്തു ഒരു ഓട്ടോ വന്ന ശബ്ദം കേട്ടത് ........
ആരാ രാവിലെ നീ ഒന്ന് പോയി നോക്ക് അച്ഛൻ പറഞ്ഞു ..
ഞാൻ വീടിന്റെ പിറകിലെ വെട്ടു റോഡിൽ ഒരു ഓട്ടോയിൽ നിന്നും ഇറങ്ങുന്ന കുറച്ചു ചെറുപ്പക്കാരെ കണ്ടു ..ചിലരുടെ കയ്യില ആയുധങ്ങളും ..എനിയ്ക് എന്തോ ഒരു പന്തി കേടു തോന്നി അവരുടെ അടുത്തേക്ക് കുറച്ചു കൂടി നടന്നപ്പോൾ അവരിൽ  ഒന്ന് രണ്ടു പേര് എന്റെ കൂടെ പ്രൈമറി സ്കൂളിൽ പഠിച്ചവരാണെന്നു മനസ്സിലായി ...വര്ഷങ്ങള്ക്ക് ശേഷം കണ്ടെങ്കിലും പെട്ടന്ന് മനസ്സിലായി ..താടിയും മീശയും ഒക്കെ വളര്ന്നു എല്ലാം വലിയ പുരുഷന്മാര ആയി ..അതിൽ ഒരുവൻ  എന്നെ തിരിച്ചറിഞ്ഞു ..നീ എന്താ ഇവിടെ എന്ന് അവൻ എന്നോട് ചോദിച്ചു ഞാൻ  അതൊന്നും കേട്ടില്ല .അവന്മാരുടെ കയ്യിലെ വടി വാളിൽ  ആയിരുന്നു എന്റെ നോട്ടം ..ഞാൻ മറുപടിയായി അങ്ങോട്ട്‌ ചോദിച്ചു ഇതെന്താ ആയുധങ്ങൾ ഒക്കെ ആയിട്ട് ..
അവൻ പറഞ്ഞു ഒരാളെ പൂശാൻ ..ഈ പുരുഷോത്തമൻ പിള്ളയുടെ വീട് ഇതല്ലേ ..?
എന്റെ നെഞ്ചിൽ ഒരു വെള്ളിടി വെട്ടി ...എന്റെ അച്ഛനെ കൊല്ലാൻ  ആണോ ഇവന്മാർ വന്നത് ...ദൈവമേ ..
എന്താ ..എന്താ കാര്യം ഞാൻ വെപ്രാളത്തോടെ ചോദിച്ചു ...ഞാൻ ആകെ വിറയ്കാൻ  തുടങ്ങി ..
വീട് ഇത് തന്നെ അല്ലെ അതിൽ  ഒരുത്തന അല്പം ഗൌരവത്തോടെ ചോദിച്ചു ..
ഞാൻ എന്റെ കൂടെ പഠിച്ചവന്റെ മുഖത്ത് നോക്കി ..അളിയാ എന്താ കാര്യം ..അത് എന്റെ അച്ഛനാ ..
അത് കേട്ടതും അതിൽ ചിലര് പരസ്പരം നോക്കി ...
ഞാൻ പെട്ടട്ന്നു കയറി പറഞ്ഞു ..എടാ സുമേഷേ ...ഡാ നമ്മൾ ഒരുമിച്ചു പഠിച്ചതല്ലെടാ ..ഡാ ..ഒന്നും വേണ്ടട എന്ത് കാര്യം ഉണ്ടെങ്കിലും പറഞ്ഞു തീർക്കാം ....
അതിൽ ഒരുത്തൻ  എന്നെ തള്ളി മാറ്റി മുൻപോട്ടു പോകാൻ ഒരുങ്ങി ഞാൻ അവന്റെ കയ്യിൽ  പിടിച്ചു ..
അവനതു ഇഷ്ടമായില്ല അവൻ അത് പിടിച്ചു മാറ്റി ....തോന്നിയവാസം കാണിയ്കുംപോൾ ആലോചിയ്കണം ..
ഞാൻ സുമേഷിനെ നോക്കി അവനു കുറച്ചു അയവ് വന്നിട്ടുണ്ട് ..ഞാൻ അവനെ തന്നെ പിടിച്ചു ഡാ ..എത്ര  പ്രാവശ്യം ഞാൻ നിനക്ക് എന്റെ വറുത്ത മീൻ തന്നിട്ടുണ്ട് ..എനിയ്ക് അവനോടു പറയാൻ വേറെ കണക്കുകൾ ഒന്നും ഇല്ലായിരുന്നു ...ആ നിമിഷത്തിൽ ആകെ ഓര്മ്മ കിട്ടിയത് അതായിരുന്നു ..
അപ്പോൾ ആ കൂടത്തിൽ ഒരുത്തൻ  എന്നെ പരിഹസിച്ചു ചിരിച്ചു ..
എടാ എന്ത് വേണമെങ്കിലും തരാം ..കാശു വേണോ ...ഞാൻ കെഞ്ചി ..എന്റെ കണ്ണുകള നിറഞ്ഞു ഒഴുകി അവർ എല്ലാരും പരസ്പരം നോക്കി ...
പിന്നീടു മാറി നിന്ന് എന്തൊക്കെയോ കൂടി ആലോചിച്ചു .....എന്നിട്ട് സുമേഷ് പറഞ്ഞു .എടാ ഞങ്ങള് ഏറ്റെടുത്ത കൊട്ടേഷൻ ആണ് ഞങ്ങൾ അല്ലെങ്കിൽ മറ്റാരെങ്കിലും അത് ചെയ്യും .കൈ എടുക്കാൻ ആണ് ഓർഡർ ..നീ അച്ഛനേം കൊണ്ട് ഒരു ആഴ്ച എങ്ങോട്ട് എങ്കിലും മാറിയ്കോ ..എനിയ്ക് അവനോടു വലിയ ബഹുമാനം തോന്നി ..എന്താടാ സംഭവം ആരാടാ .....ഇത് ചെയ്യാൻ പറഞ്ഞത് ...
ഒരു പോലീസു കാരൻ ആണ് തന്നത് ..അങ്ങേരുടെ കുറ്റി യെ നിന്റെ അച്ഛൻ ഇടയ്കെടയ്കു ..കാണാൻ പോകുന്നത് അയാള്ക് ഇഷ്ടപെട്ടില്ല ...ഇപ്പോൾ അയാളെ അവള്ക്ക് വേണ്ട ...നിന്റെ അച്ഛൻ പട്ടാള ക്കരാൻ അല്ലായിരുന്നോ ..വെടിവെച്ചു കൊതി തീര്ന്നില്ലേ ......
ഞാൻ ആകെ സ്തംഭിച്ചു പോയി ..ഞാൻ ഏറെ ബഹുമാനിയ്കുന്ന അച്ഛന് വേണ്ടി ഇങ്ങനെ ഒരു കാര്യത്തിന് ..ജീവിതത്തിൽ ആദ്യമായി വല്ലവന്റെയും കാലു പിടിയ്കേണ്ട അവസ്ഥ ....
തിരിച്ചു ചെല്ലുമ്പോള്‍  എനിയ്ക് അച്ഛന്റെ മുഖത്ത് നോക്കാന്‍ പോലും ആകുമായിരുന്നില്ല ..ആരാ വന്നത് എന്ന ചോദ്യത്തിന് ഞാന്‍ എന്തോ മറുപടി പറഞ്ഞു ഒഴിഞ്ഞു ...മനസ്സ് നിറയെ ഒരു വിങ്ങല്‍ ആയിരുന്നു ..പക്ഷെ ഞാന്‍ അത് പുറത്തു കാട്ടിയില്ല ..ആരോടും പറഞ്ഞതും ഇല്ല .ഒരാഴ്ച്ച മാറി നില്കണം എന്ന ഉദ്ദേശം മനസ്സില്‍ ഉള്ളത് കൊണ്ട് സമയം കിട്ടിയപ്പോള്‍ അമ്മയോട് ഞാന്‍ പറഞ്ഞു നമുക്ക് അമ്മ വര്ഷങ്ങളായി പോകണം എന്ന് കരുതി ഇരുന്ന അമ്പലങ്ങളിൽ ഒക്കെ പോയാലോ എന്ന് ..ദൈവങ്ങളില്‍ ഒന്നും വലിയ താല്പര്യം കാണിയ്കാത്ത എന്‍റെ ആ മനം മാറ്റം അവര്‍ക്ക് ആശ്ചര്യവും ..തിരസ്കരിയ്കാന്‍ കഴിയാത്തതും ആയിരുന്നു ..അച്ഛന് പാര്‍ട്ടി പ്രവര്‍ത്തനം വിട്ടു വരാന്‍ തീരെ താല്പര്യം ഉണ്ടായിരുന്നില്ല ..പക്ഷെ എന്‍റെ നിര്‍ബന്ധത്തിനു വഴങ്ങി മനസ്സില്ല മനസ്സോടെ അച്ഛനും വന്നു ..എന്തോ അച്ഛനും ആയി ഇട പഴകേണ്ടി വരുന്ന സമയത്ത് ഒക്കെ എന്‍റെ തല കുനിഞ്ഞു തന്നെ ഇരുന്നു .. ..അച്ഛന്റെ തമാശകള്‍ അഭാസമായി എനിയ്ക് തോന്നി തുടങ്ങി ..അച്ഛന്‍ ചിരിയ്കുംപോള്‍ എനിയ്ക് ഈര്‍ഷ്യ തോന്നി .....
 
...ആ സംഭവം ആലോചിയ്കും തോറും ആ  മനുഷ്യനോടു ഉള്ള വെറുപ്പ്‌ കൂടി കൂടി വന്നു ..അച്ഛൻ വെച്ച് നീട്ടിയ  ഭക്ഷണം ഞാൻ കഴിച്ചില്ല ഓരോ മുടന്താൻ കാരണം പറഞ്ഞു തടി തപ്പി ...സ്നേഹത്തോടെ വിളിയ്കുമ്പോൾ എല്ലാം ഞാൻ കേള്കാത്ത ഭാവത്തിൽ ഒഴിഞ്ഞു മാറി ..അച്ഛൻ അറിയാതെ തന്നെ അച്ഛനെ ഞാൻ ഒഴിവാക്കി ...അച്ഛനോട് ഞാൻ പിണക്കം ആണെന്ന് അച്ഛൻ ഒരിയ്കലും അറിഞ്ഞില്ല  ,അത്രയ്ക് നന്നായി ഞാൻ അഭിനയിച്ചു ..ഞാൻ തിരിച്ചു ബംഗ്ലൂര്   പോയി ജോലിയ്ക് കയറി ..എന്റെ പ്രണയിനിയെ സ്വന്തമാക്കി ..വീട്ടിൽ വിളിച്ചു അനുവാദം ചോദിയ്കണം എന്നോ അച്ഛന്റെ പ്രതികരണം എന്താകും എന്നോ ഒന്നും ഞാൻ ചിന്ധിച്ചില്ല കാരണം ..അച്ഛൻ എന്റെ മനസ്സില് നിന്നും എന്ന്നേ മാഞ്ഞിരുന്നു ....
എല്ലാം കഴിഞ്ഞു അമ്മയെ വിളിച്ചു പറഞ്ഞു ..അമ്മ കരഞ്ഞു എന്നിട്ട് അച്ഛന്റെ കയ്യിൽ  കൊടുത്തു അച്ഛൻ പറഞ്ഞു സാരമില്ല മകനെ നിന്റെ ഇഷ്ടം ആണ് വലുത് ....
അയാള്ക് എതിര്പ്പ് കാണില്ല കാരണം മകന്റെ കാര്യത്തെക്കാളും വലുത് പലതും ഉണ്ടല്ലോ അതിൽ ആയിരിക്കും ശ്രദ്ധ എന്റെ മനസ്സ് പറഞ്ഞു ....
അങ്ങനെ കുറച്ചു വർഷങ്ങൾ കഴിഞ്ഞു നാട്ടിൽ പോകാറെ ഉണ്ടായിരുന്നില്ല ...ഒരു ദിവസം വകയിൽ ഒരു മാമൻ വിളിച്ചു അച്ഛൻ മരിച്ചു എന്ന് പറഞ്ഞു ..എനിയ്ക് വലിയ വിഷമം ഒന്നും തോന്നി ഇല്ല കാരണം  അച്ഛനിൽ നിന്നും ഞാൻ അത്രയ്ക് അകന്നിരുന്നു ....പക്ഷെ അച്ഛന് അതറിഞ്ഞിരുന്നില്ല എന്ന് തോനുന്നു ..
കാരണം ഇടയ്ക് വിളിച്ചു അമ്മ ചോദിച്ചിരുന്നു നീ എന്താ ഇങ്ങോട്ട് തീരെ വരാത്തത് പണ്ട് അച്ഛന്റെ കക്ഷത്തിന്റെ കീഴിൽ  നിന്നും മാറാത്തവന്‍  ആയിരുന്നു ..ഇപ്പോൾ അച്ഛനെയും വേണ്ടേ എന്ന് ..അപ്പോൾ അച്ഛൻ അവിടെ നിന്നും പറയുന്നുണ്ടായിരുന്നു അവനു ജോലി തിരക്ക് ആയിട്ടാ ..നീ വെറുതെ അവനെ വിഷമിപ്പിയ്കല്ലേ ...
  
        അച്ഛന്റെ മരണ ശേഷം അങ്ങനെ കുറച്ചു നാൾ അമ്മയും ഞങ്ങളുടെ കൂടെ താമസിച്ചു. പിന്നീടു കാലം അമ്മയെയും കൊണ്ട് പോയി ..ഞാൻ നരച്ചു ..പ്രായം ആയി നാടുമായി ഒരു ബന്ധവും ഇല്ലാതായി ...വീട് വെറുതെ കിടന്നു നശിച്ചു പോകണ്ട എന്ന് കരുതി വില്കാൻ തീരുമാനിച്ചു .. ഞാൻ ഒറ്റയ്ക്ക് നാട്ടിൽ പോയി ..ആ പോക്കിൽ പഴയ ആ സുമേഷിനെ കണ്ടു ..അവനും നരച്ചു വയസ്സായി ..കണ്ടപ്പോൾ പക്ഷെ മനസ്സിലായി ..കുശലം പറയുന്നതിന്റെ  ഇടയിൽ  ആ പഴയ സംഭവം വിവരിച്ചപ്പോൾ അവൻ പറഞ്ഞു ..നിന്റെ അച്ഛൻ ഒന്നാന്തരം നല്ല മനുഷ്യൻ ആയിരുന്നു ..അച്ഛൻ ഇടപെട്ടു ഞങ്ങളുടെ പര്ട്ടിയ്കു സ്വതീനം ഉള്ള വാർഡിൽ നിന്നും കുറച്ചു വോട്ടു അപ്പുറത്തേക്ക് മറിയും എന്ന് കണ്ടപ്പോൾ ഒന്ന് വിരട്ടാൻ ഞങ്ങളുടെ പാർട്ടിയിൽ നിന്നും ഓർഡർ വന്നു .അതാ അന്ന് ഞങ്ങൾ വന്നത് ...
അപ്പോൾ ഞാൻ ചോദിച്ചു അപ്പ്പോൾ ഏതോ ഒരു പോലീസിന്റെ കാര്യം പറഞ്ഞതോ ..?
അത് ചുമ്മാ ..എന്തായാലും സത്യം പറയാൻ പറ്റില്ലല്ലോ അത് കൊണ്ട് ഞങ്ങടെ കൂടെ ഉള്ളവൻ ഒരു ചെറിയ കള്ളം പറഞ്ഞതാ ..എന്തായാലും പുള്ളിക്കാരൻ  ഇലക്ഷൻ കഴിയും വരെ ഒന്ന് മാറി നില്കണം എന്ന് ആയിരുന്നു ഞങ്ങളുടെ ആവശ്യം .......പിന്നീടു ഞങ്ങള് എല്ലാരും നിന്റെ അച്ഛന്റെ പര്ടിയിലേക്ക് തന്നെ വന്നു ..അതൊക്കെ ഒരു കാലം ....
എന്റെ കണ്ണിന്റെ കാഴ്ച മങ്ങി ....തല പെരുത്തു ...എന്റെ അച്ഛൻ ...എന്റെ അച്ഛൻ ..ഈ മഹാപാപി എന്താ പറയുന്നത് ...എനിയ്ക് താങ്ങാൻ പറ്റുന്നില്ല ..എന്റെ ദൈവമേ ....ഞാൻ ഒരു കൊടും ക്രൂരനോ ...
ഇപ്പോൾ തന്നെ അച്ഛൻ ഉള്ള ലോകത്ത് പോയി ആ കാൽക്കൽ വീഴണം .....ഞാൻ വേച്ചു വേച്ചു നിലത്തു വീണു ...അച്ഛനെ കാണണം .....എനിയ്ക് എന്റെ അച്ഛനെ കാണാം .ദെ ...എന്നെ വിളിയ്കുന്നു ..
കണ്ണില നിന്നും ചുടു നീര് ധാര ധാര യായി ഒഴുകി ... ഞാൻ എന്റെ അച്ഛന്റെ അടുത്തേക്ക് പോയി ......





Comments