Dangerous beauty(1998)

വെറോണിക്ക 16 ) o നൂറ്റാണ്ടിൽ വെനീസ് പട്ടണത്തിൽ ജീവിച്ച സുന്ദരിയായ യുവതി .
സ്ത്രീകളെ ഒരു പോപ്പർട്ടി ആയി മാത്രം കാണുന്ന ഒരു കാലഘട്ടം. അവിടുത്തെ സെനറ്റിൽ അംഗമായ മാർക്കോ എന്ന സുന്ദരനുമായി അവൾ പ്രണയത്തിൽ ആകുന്നു . നാട്ടുനടപ്പ് അനുസരിച്ച് മാർക്കോയ്ക്ക് അവളെ പോലെ ഒരു സാധാരണക്കാരിയെ വിവാഹം കഴിയ്ക്കാൻ പറ്റില്ല എന്ന സത്യം അയാൾ തുറന്നു പറയുന്നതോടെ അവൾ ആകെ തകരുന്നു .കരഞ്ഞു കലങ്ങിയ കണ്ണുമായി ഇരുന്ന അവളെ അവളുടെ അമ്മ (courtes an ) ആകാൻ നിർബന്ധിക്കുന്നു. എന്നു വച്ചാൽ ഒരു ഹൈ ക്ലാസ് പ്രൊസ്റ്റിറ്റ്യൂട്ട്.അവർ അവൾക്ക് അതിനുള്ള പരിശീലനവും കൊടുക്കുന്നു ..ഒരു സാധാരണ പെൺകുട്ടിയ്ക്ക് ലഭിയ്‌ക്കുന്നതിലും കൂടുതൽ വിദ്യാഭാസവും അംഗീകാരവും സ്വാതന്ത്യവും അന്നത്തെ courtesan പെൺകുട്ടികൾക്ക് ലഭിയ്ക്കുമായിരുന്നു .ഒരു സെനറ്റിലെ അംഗത്തെ പോലെ ആയിരുന്നു അവൾ .അസാമാന്യമായി കവിത പറയാൻ ഉള്ള കഴിവ് അവളെ എല്ലാവരുടെയും പ്രിയങ്കരിയായി മാറ്റി .സെനറ്റിലെ ഓരോ അംഗത്തോടുമൊപ്പം കിടക്ക പങ്കിട്ട അവളെ അസൂയയോടെ മാർക്കോസ് നോക്കി കണ്ടു .അയാളുടെ ഉള്ളിൽ ഒരു വിങ്ങലായി അവൾ അപ്പോഴും ഉണ്ടായിരുന്നു .പക്ഷേ അയാളെ മാത്രം അവൾ അവഗണിച്ചു .ഒരിയ്ക്കൽ മാർക്കോസിൻ്റെ കസിൻ വെറോനിക്കയുമായി ഉണ്ടായ കവിതപ്പോര് കയ്യാങ്കളിയിൽ അവസാനിച്ചപ്പോൾ മർക്കോസ് അത്രയും ജനങ്ങളുടെ മുന്നിൽ വച്ച് അവനെ തല്ലുകയും അവളെ സംരക്ഷിയ്ക്കുകയും ചെയ്തു .അത് അവളിലെ പ്രണയത്തെ വീണ്ടും ഉണർത്തി .അതിനിടയിൽ മാർക്കോസ് വിവാഹിതൻ ആയി കഴിഞ്ഞിരുന്നു .പക്ഷേ അവൻ്റെ മനസ്സിൽ വെറോണിയ്ക്കയ്ക്ക് മാത്രമായിരുന്നു സ്ഥാനം .. അവൻ്റെ ഭാര്യയെ പ്രണയിക്കുന്നതിൽ അവൻ പരാജയപ്പെട്ടിരുന്നു. വീണ്ടും മാർക്കോസും വെറോണിയ്ക്കയും പ്രണയിക്കുന്നു .... പക്ഷേ  പിന്നീട് ചില അശുഭകരമായ  കാര്യങ്ങൾ വെനീസിൽ സംഭവിക്കുന്നു അത് അവരുടെ പ്രണയത്തെയും ജീവിതത്തെയും എങ്ങനെ ബാധിയ്ക്കുന്നു എന്നുള്ളതാണ്  ഈ സിനിമ .
ഒരു കാവ്യം പോലെ കണ്ടിരിയ്ക്കാവുന്ന
പ്രണയവും ഫിലോസഫിയും
രാഷ്ട്രീയവും എല്ലാം പ്രതിപാദിയ്ക്കുന്ന ഈ സിനിമയുടെ പ്രധാന ആകർഷണം നായിക തന്നെയാണ് .കൈമാക്സിലെ പ്രണയത്തെ യും ജീവിതത്തെയും കുറിച്ച് വാചാലയാകുന്ന ആ സുന്ദരി  സിനിമ കഴിഞ്ഞും നിങ്ങളുടെ മനസ്സിൽ ഇടം പിടിയ്ക്കും തീർച്ച! .ഈ സിനിമ കണ്ടിട്ട് 16 ാം നൂറ്റാണ്ടിൽ വെനീസിലെ സെനറ്റിൽ അംഗമായിരുന്നു എങ്കിൽ ആഗ്രഹിച്ചു പോയാലും തെറ്റില്ല ...

Comments