ക്രൊയേഷ്യയും ഞാനും

പണ്ട് ഹൈസ്‌കൂളിൽ പഠിയ്ക്കുമ്പോൾ തടി അല്പം കൂടുതലായത് കൊണ്ട് ഡ്രിൽ പീരീഡ് ലെ  ഫുട്ബോൾ കളിയിൽ ഞാൻ ആരുന്നു സ്ഥിരം ഗോളി . വല്ലപ്പോഴും ആണ് ബോൾ പോസ്റ്റ് നു അടുത്ത് വരുന്നത് അത് കൊണ്ട് എനിയ്ക്കു വലിയ റോൾ ഒന്നും ഉണ്ടാരുന്നില്ല . ഒരിയ്ക്കൽ അങ്ങ് അയല്പക്കത്തു കൂടി പോയ പന്ത് ആഞ്ഞു ചാടി  പിടിച്ചു ഒന്ന് ഷൈൻ ചെയ്യാമെന്ന്  വിചാരിച്ചപ്പോൾ  അതാണെങ്കിൽ എന്റെ കൈ തട്ടി സ്വന്തം പോസ്റ്റ് ലോട്ടും കയറി .അന്ന് തീർന്നതാ തിരുമേനി ഈ ഫുട്ബോൾ  മായി ഉള്ള ബന്ധം .ഗോളിയിൽ നിന്നും കാണിയിലേക്കുള്ള ദൂരം ഒരു സെല്ഫ് ഗോൾ ആണെന്ന് അന്ന് ഞാൻ മനസ്സിലാക്കി .. കാലങ്ങൾ കഴിഞ്ഞു ഫുട്ബോൾ കാണുന്നതേ അറപ്പായിരുന്ന ഞാൻ സഹ പ്രവർത്തകരുടെ ഫുട്ബാൾ ചർച്ചകളിലും സോഷ്യൽ മീഡിയ യിലെ സ്റ്റാറ്റസ് അപ്ഡേറ്സ്  ലും ഒന്നും അഭിപ്രായം പറയാൻ കഴിയാതെ വിങ്ങി പൊട്ടി അവസാനം നിലനിൽപിന് വേണ്ടി
 ഫുട്ബോൾ കാണാൻ തീരുമാനിച്ചു  ആദ്യം കണ്ടതാകട്ടെ അർജന്റീനയും ക്രോയേഷ്യയും തമ്മിലുള്ള മാച്ച് ,അതിൽ ജയിച്ചത്   ക്രൊയേഷ്യയും .

പിറ്റേ ദിവസത്തെ ചർച്ചയിൽ അത് വരെ ഉള്ള എന്റെ മൗനം വെടിഞ്ഞു ഞാൻ തലേ ദിവസത്തെ കളിയെ കുറിച്ച് വാചാലനായി .ഒരു മാതിരി മണിച്ചിത്ര താഴിലെ ശോഭന അല്ലിയുടെ ചിലങ്കയെ കുറിച്ച് പറയുംപോലെ .
അപ്പോഴാണ് കൂട്ടത്തിൽ ഉള്ള ഒരു ഫിലിപ്പീനി എന്നോട് ചോദിച്ചത്  ഏതാണ് നിന്റെ ഇഷ്ട ടീം ..?
ഞാൻ പറഞ്ഞു ക്രൊയേഷ്യ !

എല്ലാരും അത് കേട്ട് ചിരിച്ചു ..ക്രൊയേഷ്യ ഒക്കെ  comedy ആണ് ചേട്ടാ എന്നൊരു ഭാവമായിരുന്നു എല്ലാരുടേം മുഖത്ത് ..

അല്ല എന്റെ ഭാഗത്തും തെറ്റുണ്ട്   വേൾഡ് കപ്പിന്റെ   യോഗ്യത റൌണ്ട് പോലും വല്ലപ്പോഴും താണ്ടുന്ന ടീം ആണുപോലും ക്രൊയേഷ്യ .ഇവന്മാരൊക്കെ അര്ജന്റീനേടേം  ബ്രസീൽ ന്റെയും  ഫ്രാൻസ് ന്റേം ഒക്കെ കടുത്ത ആരാധകന്മാരും .അന്ന് മുതൽ അവൻ എന്നെ കാണുമ്പൊൾ സുധീഷിനെ മണിച്ചിത്രതാഴിൽ കിണ്ടി എന്ന് വിളിയ്ക്കും പോലെ ..ക്രൊയേഷ്യ..ക്രൊയേഷ്യ..എന്ന് വിളിച്ചു കളിയാക്കാൻ തുടങ്ങി ..
അതോടെ  ക്രൊയേഷ്യ ജയിക്കേണ്ടത് എന്റെ കൂടി ആവശ്യമായി മാറി .അങ്ങനെ ഇന്നും, ജയിച്ചു നിങ്ങളെന്റെ മാനം കാത്തു ക്രൊയേഷ്യ മുത്തേ !

Comments