സിനിമ കാണുന്നത് എന്തിനാണ് ..?
സിനിമ കാണുന്നത് എന്തിനാണ് ..?
നിലവിലുള്ള ജീവിത സാഹചര്യങ്ങളിൽനിന്നും വിട്ടു മറ്റേതോ സ്ഥലത്തു ജീവിയ്ക്കുന്ന അല്ലെങ്കിൽ നമ്മളിൽ തന്നെ ജീവിയ്ക്കുന്ന കഥാപാത്രങ്ങളുടെ മാനസികാവസ്ഥയിലേക്കും അവരുടെ ജീവിത സാഹചര്യങ്ങളിലേക്കും ഉള്ള ഒരു മാനസിക സഞ്ചാരത്തിന് ആണ് ഞാൻ സിനിമ കാണുന്നത് .
അവരുടെ ദുഖങ്ങളും സന്തോഷങ്ങളും പ്രശ്നങ്ങളും ഒക്കെ നമ്മുടേതാകുന്ന കുറച്ചു നിമിഷങ്ങൾ .
ഈയിടെയായി കുറെ ആളുകൾ സിനിമ നിരൂപകരായി സോഷ്യൽ മീഡിയയിൽ സജീവമാകുന്നുണ്ട് .അത് നല്ല കാര്യം .പണ്ട് കാല സിനിമകളെയും സംവിധായകരെയും എഴുത്തുകാരെയും പരിഹാസത്തോടെ കീറി മുറിയ്ക്കുന്നുമുണ്ട് .
കുറച്ചു കാലങ്ങൾക്കു മുൻപ് വരെ സിനിമ നിർമാണം ഇന്നത്തെ പോലെ ആയിരുന്നില്ല എന്നും .പരിമിതികളിൽ നിന്നുമാണ് അതൊക്കെ നിർമിച്ചതുമെന്ന കാര്യം മനപ്പൂർവം മറന്നു കൊണ്ട് കേവലം ലൈക്കുകൾക്കും കമന്റുകൾക്കും വൈറലാവാൻ ഉള്ള ത്വര കൊണ്ടും ഒക്കെ ആവാം .
അന്ന് ഒരു സിനിമ സീൻ ഷൂട്ട് ചെയുമ്പോൾ ക്യാമറാമാൻ മാത്രം ആണ് അത് എങ്ങനെ ആണ് ഫ്രെമിൽ വന്നത് എന്ന് കാണുന്നത് .ഇന്ന് അങ്ങനെ അല്ല ഇന്ന് അപ്പോൾ തന്നെ ആ സീൻ മുഴുവൻ എഡിറ്റ് ചെയ്തു ലൊക്കേഷനിൽ വച്ച് തന്നെ അത് പ്രതീക്ഷിച്ചതു പോലെ വന്നോ എന്ന് നോക്കാൻ ഉള്ള സാഹചര്യം ഉണ്ട് .വന്നില്ലെകിൽ വീണ്ടും തൃപ്തി വരുന്നത് വരെ ഷൂട്ട് ചെയ്യാം .
എങ്കിലും തെറ്റുകൾ സംഭവിയ്ക്കാം എല്ലാരും മനുക്ഷ്യൻ ആണ് ഹേ !! പൂർണത കൈവരിച്ച ഒരു സൃഷ്ടിയും ഈ ലോകത്തില്ല ..അത് കണ്ടു പിടിയ്ക്കാൻ നടന്നാൽ കല ആവട്ടെ ജീവിതം ആവട്ടെ ഒന്നും ആസ്വദിയ്ക്കാൻ സമയം കിട്ടില്ല .
എല്ലാ കാലത്തും സിനിമയുടെ പിന്നിൽ ഒരു പോരാട്ടത്തിന്റെ കഥ തന്നെ ഉണ്ടാവും .ഇതിനു പണം മുടക്കുന്ന നിർമാതാവിനെ ഓർത്തു പല സ്ഥലത്തും അറിഞ്ഞു കൊണ്ട് തന്നെ സംവിധായർക്കു അഡ്ജസ്റ്റ് ചെയ്യേണ്ടി വരും അത് സാധാരണ ജനങ്ങൾക്ക് പലപ്പോഴും മനസ്സിലാവാത്ത തരത്തിൽ ആയിരിക്കാം .
ഉദാഹരണത്തിനു വാർ ആൻഡ് ലവ് എന്ന സിനിമയിൽ പിവിസി പൈപ്പ് ആണ് ഉപയോഗിച്ചത് എന്ന് പല പരിഹാസങ്ങളും കണ്ടു .സാധാരണകാരനായ ഒരു സിനിമ പ്രേക്ഷകന് അത് മതി എങ്കിലോ ?
നിർമാതാവിന് നേര്ച്ച ഒന്നും ഇല്ലല്ലോ ടെലെഗ്രാമിലും ടോറന്റ് ലും സിനിമ കണ്ടു കുറ്റം പറയാൻ ഇരിയ്ക്കുന്നവന്മാരെ സന്തോഷിപ്പിയ്ക്കണം എന്ന് .
പിന്നെ അന്നത്തെ കഥാ പാത്രങ്ങൾ സ്ത്രീകളെ ബഹുമാനിച്ചില്ല ..അസഭ്യ വാക്കുകൾ ഉപയോഗിച്ചു ..ആ സിനിമകൾ കണ്ടത് കൊണ്ടാണ് എല്ലാരും വഴി പിഴച്ചു പോയത് എന്നൊക്കെ പല ഇടത്തും വായിച്ചു .
ആ കാലഘട്ടത്തെ ജനങ്ങളുടെ ചിന്താ ഗതിയും സംഭാഷണങ്ങളും ഒക്കെ എഴുത്തുകാർ സിനിമയിൽ ഉപയോഗിച്ചിട്ടുണ്ടാവാം .അന്നും നല്ലവരും ചീത്തയും ആയ ആൾകാർ ഉണ്ടല്ലോ ..അന്ന് അതിനു സ്വീകാര്യത ഉണ്ടായിരുന്നു ..കാലം മാറുന്നതിനനുസരിച്ചു ചിന്തകൾ മാറും അത് എല്ലാ തലങ്ങളിലും പ്രതിഫലിയ്ക്കും .അത് ഇപ്പോൾ സിനിമയിലും പ്രതിഫലിയ്ക്കുന്നു ..നാളത്തെ തലമുറ ചിലപ്പോൾ ഇപ്പോൾ നമ്മൾ വലിയ സംഭവമായി കാണുന്ന പലതിനെയും പിച്ചി ചീന്തുന്നത് കാണാം ..
സിനിമയിലെ കണ്ടിന്യൂയിറ്റി ,തിരക്കഥയിലെ അപാകതകൾ എല്ലാം ചൂണ്ടി കാണിയ്ക്കുന്നത് നല്ലതു തന്നെ പക്ഷെ അത് ആരോഗ്യകരമായ രീതിയിൽ ആയിരിക്കണം .പഠന വിധേയമായിട്ടായിരിക്കണം .അതിന്റെ അണിയറക്കാരെ പരിഹസിച്ചു കൊണ്ട് ആകരുത് ..അവരും മനുഷ്യരാണ് അത് തിരുത്തി അവർ മുന്നോട്ടു പോകും .
പഴയ സംവിധായകരെയും നിര്മാതാക്കളെയും അഭിനേതാക്കളെയും പുച്ഛിയ്ക്കരുത് ..അവർ ആണ് നമുക്ക് വഴി വെട്ടി തന്നത് .അതിലൂടെ ഓടി കയറി ആണ് നമ്മൾ ഈ പ്രഹസനങ്ങൾ കാണിയ്ക്കുന്നത് .
ഗാന്ധിയെ കൊന്നതിനു രണ്ടു പക്ഷമുള്ള നാടാ സാറേ !!! ഇതിനും വിയോജിപ്പുകൾ ഉണ്ടാകും എന്ന് പ്രതീക്ഷിയ്ക്കുന്നു !!!!
അജീംഷ അൻവർഷ


Comments
Post a Comment