anniversary ഗിഫ്റ്റ്
തന്റെ ഭാര്യക്ക് ഒരു അവിഹിത ബന്ധം ഉണ്ടെന്നു ആദ്യ വെഡ്ഡിംഗ് ആനുവേഴ്സറി യുടെ അന്ന് അറിഞ്ഞ അയാൾ നേരെ സൂപ്പർ മാർക്കറ്റിൽ ചെന്നു മൂർച്ചയുള്ള ഒരു കത്തി വാങ്ങി വീട്ടിലേക്കു തിരിച്ചു..
ഭാര്യയെ സ്നേഹത്തോടെ അടുത്തു വിളിച്ചു .കയ്യിൽ കരുതിയ കേക്ക് മുറിച്ചു ഒരു കഷണം അവൾക്കു കൊടുത്തിട്ട് അയാൾ താൻ കൊണ്ടു വന്ന ആ ഗിഫ്ട്ട് തുറന്നു നോക്കാൻ ആവശ്യപ്പെട്ടു .
അതു നോക്കിയ അവൾ ആകെ ആശ്ചര്യ പെട്ടു..അതിൽ അയാൾ ഒപ്പിട്ട ഡിവോഴ്സ് പേപ്പർ ആയിരുന്നു.
ഞാൻ നിന്നെ കൊല്ലുകയോ,നീയും കാമുകനും കൂടെ എന്നെ കൊല്ലുകയോ ചെയ്തിട്ടു ഒരു ഓൺലൈൻ പത്രത്തിന്റെ ലിങ്കിൽ വർത്തയാകാൻ , നാട്ടുകാർക്ക് കമന്റ് അടിച്ചു രസിയ്ക്കാൻ ഞാൻ ആഗ്രഹിയ്ക്കുന്നില്ല...എന്നു പറഞ്ഞിട്ടു അയാൾ സ്നേഹത്തോടെ അവളോട് യാത്ര പറഞ്ഞു......


Comments
Post a Comment