Return to the blue lagoon (1991)

1897  ൽ പസഫിക്ക്  സമുദ്രത്തിലൂടെ ഒരു ചെറിയ ബോട്ട് ആരാലും നിയന്ത്രിയ്ക്കപ്പെടാതെ ഇങ്ങനെ ഒഴുകി നടക്കുന്നുണ്ടായിരുന്നു . അതുവഴി  യാത്ര ചെയ്ത ഒരു ചെറിയ കപ്പലിലെ കപ്പിത്താൻ്റെ ശ്രദ്ധയിൽ അത് പെടുകയും  അതിൽ ആരെങ്കിലും ഉണ്ടോ എന്നു പരിശോധിയ്ക്കാൻ അദ്ദേഹം ആളെ വിടുകയും ചെയ്തു. .. അതിൽ ഒരു യുവാവും യുവതിയും ഒരു രണ്ടു വയസ്സു മറ്റോ പ്രായമുള്ള ഒരു കുഞ്ഞുമാണ് ഉണ്ടായിരുന്നത് ... അതിൽ കുഞ്ഞിന് മാത്രമാണ് ജീവൻ ഉണ്ടായിരുന്നത് ..
ആ കപ്പലിലെ തന്നെ യാത്രക്കാരിയായ വിധവയും ഒരു കുഞ്ഞിൻ്റെ അമ്മയുമായ സാറാ എന്ന സ്ത്രീ ആ കുട്ടിയെ ഏറ്റെടുക്കുന്നു ..
കപ്പൽ യാത്രയ്ക്കിടയിൽ ചില യാത്രക്കാർക്ക് ഇടയിൽ കോളറ പടർന്ന്  പിടിയ്ക്കുന്നു ..
കപ്പിത്താൻ സാറായോട് മറ്റൊരു  ചെറിയ ബോട്ടിൽ കയറി കുട്ടികളുമായി യാത്ര ചെയ്തോളാൻ പറയുന്നു ..
അവളുടെ കുടെ ആ ബോട്ടിൽ  യാത്ര ചെയ്യുന്ന ആളുമായി തീരെ ഒത്തു പോകാൻ പറ്റാത്ത ഒരു അവസ്ഥയിൽ സ്വയരക്ഷയ്ക്ക് അവൾക്ക് അയാളെ കൊല്ലണ്ടതായി വരുന്നു. ..

വലിയ  തിരയിൽ പെട്ട് ആ ചെറിയ ബോട്ട് ഒരു ദ്വീപിൽ വന്ന് അടിയുന്നു .. ആ ദ്വീപിലെ പല വഴികളും  ആ രണ്ടു വയസ്സുകാരന് വളരെ പരിചിതമായിരുന്നു ..

ആ  മനോഹരമായ  ദ്വീപിലെ പിന്നീടുള്ള ജീവിതമാണ്  ഈ സിനിമ..
പുറം ലോകവുമായി ഒരു ബന്ധവുമില്ലാതെ വളരുന്ന  ആ കട്ടികളുടെ  ജീവിതത്തെ  കുറിച്ചുള്ള പല  സംശയങ്ങളും തീർത്തിരുന്നത് സാറാ ആയിരുന്നു ..

കുറച്ചു കാലം കഴിയുമ്പോൾ ന്യുമോണിയ ബാധിച്ച് സാറാ മരണപ്പെടുന്നു ..

വിജനമായ ദ്വീപിൽ പുറം ലോകത്തെ കുറിച്ചോ മനുഷ്യർ അനുഷ്ടിയ്ക്കുന്ന കീഴ് വഴക്കങ്ങളെ കറിച്ചോ ഒന്നും
അറിയാതെ പ്രകൃതി തീരുമാനിക്കുന്ന ഒരു ജീവിതം നയിക്കുന്ന രണ്ടു പേർ ...











Comments