ഭൂമിക - 2

ഫോൺ കട്ട് ചെയ്ത ഗിരീഷ് അവളോട് ചോദിച്ചു  യെസ് ?
ചേട്ടാ ഇവിടെ നല്ല ഭക്ഷണം കിട്ടുന്ന സ്ഥലം എവിടാ ..? അവൾ ചോദിച്ചു .
അവൻ അവളെ ഒന്നു നോക്കി എന്നിട്ട് ചുറ്റും നോക്കിയിട്ട് പറഞ്ഞു ഇവിടുന്ന് കുറച്ചു അങ്ങോട്ട് നടന്നാൽ ഒരു കഫ്ത്തീരിയ ഉണ്ട് .. വല്യ കൊണ വൊന്നുമില്ല പിന്നെ വിശപ്പിന് എന്തെങ്കിലും കിട്ടും .
അവൾ തെല്ലു സങ്കോചത്തോടെ പറഞ്ഞു "എനിയ്ക്ക് ഇവിടെ വല്യ പിടിയൊന്നുമില്ല ചേട്ടനും എന്റെ കൂടെ ഒന്നു വരാമോ ..?
ആ ചോദ്യം അവനെ സംബന്ധിച്ചിടത്തോളം അപ്രതീക്ഷിതമായിരുന്നു ..
അവന്റെ മനസ്സിൽ ആയിരം ചോദ്യങ്ങളും ഉത്തരങ്ങളും മിന്നി മറഞ്ഞു .. ഇത്രയും സുന്ദരി യായ ഒരു യുവതി ഈ സായാഹനത്തിൽ ഭക്ഷണം കഴിയ്ക്കാൻ കൂട്ടിന് ഒരു പരിചയവുമില്ലാത്ത എന്നെ വിളിയ്ക്കണമെങ്കിൽ ... ? ഇതു അതു തന്നെ ചുറ്റിക്കളി .. !ഇവിടെ വന്നിട്ട് മൂന്നു വർഷമായി ഇതു വരെ അനാവശ്യമായ ഒരു കാര്യത്തിനും പോയിട്ടില്ല .പിന്നെയാ ഇപ്പോൾ .. എന്തൊരു സുന്ദരിയാ ഇവൾക്കൊക്കെ നല്ല ഒരു കല്യാണമൊക്കെ കഴിച്ച് കുടുംബമായി കഴിഞ്ഞൂടെ ..

ഇങ്ങനെ അലോചിച്ച് മിഴിച്ചു നിൽക്കുന്ന ഗിരീഷിനെ അവൾ വിളിച്ചു ചേട്ടാ '.. ചേട്ടൻ എന്താ ഈ ആലോചിയ്ക്കുന്നത് ...?
അവൻ പെട്ടെന്ന് ആലോചനയിൽ നിന്നും ഞെട്ടി ഉണർന്നു .. "മോളേ എന്നെ വിട്ടേക്ക് മോളു ഉദ്ദേശിയ്ക്കന്നത് പോലെ ഉള്ള ഒരാൾ അല്ല ഞാൻ .. "എന്ന് തീർത്തു പറഞ്ഞു ..
അവന്റെ മനസ്സു മുഴുവൻ വായിച്ച അവൾക്ക് ചിരി വന്നു .അവൾക്ക് അവനോട് ഒരു കൗതുകം തോന്നി .അവളോടൊത്തു സമയം പങ്കിടാൻ ആഗ്രഹിക്കാത്ത ആളുകൾ അവളുടെ രാജ്യത്ത് ഇല്ല .അങ്ങനെയുള്ള അവളുടെ ക്ഷണം നിഷ്കരുണം നിരസിച്ച ഈ മാനവനു  ഒരു ചെറിയ പണി കൊടുക്കണം എന്ന് അവൾ മനസ്സിൽ കരുതി കാണണം .അവൾ മങ്ങിയ ചിരിയോടെ പറഞ്ഞു .. ചേട്ടൻ വിചാരിയ്ക്കന്നത് പോലെ ഒരാളല്ല ഞാൻ .. ഇവിടെ ഒരു ജോലി തേടി വന്നതാ പക്ഷേ എന്റെ ട്രാവൽ ഡോക്യുമെന്റ്സും ,പാസ്പോർട്ടും കാഷും ഒക്കെ മിസ് ആയി .താൽക്കാലിക പാസ്പോർട്ട് കിട്ടാൻ ഒരാഴ്ച പിടിയ്ക്കും .. കൈയിൽ കാശ് ,ഒന്നുമില്ല നല്ല വിശക്കുന്നുമുണ്ട് .. ചേട്ടനെ കണ്ടപ്പോൾ എന്തോ ഒരടുപ്പം തോന്നി അതു കൊണ്ട് ചോദിച്ചതാ ..
അവൻ അകെ കൺഫ്യൂഷനിൽ ആയി .. ശരിയാണ് ഇത്രയും സൗന്ദര്യം ഉള്ള പെൺകുട്ടിയ്ക്ക് എന്നോട് ഒരു സഹായം ചോദിക്കേണ്ട ഗതികേട് വന്നെങ്കിൽ അവൾ ഒരു മോശം പെണ്ണല്ല .! ഛെ ! ഞാൻ എന്തൊരു ദുഷ്ടനാ ,വെറുതേ അല്ല എനിയ്ക്ക് പെണ്ണു കിട്ടാത്തത് .അവന് വല്ലാത്ത കുറ്റബോധം തോന്നി .
എന്നാലും ചില സംശയങ്ങൾ അവനെ വിട്ടു പോയില്ല .അവൻ ചോദിച്ചു .. എന്തായാലും ഒരു പരിചയവും ഇല്ലാതെ ഇവിടെ എങ്ങനെ എത്തി ?
എന്റെ ഒരു ഫ്രണ് ഇവിടെ ഉണ്ട് .അവളാണ് എല്ലാം ശരിയാക്കിയത് പക്ഷേ അവളുടെ അമ്മയ്ക്ക് സുഖമില്ല എന്നു ഫോൺ വന്നപ്പോൾ അവൾ നാട്ടിലേക്കു പോയി ... എനിയ്ക്ക് തിരിച്ചു പോകണം എങ്കിൽ പാസ്പോർട്ട് കിട്ടണം .. അവൾ കരയാൻ തുടങ്ങി ..
അവന്റെ മനസ്സ് അലിഞ്ഞു ഹേയ് കരയണ്ട .. എല്ലാം ശരിയാകും .. വാ വല്ലതും കഴിയ്ക്കാം ..
കള്ള കരച്ചിൽ ഏറ്റതിൽ ഉള്ള ആഹ്ലാദം മുഖത്തു കാട്ടാതെ അവൾ അവന്റെ കൂടെ നടന്നു നീങ്ങി .... ബാക്കി നാളെ കാണാം എന്നും പറഞ്ഞു സൂര്യൻ കടലിൽ മറഞ്ഞു .. പകരം ചന്ദ്രൻ വന്നു ...

Comments