ഗഫൂർക്ക ദോസ്തുനോടോപ്പം ഒരു ട്രെയിൻ യാത്ര



2017 നവംബര് 24 ആണെന്നാണ് എന്റെ ഒരു ഓര്മ ഗോവ ഫിലിം ഫെസ്റ്റിവൽ കഴിഞ്ഞു  മംഗലാപുത്തു ഇറങ്ങി പഴയ കുറെ സുഹൃത്തുക്കളെ കണ്ടു തിരിച്ചു നാട്ടിലേക്കു മടങ്ങാനായി റെയിൽവേ സ്റ്റേഷനിൽ എത്തി .അതി രാവിലെയുള്ള ഒരു ട്രെയിനിൽ കയറി .കൊല്ലം  വരെ പോകേണ്ടതാണ്   ടിക്കറ്റ് റിസേർവ് ചെയ്തിട്ടില്ല നോർമൽ ടിക്കറ്റ് എടുത്തിട്ട്സ്ലീപ്പർ കോച്ചിൽ കയറി സീറ്റു പിടിച്ചു ..നല്ല ക്ഷീണം ഉള്ളത് കൊണ്ട് ജനറലിൽ പോകുന്ന കാര്യം ആലോചിയ്ക്കാൻ തന്നെ വയ്യായിരുന്നു ..പെട്ടെന്ന് ഞാൻ ഇരുന്ന സീറ്റിനടുത്തെ സീറ്റിൽ നല്ല മുഖ പരിചയം ഉള്ള ഒരാൾ വന്നിരുന്നത്  .കൂടെ ഒരു കൗമാരക്കാരനായ പയ്യനും ഉണ്ടായിരുന്നു .ഞാൻ അയാളെ ഒന്ന് സൂക്ഷിച്ചു നോക്കി ..നമ്മളെ ഒരുപാടു ചിരിപ്പിച്ചിട്ടുള്ള ...ഗഫൂർക്ക ദോസ്തു ..നമ്മുടെ സ്വന്തം മാമുക്കോയ ...നെഞ്ച് പട പാടാ എന്ന് ഇടിച്ചു ,,,ഞാനും പുള്ളികാരനും  അടുത്തടുത്ത സീറ്റിൽ .സിനിമാക്കാരെ അടുത്ത് കാണുമ്പൊൾ സാധാരണ ആളുകൾ ആരാധനകൊണ്ട് ചെയ്യുന്ന കോപ്രായങ്ങൾ ഒന്നും തന്നെ കാണിയ്ക്കാതിരിയ്കാൻ മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു...പെട്ടെന്ന് ആണ് ഞാൻ ആലോചിച്ചത്  . ടി ടി ആർ വന്നാൽ പുള്ളിക്കാരന്റെ മുന്നിൽ വെച്ച് എന്നെ ഇറക്കി വിട്ടാൽ  നാണക്കേടാകുമല്ലോ എന്ന് ....ഞാൻ സാധാരണ ഒരു മനുഷ്യനോട് സംസാരിയ്ക്കുന്നതു പോലെ പെരുമാറി ..എന്റെ കയ്യിൽ  നോർമൽ ടിക്കറ്റ് ആണ് കായംകുളം വരെ പോകണം ..സീറ്റ്  ഒന്നുമൊഴിവില്ല എന്നാണ് കൗണ്ടറിൽ നിന്നും പറഞ്ഞത്. എന്നെ ഇറക്കി വിടുമായിരിക്കും അല്ലെ ? ഒരു മുൻ‌കൂർ ജാമ്യം അങ്ങ്എടുത്തു . മഹാനായ ഒരു നടനോട് ഉള്ള എന്റെ ആദ്യത്തെ സംഭാഷണവും  അതായിരുന്നു ..അദ്ദേഹം പറഞ്ഞു ...ടി ടി ആർ നോട് പോയി സംസാരിച്ചു നോക്ക് ചിലപ്പോൾ കിട്ടുമായിരിക്കും .കിട്ടുന്നിടം വരെ പോകാല്ലോ .....?  അത് കേട്ടപ്പോൾ ഒരു ആശ്വാസം തോന്നി ഒന്നും ആലോചിച്ചില്ല .ടി ടി ആർ നെ തിരക്കി ഞാൻ പുറത്തിറങ്ങി ..അയാളുടെ അടുത്ത് ചെന്ന് ദയനീയ മായി കാര്യം പറഞ്ഞു .അയാൾ പറഞ്ഞു ഒരു രക്ഷയുമില്ല .... 

സർ  ഒഴിവുള്ള സ്ഥലം വരെ കണ്ണൂർ വരെ ആയാലും മതി പ്ളീസ് ...?കുറെ നേരത്തെ അപേക്ഷയ്ക്ക് ശേഷം അയാൾ എറണാകുളം വരെ  പോകാൻ സമ്മതിച്ചു   ....ഞാൻ ഹാപ്പി ആയി .

തിരിച്ചു പോയപ്പോൾ മാമുക്കോയ സർ ചോദിച്ചു എന്തായി കോഴിക്കോട് വരെ അപ്പർ ബർത്തിൽ കിടന്നു പൊയ്ക്കോളാൻ പറഞ്ഞു ...അങ്ങനെ ഞാൻ അദ്ദേഹം ഇരിയ്ക്കുന്നതിന്റെ എതിരെ ഉള്ള സീറ്റിന്റെ മുകളിൽ വലിഞ്ഞു കയറി ..അവിടെ കിടന്നു ഇടയ്ക്കിടെ ഇടം കണ്ണിട്ടു അദ്ദേഹത്തെ നോക്കികൊണ്ടിരുന്നു ...ഇടയ്ക്കു ആരൊക്കെയോ അദ്ദേഹത്തെ കണ്ടു വന്നു ഫോട്ടോ ഒക്കെ എടുത്തു പോയി .കോഴിക്കോട്  എത്തിയപ്പോൾ അദ്ദേഹം പോയി ..സെൽഫി എടുക്കണം എന്ന് അതിയായ ആഗ്രഹം ഉണ്ടായിരുന്നു  ..എന്നെങ്കിലും സംവിധായകൻ ആകുമ്പോൾ പുള്ളിയെ ഉൾപ്പെടുത്തി സിനിമ ചെയ്യുമല്ലോ ..അപ്പോൾ എന്തായാലും സെൽഫി എടുക്കാം ..എന്ന് കരുതി ആ ആഗ്രഹം അപ്പാടെ ഉള്ളിലൊതുക്കി .....ഒരുപാടു വേഷങ്ങൾ ഇനിയും കെട്ടാൻ ബാക്കി ആക്കി അദ്ദേഹം പോയി   ...കൂടെ  ഈ പാവം എന്റെ ഒരു ചെറിയ  ആഗ്രഹവും  ബാക്കി ആയി .....

Comments