പാവം ടീച്ചർ


                                                     
                                                                                     പാവം ടീച്ചർ



ചില ടീച്ചർ മാർ അങ്ങനെയാണ് കാഴ്ചയിൽ പഞ്ച പാവം പക്ഷെ ക്ലാസ്സിൽ വന്നാൽ ചോദ്യം ചോദിയ്ക്കും പറഞ്ഞില്ലെങ്കിൽ ഒരു ദയാ ദാക്ഷിണ്യവും ഇല്ലാതെ ചാമ്പും . പ്ലസ്‌ടു വിനു പഠിയ്ക്കുമ്പോൾ  ഞങ്ങളുടെ ഫിസിക്സ് ടീച്ചർ ആ ഗണത്തിൽ പെട്ടതായിരുന്നു .

                                      ഒരു ദിവസം  ഫിസിക്സ്  ടീച്ചർ ക്ലാസ്സിൽ വന്നപ്പോൾ നൗഷാദ് എന്നോട് പറഞ്ഞു അളിയാ നമ്മുടെ ഫിസിക്സ് ടീച്ചർ നമ്മൾ കരുതുന്നത് പോലെയെ  അല്ല!! ..ആളൊരു പഞ്ച പാവമാ .ഞാൻ അത് ഇന്നലെ ആണ് മനസ്സിലാക്കിയത് .നമ്മൾ വെറുതെ അവരെ സംശയിച്ചു അവരൊരു ദുഷ്ടയാണെന്നു ...ഛെ !! മോശമായി പോയി ...

ഞാൻ ആകെ അതിശയിച്ചു ഇവൻ ഇങ്ങനെ പറയാൻ മാത്രം എന്താണാവോ ഇന്നലെ സംഭവിച്ചത് ....? അത് അറിയാനുള്ള ആകാംക്ഷ കൊണ്ട് ഞാൻ ചോദിച്ചു .അളിയാ.. ഇന്നലെ ,ഞാൻ അറിയാതെ എന്താ ഉണ്ടായതു ..പറയ് ...."?

അതോ...? ഇന്നലെ ക്ലാസ്സു കഴിഞ്ഞു നമ്മൾ യാത്ര പറഞ്ഞു പിരിഞ്ഞതിന് ശേഷം ഞാൻ പോയ ബസിൽ നമ്മുടെ ടീച്ചറും  ഉണ്ടായിരുന്നു .ഞാൻ അങ്ങ് പിറകിൽ ആയിരുന്നു നിന്നതു .ഇരിയ്ക്കാൻ സീറ്റു കിട്ടിയില്ല .കുറച്ചു ദൂരം ആയപ്പോൾ ടീച്ചർ പിറകിലേക്ക് തിരിഞ്ഞു നോക്കി എന്ന്നെ കൈ കാട്ടി  വിളിച്ചു .ഞാൻ ആകെ അന്തിച്ചു പോയി. എന്തിനാണാവോ വിളിച്ചത് എന്നറിയാൻ ഞാൻ അടുത്ത് പോയി ..
ടീച്ചർ എന്നോട് പറഞ്ഞു ഞാൻ അടുത്ത സ്റ്റോപ്പിൽ ഇറങ്ങുവാ ഞാൻ ഇറങ്ങുമ്പോൾ ഈ സീറ്റിൽ ഇരുന്നോളു ....!!

എൻ്റെ പെറ്റ തള്ള പോലും എന്നോട് ഇങ്ങനെ സ്നേഹം കാട്ടിയിട്ടില്ല .അത് കേട്ടപ്പോൾ എൻ്റെ കണ്ണ് നിറഞ്ഞു പോയി അളിയാ .എത്ര തവണ ഞാൻ അവരുടെ തള്ള യ്ക്കു വിളിച്ചിരിയ്കുന്നു ..ദൈവം എന്നോട് പൊറുക്കുവോ ആവോ .?നൗഷാദ് ആകെ വികാരാധീനനായി .അവൻറെ ശബ്ദം അല്പം കൂടിപ്പോയി . അല്ലെങ്കിൽ തന്നെ നല്ല മുഴക്കം ഉള്ള ശബ്ദമാണ് നൗഷാദിന്റേത്  ...ടീച്ചർ എന്തോ കാര്യമായി  പഠിപ്പിയ്ക്കുകയായിരുന്നു ...നൗഷാദ് ന്റെ ഒച്ച  ടീച്ചറിൻറെ ഏകാഗ്രതയ്ക്കു ഭംഗം വരുത്തി .അത് ടീച്ചർക്ക് ഇഷ്‍ടമായില്ല .ടീച്ചർ അലറി വിളിച്ചു നൗഷാദ് .........!!! ഇവിടെ വരൂ ..
ഞാൻ പതുക്കെ ഒന്നും അറിയാത്തതു പോലെ കുനിഞ്ഞു ഇരുന്നു ...രണ്ടു വലിയ ഒച്ച കേട്ടു  ചന്തിയിൽ ആയിരുന്നു എന്ന് തോനുന്നു. സംശയത്തിന്  കാരണം, ചന്തിയിൽ അടിച്ചാലും കയ്യിൽ അടിച്ചാലും തിരുമ്മുക ചന്തിയിൽ ആണല്ലോ ...അങ്ങനെ ചന്തിയും തിരുമ്മികൊണ്ടു  വന്നിരുന്ന നൗഷാദ് പതിഞ്ഞ ശബ്ദത്തിൽ ടീച്ചറിൻറെ തന്തയ്ക്കും  തള്ളയ്കും കൂടി ചേർത്ത് വിളിയ്ക്കുന്നുണ്ടായിരുന്നു ..

എന്ത് പെട്ടന്ന് ആണല്ലേ.. ആൾക്കാരുടെ മനസ്സ് മാറുന്നത് ?





Comments