ആകാശ കലാപം (എന്റെ കന്നി വിമാന യാത്ര)
ജീവിതത്തിൽ ആദ്യമായി വിമാനത്തിൽ കയറുകയാണ് .വിസിറ്റിങ്ങിന് ദുബായിലേക്ക് .എയർ ഇന്ത്യ എക്സപ്രസ് തിരുവനതപുരത്തു നിന്നും പുറപ്പെടാൻ റെഡിയായി .കൂടെ യാത്ര ചെയ്യുന്നവരെ ഒന്നു പാളി നോക്കി പലരും ലീവ് കഴിഞ്ഞു തിരിച്ചു ദുബായിലേക്ക് പോകുന്നവരാണെന്ന് നനഞ്ഞ കോഴി യെ പോലെ ഉള്ള ആ ഇരിപ്പു കണ്ടാൽ അറിയാം .കൂട്ടത്തിൽ ഞാൻ മാത്രമാണ് കന്നി യാത്രികൻ .കയറിയപ്പോൾ തന്നെ ആകാശത്ത് വച്ച് പൊട്ടി തകർന്നാൽ സ്വീകരിക് ക്കേണ്ട സുരക്ഷാ മാന ദണ്ഡങളെ കുറിച്ച് പറഞ്ഞ് എയർ അമ്മച്ചി പേടിപ്പിച്ചു .സീറ്റ് ബെൽറ്റിടാൻ പ്രതീക്ഷിച്ച ബുദ്ധിമുട്ട് വേണ്ടി വന്നില്ല .പക്ഷേ ഓക്സിജൻ മാസ്ക്കും പാരച്യൂട്ടും ഇരിയ്ക്കുന്ന സ്ഥലം എത്ര നോക്കിയിട്ടും കാണുന്നില്ല .അടുത്തിരിയ്ക്കുന്ന ചേട്ടൻ മാരോട് തമാശയ്ക്ക് ചോദിയ്ക്കുന്ന മട്ടിൽ ഞാൻ സീരിയസ് ആയി ചോദിച്ചു അല്ല ! ഈ പാരച്യൂട്ടും ഓക്സിജൻ മാസ്ക്കും ഏതു ഭാഗത്താണിരിയ്ക്കന്നത് ? ഒരാൾ മുകളിലേക്കും മറ്റൊരാൾ താഴേക്കും കൈ ചൂണ്ടി ,അതിനെ പറ്റി അവർക്കും വലിയ ധാരണയില്ലെന്ന സത്യം ഞാൻ ഞെട്ടലോടെ മനസ്സിലാക്കി വിമാനം റൺവേയിൽ കൂടി പതിയെ ഓടി തുടങ്ങി പെട്ടെന്ന് വേഗത കൂടി ഉയർന്നു പൊങ്ങി .. താഴേക്ക് നോക്കിയപ്പോൾ ഒരു ഉൾക്കിടിലം .. പുനലൂർ കാർണിവലിൽ ജയന്റ് വീലിൽ കയറിയിട്ട് തലകറങ്ങി ബഹളം വച്ച് അത് പാതിയിൽ നിർത്തിച്ച ഞാൻ ആണോ ഇത്രേം പൊക്കത്തിൽ ... കണ്ണടച്ചു കുറച്ചു നേരം ഇരുന്നു ..
കണ്ണു തുറന്നപ്പോൾ എല്ലാരും സീറ്റ് ബെൽറ്റ് അഴിച്ച് സ്വതന്ത്രരായി ടോയ്ലറ്റുകളിൽ പോകാനുള്ള തത്രപ്പാടിൽ ആണ് .എയർ അമ്മച്ചിമാർ മദ്യവും കാപ്പിയും ഭക്ഷണവും വേണ്ടവർക്ക് കൊടുക്കാൻ തുടങ്ങി .ഞാൻ സീറ്റ് ബെൽറ്റിൽ മുറുക്കെ പിടിച്ചിരുന്നു .എയർ കട്ടറിൽ എങ്ങാനും വീണാൽ ഒന്നും സംഭവിയ്ക്കരുതല്ലോ .!. ഇടയ്ക്ക് പുറത്തേക്ക് പാളി നോക്കി വിമാനത്തിന്റെ ചിറക് ശകലം തുരുമ്പിച്ചിട്ടുണ്ടോ എന്നൊരു സംശയം ,തീരെ ബലവുമില്ല ഇടയ്ക്കിടയ്ക്ക് ഇളകന്നുമുണ്ട് .. ഇതൊന്നും ആരും കാണുന്നില്ലേ ..? അതെങ്ങനാ എല്ലാത്തിനും കള്ളു കുടിയ്ക്കുനതിലാണ് ശ്രദ്ധ .. എന്റെ മുന്നിലിരുന്ന രണ്ടു കുടിയൻമാർ ചിയേഴ്സ് പറഞ്ഞു ..
മൂത്ര ശങ്ക ഉണ്ടെങ്കിലും ഫൈറ്റിലെ ടോയ് ലറ്റ് സ്റ്റോറികൾ (പലർക്കും പറ്റിയ അബദ്ധങ്ങൾ ) കേട്ട അനുഭവം വച്ച് ഞാൻ പിടിച്ചിരുന്നു .പക്ഷേ എല്ലാം നിയന്ത്രണ വിധേയമായി കൊണ്ടിരുന്നു ഇനിയും പിടിച്ച് ഇരുന്നാൽ മുല്ലപ്പെരിയാർ അണക്കെട്ടു പോലെ ചോരാൻ സാധ്യത ഉണ്ടെന്ന് മനസ്സിലാക്കി ടോയ് ലറ്റ് ലക്ഷ്യമാക്കി നീങ്ങി .ഒരു വിധത്തിൽ കാര്യം കഴിഞ്ഞിട്ട് ഫ്ലഷ് ചെയ്തപ്പോൾ കേട്ട വലിയ ഒച്ചയിൽ ഞാൻ കരുതി വിമാനം തകർന്നു എന്നും ,അതിനു കാരണം ഞാൻ ആണെന്നും .."ഞാനല്ല ഈ വിമാനം തകർത്തത് "എന്നും പറഞ്ഞ് കൊണ്ട് ഞാൻ ടോയ്ലറ്റിൽ നിന്നും പുറത്തേക്ക് ചാടി ഇറങ്ങി .പുറത്ത് ആരും ഇത് അറിഞ്ഞിട്ടു പോലുമില്ല .. എനിയ്ക്ക് പറ്റിയ അമളി ഓർത്ത് സ്വയം പുഞ്ചിരിച്ച് സീറ്റിനടുത്തേക്ക് നടന്നപ്പോൾ ആണ് ഒരാൾ എഴുന്നേറ്റ് നിന്ന് കൊണ്ട് ആദ്യം ഇംഗ്ലീഷിലും പിന്നെ മലയാളത്തിലും ബഹളം വയ്ക്കുന്നത് .പുള്ളിക്കാരന് ചിക്കൻ ബിരിയാണി വേണം .ആള് നല്ല പൂസാണ് .മെനുവിൽ ഉണ്ട് പക്ഷെ ഫൈറ്റിൽ ആകെ വെളിറ്റബിൾ ബിരിയാണിയേ ഉള്ളൂ .. AlR അമ്മച്ചിയെ പൂരത്തെറി .. കുറേ ആൾക്കാർ അയാൾക്ക് സപ്പോർട്ടുമായി രംഗത്തെത്തി .. കുറേ ആൾക്കാർ അയാളെ എതിർത്തും .ഫൈറ്റിൽ ആകെ ബഹളം .ഞാൻ ആകെ അന്തിച്ചു | KSRTC ബസിൽ പോലും ഇതിനെക്കാൾ ഡിസിപ്ലിൻ ഉണ്ട് .അയാൾ ഓരോ ഡയലോഗ് പറയുമ്പോഴും എന്റെ മുൻപിൽ ഇരുന്ന ആ കുടിയൻ മാർ പരസ്പരം പറയുന്നുണ്ട് " ഇപ്പോ ശരിയായി കൊള്ളും " അങ്ങനെ വിമാനത്തിലെ ആൾക്കാർ രണ്ടു ചേരിയായി ഒന്നു ചിക്കൻ ബിരിയാണി യ്ക്ക് സപ്പോർട്ടും മറ്റൊന്നു ഉള്ളത് കഴിച്ചിട്ടു പോടാ യ്ക്ക് സപ്പോർട്ടും .. ഇടയ്ക്ക് നിഷ്പക്ഷനായി ഞാനും പിന്നെ ആ രണ്ടു കുടിയൻ മാരും .സoഗതി വൻ അലമ്പായി കയ്യാങ്കളിയിലേക്ക് അടുക്കാൻ തുടങ്ങി .എന്റ ഹൃദയമിടിപ്പു കൂടി ഈശ്വരാ ഇവൻമാരെല്ലാം കൂടി അടിയുണ്ടാക്കി ഫൈറ്റിന്റെ ചില്ല് പൊട്ടി .എന്റമ്മോ!.പാരച്യൂട്ട് എവിടെ ആണെന്നു പോലും പിടിയില്ല .കരയണോ ചിരിയ്ക്കണോ എന്നൊന്നും അറിയാത്ത ഒരു നിമിഷം .. പെട്ടെന്നാണ് പൈലറ്റ ണ്ണന്റെ വക ഒരു അശരീരി മുഴക്കിയത് "സീറ്റ് നമ്പർ 11 B യിൽ ഇരിക്കുന്ന ആൾ ഇനി ഒരക്ഷരം മിണ്ടിയാൽ വിമാനം ബോംബെയിൽ എമർജെൻസി ലാൻസിംഗ് നടത്തും .അവിടെ വച്ച് അയാളെ അറസ്റ്റ് ചെയ്യും .എല്ലാരും II B യിലേക്ക് ഉറ്റു നോക്കി അവിടെ ഒരാൾ ഒന്നും സംഭവിച്ചിട്ടില്ലാത്ത പോലെ ചാരിക്കിടന്ന് ഉറങ്ങുന്നു .വിമാനം ശാന്തം .. മുന്നിലിരുന്ന കുടിയൻമാർ പരസ്പരം പറഞ്ഞു ഞാൻ പറഞ്ഞില്ലെ ഇപ്പോ ശരിയായി കൊള്ളുമെന്ന് .. നമ്മളിതെത്ര കണ്ടതാ "
തിരിച്ചു നാട്ടിലേക്ക് പോകാൻ കപ്പൽ മാർഗ്ഗം തിരഞ്ഞെടുക്കണം എന്ന് ഞാനും മനസ്സിൽ ഉറപ്പിച്ചു .. നീന്താൻ വശമില്ലാത്തതുകൊണ്ടും ,കടൽക്ഷോഭം ,കടൽക്കൊള്ളക്കാർ എന്നീ പേരുകളോടുള്ള അലർജി കാരണം തമ്മിൽ ഭേദം തൊമ്മൻ എന്ന് കരുതി തിരിച്ചും വായു മാർഗ്ഗം വരേണ്ടി വന്നു .. പക്ഷേ ആ യാത്രയോടെ സകല പേടിയും പോയിക്കിട്ടി .(പേടിച്ചിട്ടു കാര്യമില്ലാന്നു മനസ്സിലായി )ഇതു പോലെ എത്ര യാത്ര ചെയ്താണ് പ്രവാസികളായ അപ്പൻ / അമ്മ / സഹോദരൻ / സഹോദരി നമ്മളെ ഈ പരുവത്തിൽ ആക്കിയത് എന്നങ്ങു ചിന്തിച്ചാൽ തീരാവുന്ന പേടിയൊക്കെയേ ഉള്ളൂ ..

Comments
Post a Comment