വാരാന്ത്യ ചിന്തകൾ

 ഈ അടുത്ത് കണ്ട രണ്ടു മലയാള സിനിമകളാണ് മാളികപ്പുറവും തങ്കവും അതിൽ പൊതുവായി പറയുന്ന ഒരു കാര്യം ഉണ്ട് സാമ്പത്തിക തകർച്ച മൂലം ഉള്ള ആത്മഹത്യ. എനിയ്ക്കു അടുത്ത് അറിയാവുന്ന കുറച്ചു ആളുകൾ  സഹപാഠികൾ അങ്ങനെ കുറെ പേര് കഴിഞ്ഞ കാലങ്ങളായി ഇങ്ങനെ ആത്മത്യ ചെയ്തവരിലുണ്ട് .

കേരളത്തിലെ ജീവിത സാഹചര്യം വളരെ മാറിപ്പോയി .ടെക്നോളോജിയ്ക്കു ഒപ്പം ഓടിയെത്താൻ കഴിയാത്ത ഒട്ടുമിക്ക ആളുകളും പല പല തട്ടിപ്പിനിരയാവുന്നുണ്ട് .അത് പോലെ തന്നെ ജോലി സാദ്ധ്യതകൾ തീരെ ഇല്ല . വിദേശത്തു  ജോലി ചെയ്യുന്നവരും വിദേശ മദ്യവും ആണ് ഇപ്പോൾ കേരളത്തിന്റെ ആകെ ഉള്ള സ്വാന്തനം .

ആളുകളുടെ പ്രധാന ജോലി തന്നെ ആധാറും പാൻകാർഡും ലിങ്ക് ചെയ്യിക്കുക എന്നുള്ളതാണ് ..

അയൽക്കാരെ ക്കാൾ മുകളിൽ എത്താൻ  ഉള്ള വ്യഗ്രതയിൽ എടുത്തു ചാടി നടുവ് ഓടിയ്ക്കുന്നവരാണ് ഏറെയും ..

കിടപ്പാടം വരെ ലോൺ വെച്ച് അന്നേരത്തെ ആവശ്യം കഴിയ്ക്കുക .വരവിനേക്കാൾ ചിലവാക്കുക .back അപ്പ് പ്ലാനുകൾ ഒന്നും തന്നെ ഇല്ല .എന്നിട്ടു ജപ്തി വരുമ്പോൾ കയറി തൂങ്ങുക ..

ഇമേജ് ആണ് ഏറ്റവും വലുത് .സ്വയം വലിയവനെന്നു ചിന്തിച്ചു നടക്കുന്ന രാജാക്കളും പ്രജകളും ..ഇമേജ് ബ്രേക്ക് ആകാതെ  ഇരിയ്ക്കാൻ ചാകാൻ വരെ റെഡി . അറിയാത്ത കാര്യങ്ങൾ പഠിയ്ക്കാനും ,അറിയില്ല എന്ന് സമ്മതിയ്കാനും മനസ്സില്ലാത്ത -സ്വയം പറ്റിയ്ക്കുന്നവരാണ് ഏറെയും .

എല്ലാവരും ജഡ്‌ജി മാരാണ് ...രാവിലെ മുതൽ കാണുന്നവരെ ഒക്കെ ജഡ്ജ് ചെയ്യലാണ് പരിപാടി .....സ്വന്തം കണ്ണിലെ വിറകു തടി എടുക്കാത്തവൻ ആണ്  അടുത്തവന്റെ കണ്ണിലെ കരട് എടുക്കാൻ നടക്കുന്നതു .

സ്നേഹം സമത്വം സാഹോദര്യം എല്ലാം കൊണ്ട് ഉപ്പിലിട്ടു വെച്ചിട്ടുണ്ട് ഇവനെങ്കിലും ചാവുമ്പോൾ എടുത്തു അലക്കാൻ .

ഇപ്പോൾ മെയിൻ പുച്ഛം പാരിഹാസം പരസ്പര ബഹുമാനമില്ലായ്‌മ ഒക്കെ ആണ് .

വേറെ കുറെ പേരുണ്ട് അടുത്തവനെ എങ്ങനെ  പറ്റിയ്ക്കാം എന്ന് മാത്രം ചിന്തിച്ചു നടക്കുന്നവർ .മറ്റുള്ളവരെ  ആവശ്യമില്ലാതെ പുകഴ്ത്തലും ബഹുമാനിയ്ക്കലും ആണ് ഇവരുടെ ലക്ഷണം .

ജീവിതത്തിൽ ഇന്നേവരെ കിട്ടിയിട്ടില്ലാത്ത ഈ സ്നേഹവും ബഹുമാനവും കിട്ടുമ്പോളേക്കും എന്തും  വാരിക്കോരി കൊടുത്തു സ്വയം പറ്റിയ്ക്ക പെടുന്ന ചേട്ടന്മാരും ചേച്ചിമാരും  .

വാട്സ് ആപ്പും ഫേസ് ബുക്കും ജീവിതത്തിന്റെ അവസാനഘട്ടത്തിൽ കിട്ടിയതിന്റെ വെപ്രാളത്തിൽ പ്രായം മറന്നു കളിയ്ക്കുന്ന അമ്മാവന്മാരും അമ്മച്ചിമാരും  ....

എന്ന് വേണ്ട പഞ്ചായത്തു വക റോഡും കെട്ടിടവും കാട് കയറി കിടക്കുമ്പോൾ .ഏതോ കാശുകാരന്റെ  തോട്ടത്തിനു  വളം ഇടുന്നതിനു കുടുംബ ശ്രീ ചേച്ചിമാർക്കു കാശുകൊടുക്കുന്ന വേറെ ലെവൽ പഞ്ചായത്തുകൾ ..

അങ്ങനെ അനവധി നിരവധി വൈവിധ്യങ്ങളോടെ മുന്നേറുകയാണ് സുഹൃത്തുക്കളെ  എന്റെ നാട് ..







Comments