നൌഷാദിന്റെ സ്വപ്നം

                                                     
                                          1.       നൌഷാദിന്റെ സ്വപ്നം 


ചില വാക്കുകള്‍ കേള്‍കുമ്പോള്‍ , ചില ഓര്‍മ്മകള്‍ ഇടയ്ക്  ഇടയ്ക് കയറി വരും അത് ഓര്‍ക്കുമ്പോള്‍ തന്നെ അറിയാതെ ചിരിയും വരും . സിനിമ ലോകത്തും പാട്ടുകളുടെ ലോകത്തും നമ്മള്‍ സ്ഥിരം കേള്‍ക്കാറുള്ള വാക്കുകള്‍ ആണ് ഈ കോപ്പി അടി ..പക്ഷെ ആ വാക്ക് കേള്‍കുമ്പോള്‍ എനിയ്ക് പെട്ടെന്ന് ഓര്‍മ്മ വരുന്നത് പ്ലസ്‌ ടൂ വിനു പഠിയ്കുമ്പോള്‍ ഉണ്ടായ ഒരു സംഭവം ആണ്

എന്‍റെ ആത്മാര്‍ത്ഥ സുഹൃത്ത്‌ ആയിരുന്നു നൌഷാദ് .ആറടിയില്‍ അധികം പൊക്കവും ഗാംഭീര്യം ഉള്ള ശബ്ദത്തിനു ഉടമയും ആണ് .പലരും അവനെ LONG OR LUZ LONG എന്നൊക്കെ ഉള്ള ഓമന പേരില്‍ വിളിയ്കും . ഒരു മാട പ്രാവിനെപോലെ  ആയിരുന്നു അവന്റെ മനസ്സ് .. അവനു ഒരു സ്വപ്നം ഉണ്ടായിരുന്നു .ഒരിയ്കല്‍ വളരെ വികാരാധീനനായി അവന്‍ അത് എന്നോട് പറഞ്ഞു ..അത് കേട്ട് അവനെ എങ്ങനെ സമാധാനിപ്പിയ്കണം എന്നോ സഹായിക്കണം എന്നോ അറിയാതെ ഞാന്‍ വിഷമിച്ചു പോയി ..സ്വപ്നം മറ്റൊന്നുമല്ല  ഞങ്ങളുടെ ക്ലാസ്സില്‍ തന്നെ പഠിയ്കുന്ന അനീഷ എന്ന പെണ്‍കുട്ടിയുടെ ബാപ്പയും  അവന്റെ ബാപ്പയും  ഫ്രണ്ട്സ് ആണ് ..മാത്രവും അല്ല അവര്‍ രണ്ടാളും ഒരേ സ്ഥലത്ത്നിന്നാണ്  വരുന്നത്   ..അത് ഒരു ഗ്രാമ പ്രദേശം ആയതിനാല്‍ എല്ലാര്ക്കും പരസ്പരം അറിയാം ..അവള്‍ ഓരോ പരീക്ഷയ്കും നല്ല  മാര്‍ക്കു കിട്ടുമ്പോള്‍ വീട്ടില്‍ കൊണ്ട് കാണിയ്കുകയും അത് നാട്ടുകാര്‍ ആഘോഷിയ്കുമ്പോള്‍   അപ്പുറത്ത് അമരത്തിലെ അശോകനെ പോലെനമ്മുടെ  നൌഷാദും ഉണ്ടാകും ,അവന്റെ ബാപ്പയുടെ ശകാരവും കേട്ട് .അവനെ ഏറെ വിഷമിപ്പിച്ചത് തളര്‍ന്നു കിടക്കുന്ന അവന്റെ വല്യ ഉമ്മയുടെ ചോദ്യം ആയിരുന്നു ..നീ എന്നെങ്കിലും അവളെ ക്കാള്‍  മാര്‍ക്കു വാങ്ങുന്നത് കാണാന്‍ ഉള്ള ഭാഗ്യം ഉണ്ടാകുമോ എന്നായിരുന്നു ആ ചോദ്യം ..അവനു ആകെ സമാധാനം  കിട്ടുന്നത് കുറച്ചു നേരം അവരുടെ അടുത്ത് ഇരുയ്കുംപോള്‍ ആയിരുന്നു അതും പോയി കിട്ടി ....
                               അവന്‍ ആത്മാര്‍ഥമായി ശ്രമിച്ചു കൊണ്ടേ ഇരുന്നു ...പക്ഷെ ഓരോ തവണ മാര്‍ക്ക് വരുമ്പോള്‍ ...ഒന്നിനൊന്നു താഴെയ്ക് പോയ്കൊണ്ടേ ഇരുന്നു ..ഓരോ തവണ പരീക്ഷകളുടെ മാര്‍ക്ക് കിട്ടുമ്പോളും എനിയ്ക് അവന്റെ മുഖത്ത് പോലും നോക്കാന്‍ പറ്റാത്ത അവസ്ഥയായി ..കാരണം അവന്റെ വിഷമം എന്റെയും വിഷമം ആയി മാറി ...അവനെ ഒരു തവണ എങ്കിലും അവളെക്കാള്‍ മാര്‍ക്കു വാങ്ങിപ്പിയ്കണം എന്നത് എന്റെയും ഒരു ആഗ്രഹം ആയി വളര്‍ന്നു ....
                                                         2.പിടി വള്ളി അഥവാ കച്ചി  തുരുമ്പ് 

  ഒരാള്‍ ആത്മാര്‍ഥമായി ആഗ്രഹിച്ചാല്‍ അതിനുള്ള സാഹചര്യം പ്രകൃതി തന്നെ ഒരുക്കും എന്ന് നമ്മുടെ പൌലോ കൊയ്ലോ പറഞ്ഞത് പോലെ ..പ്രകൃതിയ്ക് പകരം ഇവിടെ രാഷ്ട്രീയക്കാര്‍  ആണ് ഒരുക്കിയത് ..മോഡല്‍ എക്സാം നടക്കുന്ന സമയം ഫിസിക്സ്‌ ന്റെ പരീക്ഷ  കേരളത്തില്‍  അന്നുണ്ടായ ഏതോ മൊട്ടു സൂജി പ്രശ്നത്തിന്റെ ഭാഗമായി വന്ന ഹര്‍ത്താലില്‍ പെട്ട് മാറ്റി വെച്ചു .ഭാഗീഗമായി ആചരിച്ച ആ ഉത്സവം ഇടുക്കിയിലെ ഏതോ സ്കൂളിനെ ബാധിച്ചില്ല ....എക്സാം മാറ്റി വെച്ചത് കൊണ്ട് മാത്രം ഇടുക്കിയില്‍ ഒരു കല്യാണം കൂടാന്‍ ഭാഗ്യം സിദ്ധിച്ച റോബി ഫിലിപ്പ് നും ജിനോ G വര്‍ഗീസ്‌ നും അങ്ങനെ നടക്കാന്‍ ഇരിയ്കുന്ന ഫിസിക്സ് പരീക്ഷയുടെ ചോദ്യ പേപ്പര്‍ കിട്ടി .അവര്‍ അത് ആത്മാര്‍ത്ഥ സുഹൃത്തും ഞങ്ങളുടെ ക്ലാസ്സ്‌ മേറ്റ്‌ ഉം ആയ anshad നു കൊടുത്തു ...
                          anshad എന്‍റെ ഒരു അയല്കാരനും കൂടി ആണ് . കണക്കിന് അവന്‍ അല്പം വീക്ക് ആണ് ..കുറച്ചു മത്സര ബുദ്ദി ഉള്ളതിനാല്‍ പഠന കാര്യങ്ങളില്‍ അവന്‍ അല്പം രഹസ്യ സ്വഭാവം കാത്തു സൂക്ഷിയ്കാറുണ്ട് .അതായതു പുള്ളിക്കാരന്‍ പഠിച്ചത് എന്തൊക്കെയാണെന്ന് പുറത്തു പറയില്ല ...പക്ഷെ അന്ന് നടക്കാന്‍ ഇരിയ്കുന്ന പരീക്ഷയുടെ ചോദ്യ പേപ്പര്‍ കിട്ടിയ വിവരം അവന്‍ എന്നോട് പറഞ്ഞു .ഞാന്‍ ഊഹിച്ചത് പോലെ അതിനു പിന്നില്‍ മറ്റൊരു ഉദ്ദേശം കൂടി ഉണ്ടായിരുന്നു ..എനിയ്ക് ആകെ കുറച്ചു അറിയാവുന്നത് കണക്കു ആണ് പരീക്ഷ നടക്കുമ്പോള്‍ ഞാനും അവനും അടുത്താണ് ഇരിയ്കുന്നത്‌ ..കണക്കിന്റെ പരീക്ഷയ്ക് ഞാന്‍ അവനു എന്‍റെ പേപ്പര്‍ കൊടുക്കണം ,നോക്കി എഴുതാന്‍. എന്നാല്‍ നടക്കാന്‍ ഇരിയ്കുന്ന ഫിസിക്സ് പരീക്ഷയുടെ ചോദ്യ പേപ്പര്‍ എനിയ്ക് തരും ....റോബി ഫിലിപ്പും ജിനോയും ഒരു കാരണ വശാലും ഇത് അറിയരുതെന്നും കൂടി ഉള്ള ധാരണയില്‍ അവന്‍ അങ്ങനെ ആ ചോദ്യ പേപ്പറിന്റെ കോപ്പി എനിയ്ക് കൈ മാറി .എനിയ്ക് വിശ്വസിയ്കാന്‍ കഴിഞ്ഞില്ല ..എന്ത്...? നടക്കാന്‍ പോകുന്ന ഫിസിക്സ് പരീക്ഷയുടെ ചോദ്യ പേപ്പര്‍ എന്‍റെ കയ്യിലോ ...? ഈ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ ആണ് ഇന്റെര്‍ണല്‍ മാര്‍ക്ക്‌ ഇടുന്നത് ...ഇത് പഠിച്ചാല്‍ ഫുള്‍ മാര്‍ക്കു കിട്ടില്ലേ ...? അപ്പോള്‍ ഞാന്‍ ആരാ ...? ഹോ ...ഓര്‍ത്തിട്ടു കുളിര് കോരി .....പെട്ടന്ന് ആണ് നൌഷാദ് ന്റെ മുഖം തെളിഞ്ഞത് ....അവനു അവന്റെ സ്വപ്നം സാക്ഷാത്ക്കരിയ്കാന്‍  പറ്റിയ അവസരം ആണിത് ...പിന്നെ ഒന്നും ആലോചിച്ചില്ല ..അടുത്തുള്ള ബൂത്തില്‍ കയറി വിളിച്ചു അളിയാ നീ അത്യാവശ്യംയിട്ടു ടൌണ്‍ വരെ വരണം ..അവന്‍ പറഞ്ഞു അളിയാ നാളത്തെ പരീക്ഷയ്ക് ഞാന്‍ പഠിയ്ക് വാ ......"
എടാ ..പൊട്ടാ അതിനു വേണ്ടി ആണ് നിന്നെ ഞാന്‍ വിളിയ്കുന്നത്‌ ....നാളത്തെ പരീക്ഷയുടെ ചോദ്യ പേപ്പര്‍ എനിയ്ക് കിട്ടി ...ഞാന്‍ അല്പം അഭിമാനത്തോടെ അവനോടു പറഞ്ഞു ..
 ....പോടാ വെറുതെ പറ്റിയ്ക്കല്ലേ .." ..ഞാന്‍ പറഞ്ഞത് സത്യമായിരിക്കണേ എന്ന പ്രാര്‍ത്ഥനയോടെ അവന്‍ പറഞ്ഞു ..
ഡാ ..അളിയാ നീ എന്നെ വിശ്വസിയ്കൂ നിനക്ക് അനീഷയെ തോല്പിയ്കണ്ടേ ...
ഞാന്‍ ആവേശത്തോടെ പറഞ്ഞു ...
വേണം അളിയാ വേണം .....അവന്‍ അല്പം വികാരാധീനനായി പറഞ്ഞു ..
എന്നാല്‍ നീ വേഗം വാ ,,ഞാന്‍ ഇവിടെ പഞ്ചായത്ത്  ലൈബ്രറിയില്‍ കാണും ...
അങ്ങനെ ചുരുങ്ങിയ സമയം കൊണ്ട് അവന്‍ പാഞ്ഞു ലൈബ്രറിയില്‍ എത്തി ..അവനെ കണ്ടതും  ഏതോ കള്ളക്കടത്തുകാര്‍ സാധനങ്ങള്‍ കൈമാറും പോലെ രഹസ്യമായി മാറ്റി വിളിച്ചു പറഞ്ഞു ഇവിടെ വെച്ച് വേണ്ട ..നമ്മുക്ക് അപ്പുറത്തെ ഇടവഴിയിലേക്ക് പോകാം ..പോകുന്ന വഴിയില്‍ വെച്ച്  പാലിയ്കേണ്ട ചില  നിര്‍ദേശങ്ങള്‍ അവനു കൊടുത്തു ..1. നമ്മുടെ കയ്യില്‍ ഇത് കിട്ടി എന്ന കാര്യം ആരും അറിയരുത് ..ഇതിപ്പോള്‍ എനിയ്കും നിനക്കും മാത്രമേ അറിയാവു ...
2.നാളെ ആണ് പരീക്ഷ അത് കൊണ്ട് കൂടിയ മാര്‍ക്ക്‌ ന്റെ ചോദ്യത്തിനുള്ള ഉത്തരങ്ങള്‍ ആദ്യം പഠിയ്കുക  .
3. എല്ലാം എഴുതരുത് കാരണം അവര്‍ക്ക് സംശയം തോന്നും .ഒന്നോ രണ്ടോ ഉത്തരങ്ങള്‍ തെറ്റിച്ചു എഴുത്തുക ..
 ഈ നിര്‍ദേശങ്ങള്‍ ഒന്നും തന്നെ അവന്റെ ചെവിയില്‍ എത്തിയില്ല എന്ന് മനസ്സിലാക്കാന്‍ ഞാന്‍ അല്പം വൈകി ...അവന്റെ നോട്ടം മുഴുവന്‍ ചോദ്യ  പേപ്പറിന്റെ കോപ്പി വെച്ചിരുന്ന എന്‍റെ ബാഗില്‍ ആയിരുന്നു ...ഗ്രഹണി പിടിച്ച ചെക്കന്‍ ചക്ക കൂട്ടാന്‍ കണ്ടത് പോലെ ,പട്ടി എല്ലിന്‍ കഷണം കണ്ടത് പോലെ ..നിവിന്‍ പൊളി തട്ടം ഇട്ട ആയിഷയെ കണ്ടത് പോലെ  ചുറ്റും ഉള്ളതൊന്നും കാണാതെ അവന്‍ ചോദ്യ പേപ്പറുമായി ..ഒരു ഭ്രാന്തനെ പോലെ ഓടി മറഞ്ഞു .........ഒരു നന്ദി പോലും പറയാതെ .
                                           
                                             3.ലോലന്‍ ആയ നീതിമാന്‍ 

 വീട്ടില്‍ എത്തിയ ഞാന്‍ ഒരു വെരുകിനെ പോലെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു ...എന്‍റെ മനസ്സില്‍ നിറയെ നാളെ 4 മണി കഴിഞ്ഞാല്‍ വെറും ഒരു കടലാസ് മാത്രം ആയി മാറുന്നഎന്‍റെ കയ്യില്‍ ഉള്ള  ചോദ്യ പേപ്പറിനെ കുറിച്ച് ആയിരുന്നു ..എന്‍റെ മനസ്സിലെ ലോലനായ നീതിമാന്‍ ഉണര്‍ന്നു ..പാവം ആശയും ഷീനയും ഒക്കെ കഷ്ടപ്പെട്ട് ഇരുന്നു പഠിയ്ക് വായിരിക്കും .അവര്‍ക്ക് ആ essay  എങ്കിലും പറഞ്ഞു കൊടുത്താല്‍ നന്നായിരുന്നു പിന്നെ ഒരു കുറ്റബോധം  തോന്നണ്ട ....അങ്ങനെ ആശയെ വിളിച്ചു ..
എടി ..പിന്നെ.. നീ ഞാന്‍ പറയാന്‍ പോകുന്ന ഒന്ന് രണ്ടു ചോദ്യങ്ങള്‍ നോട്ട് ചെയ്തെ .....
അവള്‍ ആകെ അന്തിച്ചു ആദ്യമായി പഠനവും ആയി ബന്ധപ്പെട്ട ഒരു കാര്യത്തിനായി ഞാന്‍ അതും  അങ്ങോട്ട്‌ ..വിളിയ്കുന്നു ...
ഇതൊക്കെ വരന്‍ സാധ്യത ഉള്ളതാണ് എന്ന് മാത്രം പറഞ്ഞു ...പിന്നെ ഇത് വേറെ ആരോടും പറയണ്ട ..ഷീനയോടു പോലും .......അത്രയും പറഞ്ഞു ഫോണ്‍ വെച്ച് ....അപ്പോള്‍ തന്നെ ഷീനയെ വിളിച്ചു എന്നിട്ട് അവളോടും ഇത് പോലെ തന്നെ പറഞ്ഞു ..പിന്നെ അവസാനം ആശയോട്‌ പോലും ഇത് പറയരുത് എന്നും പറഞ്ഞു ....

അന്ന് ഞാന്‍ ഒരു കാര്യം മനസ്സിലാക്കി ഈ പെണ്‍കുട്ടികള്‍ ഏറ്റവും അടുത്ത കൂട്ടുകാരികള്‍ ആണെകില്‍ പോലും ചില അവസരങ്ങളില്‍ മറച്ചു വെയ്കാനുള്ളത് മറച്ചു വെക്കും ......അതായതു ആത്മാര്‍ത്ഥ സുഹൃത്തുക്കളുടെ ഇടയില്‍ ആണെങ്കില്‍ പോലും രഹസ്യങ്ങള്‍ ഉണ്ടാകും ...
പക്ഷെ ബോയ്സ് ..അവര്‍ ആരെങ്കിലും പറയരുത് എന്ന് ഒരു കാര്യം പറഞ്ഞാല്‍ അടുത്ത നിമിഷം അവന്റെ ആത്മാര്‍ത്ഥ സുഹൃത്തിനോട്‌ ആ  കാര്യം പറയാതെ ഇരിയ്കപ്പോറുതി   ഉണ്ടാവില്ല .....

അങ്ങനെ പരീക്ഷ യ്ക് എല്ലാവരും എത്തി തുടങ്ങി ..പലരും കൂട്ടം   കൂടി ഇരുന്നു ചര്‍ച്ച ചെയ്യുന്നു ചിലര്‍ ഒറ്റയ്ക്ക് ഇരുന്നു തല തടവിക്കൊണ്ട് പഠി യ്കുന്നു ...ആണ്‍കുട്ടികളില്‍ മിക്ക ആളുകളും പഠിയ്കുന്ന പെണ്‍കുട്ടികളെ ശല്യ പെടുത്തുകയും ..ചില വേന്ദ്രന്മാര്‍ ഇതൊന്നും ഒരു പ്രശ്നമല്ല എന്ന മട്ടില്‍ മൂലയ്ക്‌ മാറിയിരുന്നു ഒടുക്കത്തെ കുറുകല്‍ ,,
റോബിയും ജിനോയും വല്ലാത്ത ആത്മ വിശ്വാസത്തില്‍ ആണ് കാണ പെട്ടത് .അവര്‍ കൊളുത്തിയ ആ തിരി എവിടൊക്കെ പടര്‍ന്നു എന്നറിയാതെ ...അവിടെ കൂട്ടി ഇട്ടിരുന്ന പാറപ്പുറത്ത് ഇരുന്നു എന്തൊക്കെയോ പറഞ്ഞു ചിരിയ്കുന്നുണ്ടായിരുന്നു ..ആശ ഷീന കാണാതെ എന്‍റെ അടുത്ത് വന്നു പറഞ്ഞു നീ പറഞ്ഞ ചോദ്യങ്ങള്‍ വരുമോ ..?അത് എവിടുന്നു കിട്ടി ....?ഷീനയ്കും കൂടി പറഞ്ഞു കൊടുക്കട്ടെ ....
ഞാന്‍ പറഞ്ഞു വേണ്ട ...ഷീന വേറെ ആരോടെങ്കിലും പറഞ്ഞാലോ ...?

കുറച്ചു കഴിഞ്ഞു ഷീനയും എന്‍റെ അടുത്ത് വന്നു ഇതേ ചോദ്യം ആവര്‍ത്തിചു ഞാനും അതെ ഉത്തരം ഷീന എന്ന് പറഞ്ഞിടത്ത് ആശ എന്ന് മാറ്റി പറഞ്ഞു .....
നൌഷാദ് വേറേ ഹാള്‍ ആയതിനാല്‍ അവനെ നോക്കി പോകാന്‍ സമയം കിട്ടാത്തത്  കൊണ്ടും അന്ന് ഞാന്‍ അവനെ കണ്ടില്ല .....
                           
                                            4 . വിധി നിര്‍ണയം 

പരീക്ഷ യുടെ മാര്‍ക്കു ഇന്ന് തരും അതിനിടയ്ക്‌ നൌഷാദ് നോട് പരീക്ഷ എങ്ങനെ ഉണ്ടായിരുന്നു എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം തരാതെ അവന്‍ ഒഴിഞ്ഞു മാറിയിരുന്നു .ടീച്ചര്‍ ദൂരെ നിന്ന് കയ്യില്‍ പേപ്പര്‍ കെട്ടുമായി വരുന്നത് കണ്ടപ്പോള്‍ തന്നെ ക്ലാസ്സില്‍ കടന്നല്‍കൂട്ടില്‍ കല്ലെറിഞ്ഞ പോലെ ബഹളമായി  . അങ്ങനെ ഹാജര്‍ ഒക്കെ എടുത്തു ടീച്ചര്‍ പേപ്പര്‍ നിവര്‍ത്തി എല്ലാരും മുഖത്തോട് മുഖം നോക്കി ആശയും ഷീനയും എന്നെ നോക്കി ...ഞാന്‍ നൌഷാദ് നെ നോക്കി തംസ് അപ്പ്‌ അടിച്ചു ...റോബിയും ജിനോയും കൈ കോര്‍ത്ത്‌ പിടിച്ചു ...anshad എന്നെ ഇടം കണ്ണിട്ടു നോക്കി ഒരു സൈഡ് മാത്രം കോണിച്ചു ഒരു പുഞ്ചിരി പാസ്സ് ആക്കി .....എന്‍റെ മനസ്സില്‍ പല പല ചിന്തകള്‍ മിന്നി മറഞ്ഞു ...അങ്ങനെ പേരുകള്‍ ഓരോന്നായി വിളിച്ചു തുടങ്ങി ..anshad നു 56 /70 , റോബിയ്‌ കും ജിനോയ്കും , എനിയ്കും എല്ലാം ആ റേഞ്ചില്‍ തന്നെ മാര്‍ക്ക് കിട്ടി ..ആര്‍കും ഫുള്‍ മാര്‍ക്കു ഒന്നും കിട്ടിയില്ല ..പക്ഷെ നൌഷാദ് ....അവനാണല്ലോ ഈ കഥയുടെ നായകന്‍ അവനയിരുന്നല്ലോ മാര്‍ക്ക് കൂടുതല്‍ വങ്ങേണ്ടതിന്റെ  ആവശ്യകത ....എന്‍റെ നോട്ടം അവനിലേക്ക്‌ ആയി അങ്ങനെ ആ പേരും വിളിച്ചു നൌഷാദ് ............

എഴുപതില്‍ .....പതിനാറു മാര്‍ക്കു ..........................

ഞാന്‍ അതിശയിച്ചു ..പതിനാറോ ...ചോദ്യ പേപ്പര്‍ ഒരു ദിവസം മുന്‍പ് കിട്ടിയ ഒരുത്തന്‍  വാങ്ങിയ മാര്‍ക്കേ ....പതിനാറു !!!! എനിയ്ക് അവനോടു ദേഷ്യം തോന്നി .....ആ ക്ലാസ്സ്‌ ഒന്ന് കഴിഞ്ഞിട്ട് അവനെ എന്‍റെ കയ്യില്‍ കിട്ടാന്‍ ഞാന്‍ കാത്തിരുന്നു .ക്ലാസ്സു കഴിഞ്ഞതും അവനെ മാറ്റി നിര്‍ത്തി ഞാന്‍ ചോദിച്ചു അവള്‍ക് ചോദ്യ പേപ്പര്‍ കിട്ടാതെ 62 മാര്‍ക്കു ഉണ്ട് ..നീ ഒരിയ്കലും അവളെ തോല്പിയ്കാന്‍ പോന്നില്ല ....അല്ല എന്താ സത്യത്തില്‍ ഉണ്ടായതു ? നീ ..കാവടി തുള്ളി ആണല്ലോ അന്ന് ചോദ്യ പേപ്പറുമായി പോയത് .......?

അവന്‍ തല കുനിച്ചു നിന്ന് എന്നിട്ട് പറഞ്ഞു ..അളിയാ നീ എന്നെ അങ്ങ് കൊല്ല് . ...ഞാന്‍ ഏറ്റവും വലിയ ഒരു മണ്ടന്‍ ആണ് ...എനിയ്ക് തന്നെ എന്നോട് പുച്ഛം തോനുന്നു .........!!!

എനിയ്ക് അപ്പോഴും എന്താണ് സംഭവിച്ചത് എന്ന്  അറിയാനുള്ള വ്യഗ്രത ആയിരുന്നു .....ഞാന്‍ ചോദിച്ചു  എന്ത് കൊണ്ടാണ് ചോദ്യ പേപ്പര്‍ നേരത്തെ കിട്ടിയിട്ടും നീ ഒന്നും ഏഴുതാഞ്ഞത് എന്ന് എനിയ്ക് അറിയണം ..പറ ..."!!

5.ഫ്ലാഷ് ബാക്കും പിന്നെ ക്ലൈമാക്സും


അവന്‍ ഫ്ലാഷ് ബാക്കിലേക്ക്‌ കടന്നു ....

അളിയാ അന്ന് ചോദ്യ പേപ്പറുമായി ഞാന്‍ പോയി പക്ഷെ ..കുറച്ചു നേരം പഠിച്ചപ്പോള്‍ എനിയ്ക് ഒരു ചെറിയ  പേടി തോന്നി ..ഇനി ഇപ്പോള്‍ ഞാന്‍ മറന്നു പോയാല്‍ എന്ത് ചെയ്യും എന്ന ഭയം ..ചോദ്യ പേപ്പര്‍ കിട്ടിയിട്ടും ഒന്നും എഴുതാന്‍ പറ്റിയില്ലെങ്കില്‍ പിന്നെ ജീവിച്ചിരുന്നിട്ട് കാര്യമില്ലല്ലോ ...ഞാന്‍ തുണ്ട് വെട്ടാന്‍ തുടങ്ങി എല്ലാ ഉത്തരങ്ങളും ഞാന്‍ റബ്ബര്‍ ബാന്‍ഡ് ഇട്ടു ശരീരത്തിന്റെ പല ഭാഗത്ത്‌ വെച്ചു ..പരീക്ഷ തുടങ്ങിയപ്പോള്‍ നമ്മുടെ സജിത്ത് സര്‍ ആണ് എക്സാമിനര്‍ ആയി വന്നത് ..അയാളെ കണ്ടപ്പോള്‍ തന്നെ പകുതി ജീവന്‍ പോയി ..പിന്നെ ഏതു ചോദ്യത്തിന്‍റെ ഉത്തരം എവിടെ വെച്ചിരിയ്കുന്നു എന്ന് ഉള്ള കാര്യം ഞാന്‍ മറന്നു ....കുറച്ചു നേരം അറിയാവുന്നത് ഒക്കെ എഴുതിയിട്ട് ..കോപ്പി എടുത്തപ്പോള്‍ അയാള്‍ കണ്ടു ...എന്നോട് പേപ്പര്‍ അവിടെ വെച്ചിട്ട് പോയ്ക്കോളാന്‍ പറഞ്ഞു ഭാഗ്യത്തിന് അയാള്‍ എന്നെ നാറ്റിച്ചില്ല .....എല്ലാം എന്‍റെ പിഴ .....എല്ലാം പറഞ്ഞു കഴിഞ്ഞു അവന്റെ വക ഒരു സന്ദേശവും എനിയ്ക് പറഞ്ഞു തന്നു ...
"അളിയാ ...എനിയ്ക് ഇപ്പോള്‍ ഒരു കാര്യം മനസ്സിലായി വിജയത്തിന് ഷോര്‍ട്ട് കട്ട് ഇല്ല ....അതിനു നല്ല മനസ്സോടെ കഷ്ടപ്പെടണം .......
അത് കേട്ടപ്പോള്‍ ഞാന്‍ എന്തോ തെറ്റ് ചെയ്തത് പോലെ എനിയ്ക് തോന്നി .....

ഈ കഥയുടെ യഥാര്‍ത്ഥ ക്ലൈമാക്സ്‌ ഇതൊന്നുമല്ല ...സത്യത്തില്‍ കഥയും ഇതല്ല ..നമ്മള്‍ വിചാരിയ്കുന്നതിനും അപ്പുറത്ത് എന്നൊക്കെ പറയാറില്ലേ അതാണ് സംഭവിച്ചത് .

പിറ്റേ ദിവസം കണക്കു പരീക്ഷയുടെ പേപ്പര്‍ തന്നു .....ആദ്യം anshad ന്റെ പേപ്പര്‍ കിട്ടി ...അവനു 55 /70    പിന്നെയാണ് എന്‍റെ പേപ്പര്‍ കിട്ടിയത് ..അവനു ഞാന്‍ പരീക്ഷയുടെ സമയത്ത് എന്‍റെ പേപ്പര്‍ കൊടുത്തിരുന്നു ...അവനു 55 കിട്ടിയ സ്ഥിതിയ്ക് എനിയ്ക് ഒരു 60 ഞാന്‍ പ്രതീക്ഷിച്ചു ..പക്ഷെ സംഭവിച്ചതോ ..
ഞാന്‍ നേരത്തെ പറഞ്ഞില്ലേ വിചാരിയ്കുന്നതിനും അപ്പുറത്ത് എന്നൊക്കെ ...എനിയ്ക് 54 മാര്‍ക്ക് ആണ് കിട്ടിയത്   ..കൂടെ ടീച്ചറുടെ വക ഒരു ഉപദേശവും ...ഈ മറ്റുള്ളവരുടെ പേപ്പര്‍ നോക്കി എഴുതുമ്പോള്‍ കുറച്ഗ് സ്വന്തമായിട്ടും കൂടി എഴുതണം അല്ലാതെ അതെ പോലെ പകര്‍ത്തി വെക്കാന്‍ ഇത് കോപ്പി അടി മത്സരം അല്ല .....പിന്നെ anshad നോട് ഒരു നിര്‍ദേശവും കൊടുത്തു  കൂട്ടുകാരെ  സഹായിക്കുന്നത്  ANSWER പേപ്പര്‍ കൊടുത്തിട്ടല്ല പരീക്ഷയ്ക് മുന്‍പ് അവര്ക് അറിയാത്തത് പറഞ്ഞു കൊടുത്തു  പഠിപ്പിയ്കണം  കേട്ടോ ...........അവന്‍ പാവം പോലെ തല ആട്ടി പകുതി കോണി ഉള്ള ചിരി മുഖത്തു തന്നെ ഉണ്ടായിരുന്നു ....റോബി എന്നെ നോക്കി കൈ മലര്‍ത്തി ചോദിച്ചു എന്തുവാടെ ഇത് ....!!!! പെണ്‍കുട്ടികളുടെ ഭാഗത്തേക്ക്‌ ഞാന്‍ നോക്കാനേ പോയില്ല ..എനിയ്കറിയാമയിരുന്നു ഇങ്ങനെ ഉള്ള അവസരത്തില്‍ അവറ്റകള്‍ എന്നെ തന്നെ നോക്കി  പല്ല് ഇളിയകുക ആയിരിയ്ക്കും എന്ന് .......പക്ഷെ എന്‍റെ തോളത് ഒരാള്‍ തട്ടി ആശ്വസിപ്പിച്ചു ..എന്നിട്ട് ചെവിയില്‍  മന്ത്രിച്ചു
"അളിയാ വിജയത്തിന് കുറുക്കു വഴികള്‍ ഇല്ല" .....അത് ആരായിരിക്കും എന്ന് നിങ്ങള്ക്ക് അറിയാമായിരിക്കും ....ഞാന്‍ പ്രത്യേകിച്ച് പറയണ്ടല്ലോ അല്ലെ ...?



                                                                       ശുഭം 











Comments