ഞാനുo ഗാന്ധിജിയും
ഞാനുo ഗാന്ധിജിയും
എടേ നീയും ഗാന്ധിജിയും ഒരേ ദിവസമാണോ ജനിച്ചത്.. അങ്ങേരുടെ പേരു നീ കളയുമോടേയ് ....
ചെറുപ്പം മുതൽക്ക് കേൾക്കുന്ന ഒരു ഡയലോഗ് ആണിത് ..
ഗാന്ധി ജയന്തി ദിവസം പൊതു അവധി ദിവസം ആയതിനാലും .സ്കൂളിൽ പോയാൽ സേവന ദിനമായതുകൊണ്ട് തൂത്തുവാരലും കാടു പറിയ്ക്കലും ഒക്കെ ആയി പണി എടുക്കേണ്ടി വരുമെന്നതിനാലും അന്നു സ്ക്കൂളിൽ പോകാറില്ല അത് കൊണ്ട് തന്നെ ബർത്ത് ഡേയ്ക്ക് മറ്റു കുട്ടികളെ പോലെ സ്ക്കൂളിൽ മിഠായി വാങ്ങി കൊടുക്കുന്ന കലാപരിപാടി ചെയ്യേണ്ടി വന്നിട്ടില്ല .
അപ്പൻ ഗൾഫിൽ നിന്നും അയക്കുന്ന തുച്ഛമായ പൈസയിൽ രണ്ട് അറ്റം എത്തിയ്ക്കാൻ പാടു പെടുന്ന അമ്മയ്ക്ക് ഞാനായിട്ട് ഒരു അധിക ചിലവ് വരുത്താത്തതിൽ എന്നെ സഹായിച്ചത് പാവം ഗാന്ധിജി ആണ് .
എന്നെക്കാൾ അറ്റൻഷൻ കിട്ടുന്ന അങ്ങേരോട് ആദ്യമൊക്കെ അൽപം അസൂയ തോന്നിയെങ്കിലും പിന്നീട് പുള്ളിയെ കുറിച്ച് കൂടുതൽ അറിഞ്ഞു തുടങ്ങിയപ്പോൾ ഒരു ബഹുമാനം ഒക്കെ തോന്നി തുടങ്ങി .
പുള്ളിയുടെ ലൈൻ അഹിംസയാണ് ,സ്നേഹമാണ് ..
ദക്ഷിണാഫ്രിക്കയിൽ വച്ച് വെള്ളക്കാരിൽ നിന്നും ഏറ്റ അവഗണനയിൽ മനം നൊന്ത് .അവഗണിയ്ക്ക പെടുന്നവർക്ക് വേണ്ടി ശബ്ദം ഉയർത്തിയ ഒരു സാധാരണക്കാരനായ അസാധാരണ മനുഷ്യൻ .
ശത്രുക്കളോട് സഹകരിച്ച് കൊണ്ട് തന്നെ വിയോജിച്ചു വിജയം വരിച്ച, സ്നേഹം കൊണ്ട് ലോകം കീഴടക്കിയ മഹാത്മാവ് ...
ലോകം മുഴുവൻ ആരാധിയ്ക്കുന്ന
ഗാന്ധിയുടെ നാട്ടുകാരൻ എന്നു പറയുന്നതിൽ അഭിമാനം തോന്നേണ്ട നിമിഷം .. പക്ഷേ അതിനു കഴിയുന്നില്ല കാരണം .. കേൾക്കുന്ന വാർത്തകൾ അത്ര സുഖകരമല്ല . സേനഹം നിരസിച്ചതിന് കൊല്ലപ്പെടുന്ന എത്രാമത്തെ പെൺകുട്ടി ആണ് ഇത് ..? ഇനി എത്ര പെൺ കുട്ടികൾ കൊല്ലപ്പെടും .. ?സ്നേഹിയ്ക്കുന്നവരെ എങ്ങനെ കൊല്ലാൻ കഴിയും ..? നമുക്ക് കിട്ടാത്ത സ്നേഹം ആർക്കും കിട്ടാൻ പാടില്ല എന്ന ചിന്ത . അതിനെ സ്നേഹം എന്നൊക്കെ വിളിയ്ക്കാമോ ..? അത് സ്വാർത്ഥത അല്ലെ .. ?
അനിയൻമാരോട്
ഒരു പെൺ കുട്ടി നിങ്ങളെ നിരസിച്ചാൽ നിങ്ങൾ വിഷമം ഉണ്ടാകാം . നാണക്കേട് ഉണ്ടാകാം പക്ഷേ നിങ്ങൾ മനസ്സിലാകുക. അവർക്ക് അതിനുള്ള അവകാശമുണ്ട് .No എന്ന് പറഞ്ഞാൽ No എന്നാണ് അർത്ഥം .
പക്ഷേ അത് വരാൻ പോകുന്ന ഒരു വസന്ത കാലത്തിൻ്റെ ശുഭ ലക്ഷണം ആണ് എന്ന് നിങ്ങൾ തിരിച്ചറിയണം. ജീവിതം നീണ്ടു നിവർന്നു കിടക്കുകയാണ് .. നിങ്ങൾ ലക്ഷ്യ ബോധമുള്ള നല്ല വ്യക്തിത്വത്തിന് ഉടമയാണ് എങ്കിൽ ആയിരം പെൺകുട്ടികളെ നിങ്ങളുടെ ജീവിതത്തിൽ നിങ്ങൾ കണ്ടു മുട്ടും .പലരു മായും സ്നേഹത്തിലുമാകും .. അന്ന് ആദ്യത്തെ തകർന്നു പോയ പ്രണയം ഒഴിവു നേരത്തെ സുഖമുള്ള ഒരു നനുത്ത ഓർമ മാത്രം ആയി മാറും .
അനിയത്തിമാരോട്
നോക്കിയും കണ്ടും പ്രേമിയ്ക്കുക ... ആദ്യമേ ചാടിക്കയറി Yes പറഞ്ഞിട്ട് വരാൻ ഉള്ള നല്ല അവസരം കളയരുത് ..
അറിയാത്ത പ്രായത്തിൽ yes പറഞ്ഞിട്ട് കടുങ്ങി പോയ ഒരു പാട് പെൺകുട്ടികൾ ഉണ്ട് .. അത് കൊണ്ട് ഏപ്പോൾ വേണേലും നൈസ് ആയിട്ട് ഊരാൻ പാകത്തിനു ഒരു വഴി തുറന്നിടണം .. കലിപ്പൻമാരെ, അധികം സുഹൃത്തുക്കൾ ഇല്ലാത്ത, ഒറ്റയാൻ സൈക്കോകൾ ഇവറ്റകളെ മാക്സിമം ഒഴിവാക്കുക ..
മുകേഷ് കഥകൾ എന്നൊരു പുസ്തകം ഉണ്ട് പണ്ടത്തെ കാലത്തെ പ്രണയങ്ങളെ കുറിച്ച് ആണ് പുള്ളിക്കാരൻ കൂടുതലും അതിൽ പറഞ്ഞിരിക്കുന്നത് .. പറ്റുമെങ്കിൽ അതൊന്നു വായിക്കണം .. ജീവിതത്തെ സരസമായി കാണാൻ പഠിയ്ക്കുക .. ഇപ്പോഴത്തെ നമ്മുടെ പരാജയങ്ങൾ നാളെ നമുക്ക് ഓർത്ത് ചിരിയ്ക്കാൻ ഉള്ള കോമഡികൾ ആണ് ..
അപ്പാൾ സോഷ്യൽ മീഡിയയിലൂടെയും, നേരിട്ട് വിളിച്ചും ഒക്കെ ബർത്ത്ഡേ വിഷ് ചെയ്ത എല്ലാർക്കും എൻ്റെയും ഗാന്ധിജിയുടെയും പേരിൽ നന്ദി അറിയിക്കുന്നു ....
Conquer the world with love…!
: (ബൊ.ച്ചെ )


Comments
Post a Comment