ഹാപ്പി ഇൻഡിപെൻഡൻസ് ഡേ!!
ഓഫ് എന്നാണ് ..? കൂടെ ജോലി ചെയ്യുന്ന ക്ലീനിങ് സ്റ്റാഫ് നോട് വെറുതെ ഒരു കുശലം ോദിച്ചു .അവൻ പറഞ്ഞു നാളെ ആണ് .
പക്ഷെ ഞാൻ ഡ്യൂട്ടിക്ക് വരും .ഓവർ ടൈം ആണ്
.മാസത്തിൽ ഒന്നോ രണ്ടോ ഓഫ് ആണ് അവനുള്ളത് 12 മണിയ്ക്കൂർ ജോലിയും തുച്ഛമായ ശമ്പളവും ,കോട്രാക്ട് അടിസ്ഥാനത്തിൽ ക്ലീനിങ് സ്റ്റാഫ് നെ കൊടുക്കുന്ന ഒരു കമ്പനിയിലെ സ്റ്റാഫ് ആണ് അവൻ .
അതെന്താ സ്റ്റാഫ് കുറവാണോ ...? ഓവർ ടൈം എടുക്കാൻ ?
അല്ല സാർ നാൻ അങ്കോട്ടു റിക്വസ്റ്റ് ചെയ്തതാക്കും ...അവൻ പകുതി മലയാളവും തമിഴും കലർത്തി പറഞ്ഞു .
എന്താ കല്യാണം വല്ലതും ഉണ്ടോ ..?അതോ വീട് പണിയാണോ ..?
അല്ല സർ ....
പിന്നെ എന്താ ..? ഓവർ ടൈം എടുക്കാൻ കാരണം? .എനിയ്ക്കു അറിയാൻ കൗതുകം തോന്നി .
അത് സർ പെരിയ പ്രശ്നം ...നമ്മ വീട് ഇരുക്കുത സ്ഥലത്തിലെ കൂടെ പെരിയ ഹൈവേ വരുത് .എല്ലാരേം അങ്ങെന്തു പോവ സൊല്ലി ഓർഡർ വന്തിരിച്ചു .....നാൻ ജനിച്ച വീട് സർ..എന്നുടേതു ഒരു ചെറിയ കൂര .
..നാൻ മാത്രം അല്ല എന്നുടെ വീട് പക്കത്തിലെ ഒക്കെ പെരിയ വീട് ഒക്കെ ഇറുക്കുത് അവുങ്ക ലൈഫ് ഫുള്ളാ പൊളച്ചു സമ്പാദിച്ച കാസിലെ കെട്ടിനത് ..അതൊക്കെ പൊളിയ്ക സൊള്ളിയിരിക്കുതു ..
യാര് ...?
ഇതൊക്കെ ചോദിയ്ക്കാൻ അവിടെ M L A ഒന്നും ഇല്ലേ ?
യാര്ക്കും ഒന്നും പണ്ണ മുടിയാത് സർ .സെൻട്രൽ ഗവണ്മെന്റ് പ്രൊജക്റ്റ് ഇത് ....
പകരം പൈസ ഒന്നും തന്നില്ലേ ?
ഇല്ല സർ അവ്‌ങ്കെ വേറെ ഒരു ഇടത്തിലെ ലേബർ ക്യാമ്പ് മാതിരി ഒരു കെട്ടിടം കെട്ടിയിരിക്കുത് അതിലെ ഒരു ചിന്ന റൂം താൻ തരുതു ..അതിലെ മൂച് പോലും വിട മൂടിയാത് .റൊമ്പ ചിന്ന റൂം .ആട് മാട് എല്ലാം ഇറുക്കുത് ..അത് ഒക്കെ കൊണ്ട് അങ്കെ പോക മൂടിയാത് .
അപ്പോൾ ഇനി എന്താ നിന്റെ പ്ലാൻ .?
ലീസ് ക്കു ഒരു വീട് എടുക്കണം ..
പല ആവശ്യങ്കൾക്കു ആയി ഒരു ലക്ഷം രൂപ പലിശയ്ക്കു എടുത്തത് ഞാൻ ഇപ്പോൾ അടച്ചതെ ഉള്ളു .ഇനി ഇപ്പോൾ വീണ്ടും എടുക്കണം ..... വേറെ എന്ത് ചെയ്യാൻ ?
എന്ന് അവൻ ചിരിച്ചു കൊണ്ട് പറയുമ്പോളും അവന്റെ കണ്ണിലെ വിഷമം ഞാൻ കണ്ടു ..
ഞാൻ അവനോടു എന്ത് പറയാൻ ?
ഫേസ് ബുക്കിൽ ഒരു പോസ്റ്റ് കണ്ടു ഹാപ്പി ഇൻഡിപെൻഡൻസ് ഡേ !!
ഞാൻ അത് അവനോട് പറഞ്ഞു അവൻ തിരിച്ചും ..വീണ്ടും അവൻ ജോലിയിലേക്ക് തിരിഞ്ഞു ..
എൻറെ മനസ്സിൽ തഞ്ചാവൂരിലെ തിരുവരുർ എന്ന ഗ്രാമത്തിലെ കുറച്ചു ആളുകളുടെ ദയനീയമായ മുഖം തെളിഞ്ഞു വന്നു .....


Comments
Post a Comment