ട്രെയിനിലെ സുന്ദരി......

മംഗലാപുരം പോകാനുള്ള മലബാർ എസ്പ്രെസ് കായംകുളം റെയിൽവെ സ്റ്റേഷനിൽ എത്തി .ഞാൻ വെയ്റ്റിങ് ലിസ്റ്റിൽ ആണ്.എന്റെ കസിൻ കൂടെ ഉണ്ട് അവന്റെ സ്ലീപ്പർ  ടിക്കറ്റ് കൺഫോമിഡ് ആണ്..എനിയ്ക്കു ടിക്കറ്റ് കൺഫോമിഡ് ആയില്ലെങ്കിൽ പുലിവാല് കല്യാണത്തിലെ മണവാളൻ ആൻഡ് ധർമേന്ദ്ര യെ പോലെ തിരിഞ്ഞും മറിഞ്ഞും കിടക്കാം എന്ന മുൻ ധാരണയിൽ ഞങ്ങള് ട്രയിനിൽ കയറി..പ്രതീക്ഷിച്ചപോലെ എന്റെ ടിക്കറ്റ് കൺഫോമിഡ് ആയില്ല... അങ്ങനെ അവന്റെ സീറ്റിന്റെ അടുത്തു ഞാനും ബാഗ് ഒക്കെ വെച്ചു ഇരുന്നു....
നോക്കുമ്പോൾ കണ്ട കാഴ്ച ഏതൊരു ചെറുപ്പക്കാരനും ട്രെയിൻ യാത്രയിൽ ആഗ്രഹിയ്ക്കുന്ന...എന്നാൽ ഇതു വരെ എന്റെ ജീവിതത്തിൽ സംഭവിച്ചിട്ടില്ലാത്ത ഒരു കാഴ്ച ആയിരുന്നു....
അതാ മെലിഞ്ഞു സുന്ദരി ആയ ഒരു പെണ്കുട്ടി ലോവർ ബർത്തിൽ തിരിഞ്ഞു കിടന്നു ഉറങ്ങുന്നു .ആള് അല്പം മോഡേണ് ആണ്..ജീൻസും സ്ലീവ്ലെസ് ടോപ്പ് ഉം ആണ് വേഷം.. നല്ലോണം മുടി ഉണ്ട് ..തിരിഞ്ഞു കിടക്കുന്നതിനാൽ മുഖം വ്യക്തമല്ല...പിന്നിൽ നിന്നും കണ്ടാൽ തന്നെ അറിയാം സുന്ദരി ആയിരിക്കും എന്ന് എന്റെ മനസ്സിൽ വിണ്ണൈ താണ്ടി വരിവായ യിലെ ചിമ്പു പരകായ പ്രവേശനം നടത്തി....
എന്റെ ജെസ്സി....അതേ ഇതു തന്നെ ആണ് അവൾ ഞാൻ ഉറപ്പിച്ചു....
കസിൻ എന്നെ നോക്കി...ഞാൻ അവനോടു പറഞ്ഞു  നോക്കേണ്ടട ഉണ്ണി ഇതു എനിയ്ക്കു ഉള്ളതാണ് .നിന്റെ അനിയത്തി അമ്മയായി കണ്ടു നീ പോയി കിടന്നു ഉറങ്ങാൻ നോക്കു...

നീ കിടക്കുന്നില്ലേ.....അവൻ ചോദിച്ചു..

അല്ല ഞാൻ വെയ്റ്റിംഗ് ലിസ്റ്റ് അല്ലെ ..?ഇവിടെ അവിടെ എങ്ങാനും ഇരുന്നോളാം...അവൾ ഒന്നു തിരിഞ്ഞെങ്കിൽ മുഖം ഒന്നു കാണാമായിരുന്നു എന്നതായിരുന്നു എന്റെ ചിന്ത...

വെറുതെ റ്റിറ്റിആറ്  കണ്ടിട്ടു ഇറക്കി വിടാതെ വേണേൽ വന്നു കിടന്നോ...അവൻ മുന്നറിയിപ്പ് തന്നു..

അവളുടെ ലോവർ ബർത്ത് ന്റെ തൊട്ടു മുകളിലെ മിഡിൽ ബർതായിരുന്നു അവന്റേത് .അവൻ ആദ്യം വലിഞ്ഞു കയറി .ഞാനും പില്ലോയ്ക് പകരം ഒരു ബാഗും ആയി പിന്നാലെ കയറി...
കിടന്ന പാടെ അവൻ നല്ല കൂർക്കം വലിച്ചു ഉറങ്ങാൻ തുടങ്ങി..
ഞാൻ രാവിലെ എഴുന്നേൽക്കുമ്പോൾ തൊട്ടു അവളോട്‌ എങ്ങനെ അപ്രോച്ച് ചെയ്യണം എന്ന പ്ലാനിങ്ങിൽ ഇങ്ങനെ കിടന്നു ..
രാത്രിയുടെ രണ്ടാം യാമങ്ങളിൽ എന്റെ കൈ തട്ടി എന്റെ തന്നെ ബാഗ് താഴെയ്ക് പതിച്ചു..
ഉറക്കത്തിന്റെ ആലസ്യത്തിൽ ഞാൻ അതു കാര്യമാക്കിയില്ല...ഞാൻ കൈ മടക്കി തലയിണക്കു പകരം വെച്ചു കൊണ്ട് ഒന്നു തിരിഞ്ഞു കിട്ടുന്നതും
അന്യൻ സിനിമയിലെ വിക്രത്തിനു ബാബു ആന്റണിയിൽ ഉണ്ടായ ഒരു സായിപ്പ് മുടിയും പറത്തി കണ്ണും തുറുപ്പിച്ചു എന്നെ നോക്കി നിലക്കുന്നു .അമ്മേ എന്നു വിളിച്ചെങ്കിലും ഒച്ച പുറതു വന്നില്ല.... 
ഇത്രയും നേരം ഞാൻ സ്വപ്നം കണ്ട എന്റെ ജെസ്സി....ഒരു മുടി വളർത്തിയ സായിപ്പാണെന്ന്ന് ഞാൻ വേദനയോടെ മനസ്സിലാക്കി...ആ ബാഗ് അയാളുടെ തലയിൽ എങ്ങാണ്ടോ ആണ് വീണത്..

വാട് ദി ഫ.$*%%%@!! എന്നും പറഞ്ഞു ആങ്ങേരു തുടങ്ങിയ  തെറിവിളി .ട്രെയിൻ ഒരു പാലത്തിൽ കയറിയത് കൊണ്ടു ...ആ ശബ്ദത്തിൽ എല്ലാം ലയിച്ചു പോയി...
ഒരാൾ മാത്രം കിടക്കേണ്ട ബർത്തിൽ രണ്ടാൾ കിടന്നാൽ അതു പൊട്ടുമെന്നു സായിപ്പിന് പേടി .അയാൾ അതു റിപ്പോർട്ട് ചെയ്യാൻ പോകുവാണെന്നു എന്നോട് പറഞ്ഞു...
പ്രശ്നം വേണ്ട സായിപ്പേ ഞാൻ അവിടെ എവിടേലും നിന്നോളം എന്നും പറഞ്ഞു സംഭവം തൽക്കാലം ഒന്നു തണുപ്പിച്ചു...

എന്റെ കസിൻ വെട്ടിയിട്ട വാഴ പോലെ ഒന്നും അറിയാതെ കൂർക്കം വലിച്ചു ഉറങ്ങുന്നുണ്ടാരുന്നു....
സായിപ്പ് വീണ്ടും കിടന്നു...

പുറത്തു നിന്നും നല്ല തണുത്ത കാറ്റ് ,ഇരിയ്കാൻ സ്ഥലം ഇല്ലാത്തൊണ്ടു എല്ലാരും ഉറങ്ങുന്നതും നോക്കി ഞാൻ ഇങ്ങനെ നിന്നു.
 സങ്കടവും, ചമ്മലും ആണേൽ പറയണ്ട . അങ്ങനെ ഒരു പ്രത്യേക അവിയലു പരുവത്തിൽ അങ്ങനെ ഒരു മണിയ്ക്കൂർ പോയി...
സായിപ്പ് ഇടയ്ക്കു എന്നെ ഒന്ന് എഴുന്നേറ്റു നോക്കി 

എന്റെ മുഖത്തെ മ്ലാനത കണ്ടു സായിപ്പ്  നു മനസ്സു അലിഞ്ഞു.. അദ്ദേഹം എന്നോട് പറഞ്ഞു...നിനക്കു ഉറങ്ങാനാമെങ്കിൽ കിടന്നോളൂ...സാരമില്ല..
ഞാൻ നിർവികരനായി അയാളെ ഒന്നു നോക്കി
ബർത്ത പോയതിനെക്കാളും സങ്കടത്തിൽ ആണ് ഞാൻ നിൽക്കുന്നത് എന്നു സായിപ്പിന് അറിയില്ലല്ലോ...

ഇനി മേലാൽ ബെറ്റിക്കോട് പോലെ ഉള്ള ഉടുപ്പും ഇട്ടു മുടിയും വളർത്തി തിരിഞ്ഞു കിടന്നു ഒരാളെയും പറ്റിയ്കല്ലേടാ  ദുഷ്ട!! എന്നു മനസ്സിൽ പറഞ്ഞു കൊണ്ടു ..ഞാൻ വീണ്ടും ബർത്തിൽ വലിഞ്ഞു കയറി ....അപ്പോഴും എന്റെ കസിൻ ഒന്നും അറിയാതെ നല്ല കൂർക്കം വലിച്ചു ഉറങ്ങുന്നുണ്ടാരുന്നു.....
ഞാൻ മെല്ലെ ഒന്നും സംഭവിയ്ക്കാത്ത മട്ടിൽ ഉറക്കത്തിലേക്കു വഴുതി വീണു.....






 




Comments