രാജാവും വാഴപ്പഴവും
രാജാവും വാഴപ്പഴവും
പണ്ട് പണ്ട് ഒരു നാട്ടു രാജ്യം ഉണ്ടായിരുന്നു .അവിടുത്തെ പ്രധാന വ്യവസായം കൃഷി ആയിരുന്നു .അവിടെ നാണയങ്ങൾ ഇല്ലായിരുന്നു പകരം ബാർട്ടർ സമ്പ്രദായം പോലെ ഒന്ന് ആയിരുന്നു നിലവിൽ .അവിടുത്തെ രാജാവിന് ഭരണ കാര്യങ്ങളിൽ തീരെ താല്പര്യം ഇല്ലായിരുന്നു .അത് ചൂണ്ടി കാട്ടി ജന പിന്തുണയോടെ പുതിയ രാജാവ് ഭരണത്തിൽ വന്നു
.അദ്ദേഹത്തിന് രാജ്യ പുരോഗതിയിൽ അതീവ ശ്രദ്ധയായിരുന്നു .മറ്റു നാട്ടു രാജ്യങ്ങളുമായി അദ്ദേഹം നല്ല സമ്പർക്കം പുലർത്തി . ഓരോ പൗരനും രാജ്യ സ്നേഹം ഉള്ളവനാണോ എന്ന് ഇടയ്ക്കിടയ്ക്ക് ഉറപ്പു വരുത്തി കൊണ്ടിരുന്നു .അതിർത്തി കാക്കുന്ന പട്ടാളക്കാരോട് അദ്ദേഹത്തിന് വലിയ ബഹുമാനം ആയിരുന്നു .ഓരോ അവസരങ്ങളിലും അദ്ദേഹം അവരെ കുറിച്ച് പുകഴ്ത്തി പറയുക പതിവായിരുന്നു .രാജ്യത്തിന് വേണ്ടി അദ്ദേഹം അദ്ദേഹത്തിന്റെ കാള വണ്ടി ഉപേക്ഷിച്ചു ..മറ്റു എല്ലാ സൗഭാഗ്യങ്ങളും ഉപേക്ഷിച്ചു ഇപ്പോൾ കുതിര വണ്ടിയിൽ ആണ് അദ്ദേഹത്തിന്റെ യാത്ര .
അങ്ങനെ ഇരിയ്കുമ്പോൾ ആണ് രാജ്യത്തു രാസ വളം ഉപയോഗിച്ച് പല കൃഷികളും നടക്കുന്നുണ്ട് എന്ന് അദ്ദേഹത്തിന് വിവരം ലഭിയ്ക്കുന്നത് .പല സമ്പന്നൻ മാരും പലതരം കൃഷികൾ ഉള്ളവർ ആണ് .രാസ വളം ഉപയോഗിച്ച് കൃഷി ചെയ്യുക മാത്രമല്ല അവർ അത് വര്ഷങ്ങളോളം കേടു കൂടാതെ ഇരിയ്ക്കാൻ അതിൽ എന്തോ മരുന്നും പുരട്ടുന്നുണ്ട് ..അങ്ങനെ ആണത്രേ അവർ സമ്പന്നർ ആയതു . ഇത് കേട്ടതും അദ്ദേഹത്തിന് കലി ഇളകി .വെട്ടൊന്ന് മുറി രണ്ടു എന്നാണ് അദ്ദേഹത്തിന്റെ രീതി .അദ്ദേഹം ഒരു വിളംബരം പുറപ്പെടുവിച്ചു .രാജ്യത്തെ പ്രധാന കൃഷി വിഭവങ്ങൾ എല്ലാം വേഗം കൊട്ടാരത്തിലേക്കു കണ്ടു കെട്ടണം .ഞാൻ ഒരു യാത്ര പോയി തിരിച്ചു വരുമ്പോൾ ഏതൊക്കെ സാധനങ്ങൾ കേടു കൂടാതെ ഇരിയ്ക്കുന്നുവോ അതൊക്കെ രാസ വളവും മരുന്ന് ഉപയോഗിച്ചവയാണ് .അവർക്കൊക്കെ കഠിനമായ ശിക്ഷ ഉണ്ടാവും .
അല്ലാത്തവർക്കൊക്കെ പാരിദോഷികവും ഉണ്ടാകും . അ പ്പോൾ മന്ത്രി അദ്ദേഹത്തോട് ചോദിച്ചു .അത് വരെ ഭക്ഷണത്തിനു എന്ത് ചെയ്യും .വാഴപ്പഴത്തിനു മാത്രം വിലക്കില്ല .പിന്നെ അത്യാവശ്യമുള്ളവർക് കൊട്ടാരവും ആയി ബന്ധപ്പെട്ടു .നിലവാരം ഉള്ള ഭക്ഷ്യ സാധനങ്ങൾ കുറെച്ചേ ആയി വാങ്ങാം . അതിനു കുറെ മാനദണ്ഡങ്ങൾ ഉണ്ട് .
.അങ്ങനെ പച്ചക്കറികളും,ഭക്ഷ്യ വസ്തുക്കളും .തിരിച്ചേല്പിയ്ക്കാനും പകരം വാഴപ്പഴം വാങ്ങാനും ആയി കൊട്ടാര അങ്കണം ജനങ്ങളെ കൊണ്ട് നിറഞ്ഞു .അവസാനം ഭടന്മാർ കുറെ പേരെ അടിച്ചോടിച്ചു .വല്യ പ്രമാണിമാർ അതിനകം തന്നെ അവരുടെ ഭക്ഷ്യ വസ്തുക്കൾ പഴമാക്കി മാറ്റിയിരുന്നു .അങ്ങനെ പഴത്തിനു അതീവ ക്ഷാമമായി . മാറ്റി വാങ്ങാൻ കയ്യിൽ ഒന്നുമില്ലാത്ത കൊണ്ട് .ജീവിതം നിശ്ചലമായി .പുതിയ കൃഷി ഇറക്കാൻ പറ്റുന്നില്ല .എല്ലാ കടകളും കമ്പോളങ്ങളും അടഞ്ഞു .പക്ഷെ പ്രമാണിമാർ അപ്പോഴും പഴം തിന്നുണ്ടായിരുന്നു .കുറ്റം പറയരുതല്ലോ ചിലർ കുടുങ്ങുകയും ചെയ്തു .വിവാഹങ്ങൾ പലതും ഒരു ചായയിൽ ഒതുങ്ങി .
അവസാനം രാജാവ് നീണ്ട നാളത്തെ ഇടവേളയ്ക്കു ശേഷം തിരിച്ചെത്തി അദ്ദേഹം നിലവറയിൽ നോക്കിയപ്പോൾ ഒട്ടുമിക്ക പച്ചക്കറികളും ധാന്യങ്ങളും നശിച്ചു .ബാക്കി നശിയ്ക്കാത്ത ഭക്ഷ്യ വസ്തുക്കൾ കൊണ്ട് വന്ന വിരലിൽ എണ്ണാവുന്നവരെ പിടിച്ചു തുറുങ്കിൽ അടച്ചു .പരിദോഷികം കൊടുക്കാനായി ബാക്കി ഉള്ളവരോട് എല്ലാം വരാൻ പറഞ്ഞു .കുറച്ചു പേരൊക്കെയെ വന്നുള്ളൂ .ബാക്കി ഉള്ളവർ എവിടെ എന്ന് മന്ത്രിയോട് രാജാവ് ആരാഞ്ഞു . മന്ത്രി പറഞ്ഞു പലരും രാജ്യ നന്മയ്ക്കു വേണ്ടി വിശന്നു രക്ത സാക്ഷികൾ ആയി എന്ന് .രാജാവിന് അത് കേട്ട് വളരെ സന്തോഷം ആയി . അടുത്ത തവണ മുതൽ പട്ടാളക്കാരെ പുകഴ്ത്തുന്നതോടൊപ്പം രാജ്യത്തെ കള്ളന്മാരെ തുരത്തുന്നതിൽ കൂട്ട് നിന്ന രക്ത സാക്ഷികളെയും അദ്ദേഹം ഹം പുകഴ്ത്താൻ മറന്നില്ല !!!!
ശുഭം !
അജീംഷ അൻവർഷ

Comments
Post a Comment