ഒരു കുഞ്ഞു സാറിന്റെ നൊമ്പരങ്ങൾ
MLT ( MEDICAL LAB TECHNOLOGY ) കോഴ്സ് കഴിഞ്ഞു മംഗലാപുരത്തു നിന്നും തിരിച്ച് നാട്ടിൽ എത്തിയ സമയം .കുറച്ചു നാൾ അമ്മയുണ്ടാക്കുന്ന ഭക്ഷണം കഴിച്ച് റെസ്റ്റ് എടുത്ത് നാട്ടിലെ പഴയ കുട്ടുകാരുമായി വീണ്ടും കമ്പനി ഒക്കെ പുതുക്കി ഇങ്ങനെ വിലസി നടന്നപ്പോൾ ആകെയുള്ള ഒരു സ്വൈര്യക്കേട് നാട്ടുകാരുടെ ജോലി ഒന്നും ആയില്ലേ? എന്നൊരു ചോദ്യം മാത്രമായിരുന്നു. രാവിലെ പോകമ്പോൾ എതിരേ വരുന്ന ഒരു നാട്ടുകാരൻ / നാട്ടുകാരി ഈ ചോദ്യം ചോദിച്ചെന്നിരിയ്ക്കട്ടെ ,വൈകിട്ടു തിരിച്ചു വരുമ്പോളും എന്നെ കണ്ടാൽ അവർ ഇതു തന്നെ ചോദിയ്ക്കും ..ശ്ശേടാ ! ഇവർക്കൊന്നും ഇങ്ങനെ എന്നോട് ചോദിയ്ക്കാൻ ഒരു ഉളുപ്പുമില്ലേ പത്തിരുപത്തിരണ്ട് വയസ്സല്ലേ എനിയ്ക്കായുള്ളൂ എന്ന് പറഞ്ഞ് അമ്മ ഉണ്ടാക്കിയ പുട്ടും കടലയും തട്ടികൊണ്ട് അമ്മയോട് ഞാൻ ഈ കാര്യം തമാശ ആയി പറഞ്ഞ് ചിരിച്ചു .. നോക്കുമ്പോൾ അമ്മ ചിരിയ്ക്കുന്നില്ല .. മാത്രമല്ല "അവർ ചോദിയ്ക്കുന്നതിലെന്താ തെറ്റ് ! എന്ന മുന വച്ച ഒരു മറു ചോദ്യവും .
പുട്ട് തൊണ്ടയിൽ കുടുങ്ങി .. അമ്മ വേഗം വെള്ളം കൊണ്ട് തന്നു .നിനക്ക് കുടിയ്ക്കാൻ ചായ വേണോ അതോ കാപ്പി മതിയോ ?എന്നൊരു ചോദ്യവും .. അത് എന്നെ ആക്കി ചോദിച്ചതാണോ എന്ന സംശയം ഇന്നും മാറിയിട്ടില്ല .
പുട്ട് തൊണ്ടയിൽ കുടുങ്ങി .. അമ്മ വേഗം വെള്ളം കൊണ്ട് തന്നു .നിനക്ക് കുടിയ്ക്കാൻ ചായ വേണോ അതോ കാപ്പി മതിയോ ?എന്നൊരു ചോദ്യവും .. അത് എന്നെ ആക്കി ചോദിച്ചതാണോ എന്ന സംശയം ഇന്നും മാറിയിട്ടില്ല .
ഹും ! ഒരു ജോലി അത്യന്താപേക്ഷിതമായിരിക്കുന്നു .. എന്നു മനസ്സിലാക്കിയ ഞാൻ കുറച്ച് cv യുമായി ഒരു ബാഗും തൂക്കി .. ഓരോ ഹോസ്പിറ്റലുകൾ കയറി ഇറങ്ങി ..
ഹോസ്പിറ്റലുകാർ : എക്സ്പീരിയൻസ് ഉണ്ടോ ?
ഹോസ്പിറ്റലുകാർ : എക്സ്പീരിയൻസ് ഉണ്ടോ ?
ഞാൻ - ഇല്ല .
ട്രെയിനി ആയിട്ട് മതി .
ട്രെയിനി ആയിട്ട് മതി .
അയ്യോ ഇവിടെ MALE STAFF നെ എടുക്കില്ല!
ശമ്പളം വേണ്ട ..! (എളിമയോടെ ഞാൻ )
ഇല്ലെങ്കിലും ഞങ്ങൾ മെയ്ൻ സ്റ്റാഫുകൾക്ക്
മാത്രമേ ശമ്പളം കൊടുക്കുന്നുള്ളു (അതും ആയിരമോ രണ്ടായിരമോ ഉലുവ ).
ഉച്ചയ്ക്ക് വിശന്നപ്പോൾ തിരിച്ചു വീട്ടിലെത്തിയ എന്നോട് അമ്മ സ്നേഹത്തോടെ കാര്യങ്ങൾ തിരക്കി .പോയ കാര്യം എന്തായി ജോലി വല്ലോം കിട്ടിയോ ..?
കിട്ടിയില്ല എന്നു പറഞ്ഞാൽ വിളമ്പുന്ന ഭക്ഷണത്തിൽ അത് പ്രതിഫലിയ്ക്കാൻ സാധ്യത ഉള്ളതിനാൽ ഞാൻ പറഞ്ഞു ആദ്യം കഴിയ്ക്കാൻ എടുക്ക് .ഞാൻ പറയാം .
അമ്മ ആവേശത്തോടെ എല്ലാം വിളമ്പി എന്ന് ഉറപ്പാക്കിയപ്പോൾ ഞാൻ ചോദിച്ചു .
ഒരു 5 ലക്ഷം രൂപ ഉണ്ടാവുമോ എടുക്കാൻ ?
അമ്മ പിരികം വളച്ച് കൊണ്ട് -എന്തിനാ ?
അടിയന്തിരമായി ഒരു ലിംഗ മാറ്റ ശസ്ത്രക്രിയ ചെയ്താൽ ചിലപ്പോൾ ട്രെയിനിയായി എങ്കിലും ഇവിടെ എവിടെയെങ്കിലും കയറാം ..
അമ്മ ഒന്നും മനസ്സിലാവാത്ത പോലെ നിന്നു .
ഞാൻ പപ്പടം പൊടിച്ചു ചോറിലേക്ക് അൽപം പരിപ്പുകറിയും ഒഴിച്ചു കൊണ്ട് തുടർന്നു .ഒരു ലാബിലും ആണുങ്ങളെ എടുക്കുന്നില്ല അവർക്ക് പെണ്ണുങ്ങളെ മതി .. "
കിട്ടിയില്ല എന്നു പറഞ്ഞാൽ വിളമ്പുന്ന ഭക്ഷണത്തിൽ അത് പ്രതിഫലിയ്ക്കാൻ സാധ്യത ഉള്ളതിനാൽ ഞാൻ പറഞ്ഞു ആദ്യം കഴിയ്ക്കാൻ എടുക്ക് .ഞാൻ പറയാം .
അമ്മ ആവേശത്തോടെ എല്ലാം വിളമ്പി എന്ന് ഉറപ്പാക്കിയപ്പോൾ ഞാൻ ചോദിച്ചു .
ഒരു 5 ലക്ഷം രൂപ ഉണ്ടാവുമോ എടുക്കാൻ ?
അമ്മ പിരികം വളച്ച് കൊണ്ട് -എന്തിനാ ?
അടിയന്തിരമായി ഒരു ലിംഗ മാറ്റ ശസ്ത്രക്രിയ ചെയ്താൽ ചിലപ്പോൾ ട്രെയിനിയായി എങ്കിലും ഇവിടെ എവിടെയെങ്കിലും കയറാം ..
അമ്മ ഒന്നും മനസ്സിലാവാത്ത പോലെ നിന്നു .
ഞാൻ പപ്പടം പൊടിച്ചു ചോറിലേക്ക് അൽപം പരിപ്പുകറിയും ഒഴിച്ചു കൊണ്ട് തുടർന്നു .ഒരു ലാബിലും ആണുങ്ങളെ എടുക്കുന്നില്ല അവർക്ക് പെണ്ണുങ്ങളെ മതി .. "
എന്റെ ശ്രമങ്ങൾ തുടർന്നു കൊണ്ടെ ഇരുന്നു .അപ്പോഴാണ് എന്റെ ഒരു ക്ലാസ് മേറ്റ് വഴി എനിയ്ക്ക് ഒരു അവസരം കിട്ടുന്നത് ഒരു പാരാമെഡിക്കൽ സ്ഥാപനത്തിൽ പഠിപ്പിയ്ക്കണം അതും അനാട്ടമി - ഫസ്റ്റ് ഇയർ പഠിക്കുമ്പോൾ എന്നെ ഏറ്റവും വലച്ച ഒരു സബ്ജക്ട് .
മണിക്കൂറിനാണു കാശ് (75 Rs)എന്ന് കേട്ടപ്പോൾ ഒരു താൽപര്യം തോന്നി കാരണം കൂടുതൽ മണിക്കൂർ പഠിപ്പിച്ചാൽ കൂടുതൽ കാശ് കിട്ടുമല്ലോ ബുഹഹ ! പക്ഷേ 4 മണിക്കൂർ പഠിപ്പിക്ക്കണമെങ്കിൽ ഞാൻ 10 മണിക്കൂർ പഠിയ്ക്കണം എന്നു മാത്രം .എന്നാലും സാരമില്ല കുത്തിയിരുന്നു പഠിപ്പു തുടങ്ങി .
അന്നു ടിവിയിൽ മഴയത്തും മുൻപേ സിനിമ ഉണ്ടായിരുന്നു അതു കണ്ടു ഞാൻ മമ്മുക്കയുടെ ആ ശൈലി തന്നെ തിരഞ്ഞെടുത്തു മനസ്സിൽ ക്ലാസ്സ് എടുക്കാൻ തുടങ്ങി .. എന്റെ ആനി മോൾ അവിടെ ഉണ്ടാകുമോ എന്തോ?
അങ്ങനെ എന്റെ ആദ്യത്തെ ക്ലാസ് -
ചെറിയ ഒരു ക്ലാസ് മുറി ,കുറച്ച് കസേരകൾ -ഞാൻ ആണ് ആദ്യം ക്ലാസിൽ എത്തിയത് .ആകെ രണ്ടു കുട്ടികളെ ഇതുവരെ ജോയിൻ ചെയ്തിട്ടുള്ളൂ എന്നാണ്് പ്രിൻസിപ്പാൾ പറഞ്ഞത് .
ചെറിയ ഒരു ക്ലാസ് മുറി ,കുറച്ച് കസേരകൾ -ഞാൻ ആണ് ആദ്യം ക്ലാസിൽ എത്തിയത് .ആകെ രണ്ടു കുട്ടികളെ ഇതുവരെ ജോയിൻ ചെയ്തിട്ടുള്ളൂ എന്നാണ്് പ്രിൻസിപ്പാൾ പറഞ്ഞത് .
കുറച്ച് കഴിഞ്ഞ് ഒരു താടിയും മീശയും ഒക്കെ വച്ച് ഒരു ആജാന ബാഹു ക്ലാസിലേക്ക് വന്നു .
വേറെ സബ്ജക്ട് പഠിപ്പിയ്ക്കുന്ന സാർ ആയിരിക്കും എന്ന് കരുതി ഞാൻ എഴുന്നേറ്റു ചിരിച്ചു കൊണ്ട് പറഞ്ഞു
"ഞാൻ പുതുതായി join ചെയ്ത അനാട്ടമി സാർ ആണ് .. ? എന്നിട്ടു വിനയത്തോടെ അയാളോട് ചോദിച്ചു .സാർ ഏത് സബ്ജക്ട് ആണ് ?
ഞാനും അനാട്ടമി തന്നെയാ സാറേ .. കുറച്ചു താമസിച്ചു പോയി .വരുന്ന വഴിയിൽ ബൈക്ക് പണി മുടക്കി .. എന്നാ ഞാൻ കേറിക്കോട്ടേ സാറേ ...? എന്നും പറഞ്ഞു അയാൾ സ്റ്റുഡൻസ് ന്റെ കസേരയിൽ കയറി ഇരുന്നു .
ഞാൻ അങ്ങനെ തന്നെ ഒരു രണ്ട് മിനുട്ട് അവിടെ നിന്നു ..ദൂരെ നിന്ന് നോക്കിയാൽ പുഴുങ്ങിയ കോഴി മൊട്ടപോലെ -താടിയും മീശയും ഒന്നും കിളിര്തിട്ടില്ലാത്ത ഈ "ഞാൻ" അവന്റെ സാറ് .!
അവനാണെങ്കിൽ കരിഞ്ഞ സൂര്യ കാന്തി പൂ പോലെ മുഖത്തിന് വട്ടം രോമം കൊണ്ട് പൊതിഞ്ഞിട്ടു രണ്ടു ഉണ്ട കണ്ണും ഇടയ്ക്കു ചിരിയ്ക്കുമ്പോൾ ഒരു മങ്ങിയ വെട്ടവും ആ രോമ കൂപത്തിൽ നിന്നും,അടിയ്ക്കുന്നുണ്ട് -പല്ലാണെന്നു തോന്നുന്നു . ഈ ജാംബവാനെ മമ്മൂട്ടി സ്റ്റൈലിൽ ഞാൻ എങ്ങനെ അനാട്ടമി പഠിപ്പിക്കും '?
എന്നെക്കാളും ആറു വയസ് കൂടുതൽ അവനുണ്ടെന്ന് ഞാൻ അറിഞ്ഞ നിമിഷം മഴയെത്തും മുൻപേയിലെ മമ്മൂട്ടിയിൽ നിന്നും ആമിനാ ടെയ്ലേർസിലെ ഇന്നസെന്റ് ആയി ഞാൻ മാറി ..
കുറച്ച് കഴിഞ്ഞപ്പോൾ കാറ്റടിച്ച് പൊഴിഞ്ഞ് വീഴുന്ന ഇലപോലെ അടി ആടി ബലമില്ലാത്ത ഒരു പെൺ കുട്ടിയും ക്ലാസ്സിലേക്ക് വന്നു .അതോടെ എല്ലാം പൂർത്തിയായി.
4 മണിക്കൂർ പഠിപ്പിച്ച് ഒരു ദിവസം മിനിമം 300 രൂപയും വാങ്ങി പോകാം എന്ന് കരുതിയ ഞാൻ .ഇതൊക്കെ കണ്ട് ജീവിതം മടുത്ത് 75 രൂപ മതി എന്ന തീരുമാനത്തിൽ എത്തി .ഇടയ്ക്ക് ഇടയ്ക്കുള്ള ഭവ്യതയും, അവന്റെ ഒരു സാർ വിളിയും എനിയ്ക്ക് എന്നോട് തന്നെ പൂച്ഛo തോന്നി .
അങ്ങനെ നിരാശയിൽ കുതിർന്ന ഒരാഴ്ച കടന്നു പോയി.
ഒരു ദിവസം ക്ലാസ് കഴിഞ്ഞപ്പോൾ പ്രിൻസിപ്പാൾ എന്നോട് പറഞ്ഞു പുതിയ ഒരു സ്റ്റുഡന്റ് ജോയിൻ ചെയ്തിട്ടുണ്ട് .ഈ ഒരാഴ്ച പഠിപ്പിച്ച പാഠങ്ങൾ ആ കുട്ടിയ്ക്ക് മാത്രമായി സർ ഒന്ന് ഉച്ച കഴിഞ്ഞു പറഞ്ഞു കൊടുക്കുമോ ? ഒന്ന് ഓടിച്ചു പറഞ്ഞാൽ മതി ?
എനിയ്ക്കു എന്നെ തന്നെ പിടിയ്കാതെ ഇരിയ്ക്കുന്ന സമയം ആയിരുന്നു .പിന്നെ ആ ജാംബവാനെയും കാറ്റാടിയേം കാണുമ്പൊൾ ഉള്ള കലി വേറെയും .അപ്പോഴാ പുതിയ ഒരു കുരിശും കൂടി .
"സർ ,ഇന്ന് എന്തായാലും പറ്റില്ല ആ കുട്ടി അടുത്ത ക്ലാസ്സിൽ മറ്റുള്ളവരുടെ കൂടെ വരട്ടെ .നോട്സ് ഒക്കെ എഴുതി എടുക്കട്ടേ .എന്നിട്ടു സംശയം ഉണ്ടെങ്കിൽ ഞാൻ പറഞ്ഞു കൊടുക്കാം .അതല്ലേ നല്ലതു ?
പ്രിൻസിപ്പൽ അല്പം എളിമ കൂട്ടി പറഞ്ഞു ."അതല്ല ! ഞാൻ ആനിമോളോട് ഉറപ്പു പറഞ്ഞു പോയി .സർ എടുക്കും എന്നുള്ള വിശ്വാസത്തില് .. "
ആര് ? ആനിമോളോ ? ഞാൻ മനസ്സിലാകാത്ത പോലെ ചോദിച്ചു .
( ആനി എന്നുള്ള പേര് കേട്ടപ്പോൾ വീണ്ടും മഴയെത്തും മുമ്പേയിലെ മമ്മുക്ക എന്നിൽ പരകായ പ്രവേശനം നടത്തി )
അതെ ആനി മോളെന്നാ പുതിയ സ്റ്റുഡന്റ് ന്റെ പേര് .
ആണോ ..? ശ്ശെ! ( ഇതൊക്കെ നേരത്തെ പറയണ്ടേ എന്ന് ആത്മഗതം പറഞ്ഞു കൊണ്ട് )സാർ ഇപ്പോൾ വാക്ക് പറഞ്ഞ സ്ഥിതിയ്ക്ക് ഞാൻ ക്ലാസ് എടുത്തില്ലെങ്കിൽ മോശമല്ലേ ?
സാർ നു അസൗകര്യം എന്തെങ്കിലും ഉണ്ടെങ്കിൽ വേണോന്നില്ല ഞാൻ ആനി മോളെ പറഞ്ഞു മനസ്സിലാക്കിക്കോളാം ...എന്ന് പ്രിൻസിപ്പൽ പറഞ്ഞു .
ശ്ശെ ! ആ കുട്ടി ആഗ്രഹിച്ചതല്ലേ ..? എന്തായാലും ഇന്ന് തന്നെ തുടങ്ങിയേക്കാം ..ഞാൻ കാരണം സ്ഥാപനത്തിനൊരു കുറവ് വരരുതല്ലോ ..?
എന്നും പറഞ്ഞ് പ്രിൻസിപ്പൽ നെ ബ്ലോക്ക് ചെയ്തു .പൊട്ടിയ ലഡുവുമായി ഒരു കാലിന്റെ നീളം ഒന്നു കുറച്ചു മമ്മുക്ക സ്റ്റൈലിൽ വേച്ചു വേച്ചു ആനി മോൾ ഇരിയ്ക്കുന്ന ക്ലാസ്സിലേക്ക് നീങ്ങി .:. " ആനി മോൾ ....ആനി മോൾ "എന്ന് മനസ്സിൽ പ്രത്യേക ഈണത്തിൽ ഞാൻ പാടി വിത്ത് മ്യൂസിക് (വായ കൊണ്ട് ) .
പ്രിൻസിപ്പൽ പറഞ്ഞ ക്ലാസ്സിൽ പോയി നോക്കിയപ്പോൾ മധ്യ വയസ്കയായ ഒരു സ്ത്രീ ഇരിയ്ക്കുന്നു ഒരു 45 നു മുകളിൽ ഉറപ്പാണ് .ആനിമോളുടെ 'അമ്മ ആണെന്ന് ഒറ്റ നോട്ടത്തിൽ കണ്ടാൽ അറിയാം നല്ല മുഖശ്രീ !അല്പം തടി ഉണ്ടെന്നേ ഉള്ളു ...അല്പം അല്ല അല്പം നല്ലോണം തടി ഉണ്ട് ..ആനിമോൾക്കും തടിയ്ക്കുന്ന ശരീര പ്രകൃതം ആയിരിക്കും .!
ആനിമോൾ ...? എവിടെ എന്നർത്ഥത്തിൽ ഞാൻ അവരോടു ചോദിച്ചു .
പെട്ടന്ന് തന്നെ " പ്രസന്റസ് സാർ "എന്ന് ആ തള്ള എന്റെ മുഖത്ത് നോക്കി പറഞ്ഞു ...ഇടി വെട്ടിയവനെ പാമ്പു കടിച്ചിട്ടു അവന്റെ പുറത്തു പാണ്ടി ലോറി കയറിയതും പോരാഞ്ഞിട്ട് അവന്റെ പുറത്തു പള്ളി പെരുനാൾ കൂടി നടത്തിയാലുള്ള ഒരു അവസ്ഥ ....
എന്നിട്ടും അല്പം കരുണ അവരെന്നോട് കാട്ടും എന്ന് കരുതി പേടിച്ചു പേടിച്ചു ഒന്ന് കൂടി ചോദിച്ചു ...ആനിമോൾ ..ന്നു പറയുന്നത് .?
ഞാനാ സാറേ ഉറച്ച സ്വരത്തിൽ ആ തള്ള എന്നോട് പറഞ്ഞു .
അപ്പോൾ അനാട്ടമി പഠിയ്ക്കാൻ ?എന്താ ഇപ്പോ ഇങ്ങനെ ഒക്കെ തോന്നാൻ ?
സ്വന്തമായിട്ട് ലാബ് ഉണ്ട് സാറേ എല്ലാ ടെസ്റ്റും അറിയാം .പക്ഷെ സർട്ടിഫിക്കറ്റ് ഇല്ല ..അതുണ്ടെൽ ഒരുത്തീടേം കാല് പിടിയ്ക്കണ്ട ഇപ്പോൾ അവിടുത്തെ ഒരു സ്റ്റാഫ് ന്റെ പേരിലാ ലൈസൻസ് .ഇത് പഠിച്ചു പാസ്സ് ആയിട്ടു വേണം അത് എന്റെ പേരിലോട്ടു മാറ്റാൻ ...
ഇത് കള്ള കളി ആണ് ഒരു പ്രായം കഴിഞ്ഞാൽ പേരിന്റെ കൂടെ മോൾ മാറ്റി തള്ള എന്ന് ആക്കണം ..ആനി തള്ള അതാണ് അവർക്കു പറ്റിയ പേര് ..ആ പ്രിൻസിപ്പൽ എവിടെ ?അവനെ ഞാനിന്നു ചവുട്ടി അരയ്ക്കും .അങ്ങനെ എന്തൊക്കെയോ ചിന്തകൾ എന്റെ മനസ്സിൽ മിന്നി മറഞ്ഞു ..
,ഞാൻ ജനിയ്ക്കുന്നതിനു മുൻപ് SSLC കഴിഞ്ഞ ആ തള്ള അന്ന് മുഴുവൻ സാറേ സാറെ എന്ന് ഒരു ദാഷിണ്യവുമില്ലാതെ അറിഞ്ചo പൊറിഞ്ചം വിളിച്ചതിൽ മനം നൊന്തു ആത്മഹത്യ ചെയ്താലോ എന്നു വരെ ആലോചിച്ചു .പിന്നീട് മനസംയമനം വീണ്ടു കിട്ടിയപ്പോൾ അത് വേണ്ട രാജി വയ്ക്കുന്നതാണ് നല്ലത് എന്ന് തോന്നി .ഈ കിളുന്തു ചെക്കനായ എന്നെ ഇങ്ങനെ ബാല വേല ചെയ്യിപ്പിച്ചതിനു പോകുന്നതിനു മുൻപ് ആ പ്രിൻസിപ്പാളിനു ഇട്ട് മുട്ടം പണികൊടുക്കാനുള്ള അവസരവും ഒത്തു വന്നു ..
കുറേ നാളായി കoബ്യുട്ടർ പഠിപ്പിക്കാൻ ഒരാളെയും മാർക്കറ്റിങ്ങിനായി ഒരാളെയും ഒപ്പിച്ചു തരുമോ എന്നു എന്നോട് അയാൾ ചോദിയ്ക്കുന്നു ..
എനിയ്ക്ക് മാത്രം ജോലി കിട്ടിയതിൽ മനം നൊന്ത് നടന്നിരുന്ന രണ്ടു ബാല്യകാല സുഹൃത്തുക്കൾ എനിയ്ക്കുന്നായിരുന്നു .അവൻ മാരെ ഈ ദൗത്യം ഞാനങ്ങ് ഏൽപിച്ചു. ഒരുത്തൻ മാർക്കറ്റിങ്ങാന്നെന്നും പറഞ്ഞു പകലു മുഴുവനും അവിടുള്ള ഒരു അമ്പലക്കുളത്തിൽ കല്ലുകൾ പല രീതിയിൽ ചീന്തി എറിഞ്ഞു ശമ്പളം വാങ്ങി .മറ്റവൻ കമ്പ്യുട്ടറിന്റെ പരിപ്പിളക്കി കാശുവാങ്ങി .. കുറേ ആയപ്പോൾ പ്രിൻസിപ്പാളിന് സംഭവം പന്തിയല്ലെന്നു മനസ്സിലായി രണ്ടാളെം ചവിട്ടി പുറത്താക്കി .. ഞാൻ പിന്നെ നേരത്തേ തന്നെ രാജി വച്ചോണ്ട് വലിയ ഒരു സീൻ ഒഴിവായി ...!
അജീംഷാ പത്തനാപുരം .




Comments
Post a Comment