മത്തയിലക്കള്ളൻ
കുറേ വർഷങ്ങൾക്ക് മുൻപ് ഞാൻ പ്ലസ് ടു വിനോ മറ്റോ പഠിയ്ക്കുന്ന സമയം .ഒരു സന്ധ്യയ്ക്ക് വിറക് വയ്ക്കുന്ന ചായ്പിന്റെ പിന്നിൽ ഒരു ആൾ ഒളിയ്ക്കുന്നത് കണ്ടു'. അങ്ങിങ്ങായി മോഷണങ്ങൾ നടന്നതായി കേട്ടിരുന്ന സമയം .ഒന്നും ആലോചിച്ചില്ല പതുങ്ങി ചെന്ന് അയാളെ കയ്യോടെ പിടി കൂടി .. എന്നെക്കാളും ഒന്നു രണ്ടു വയസ് കൂടുതലേ കാണുള്ളൂ കറുത്ത മെലിഞ്ഞ രൂപം .. എന്താടാ ഇവിടെ ? എന്ന കലിപ്പു കലർന്ന ചോദ്യത്തിനു മുന്നിൽ അവൻ പതറി ..
ബഹളം കേട്ട് അമ്മ വന്നു .ഞാൻ കാര്യം വിശദീകരിച്ചു (ഉള്ളിൽ എന്തോ വല്യ കാര്യം ചെയ്ത പോലെ .നാളെ മുതൽ നാട്ടിൽ ഞാൻ കള്ളനെ പിടിച്ച കഥ പാട്ടാകുമ്പോൾ ആൾക്കാർ എന്നെ ഒരു വീരനെ പോലെ നോക്കുമ്പോൾ .സ്ക്കൂളിൽ കൂട്ടുകാരോട് ഈ കഥ പറഞ്ഞ് ആളാകുമ്പോൾ... അങ്ങനെ ഒക്കെ ആലോചിച്ചു ധൃതങ്ക പുളകിതനായി...).
പക്ഷേ പ്രതീക്ഷകളൊക്കെ കാറ്റിൽ പറത്തിക്കൊണ്ട് അമ്മയുടെ ചോദ്യം
മോൻ എവിടൊള്ളതാ... ?
അവൻ എതോ ഒരു സ്ഥലം പറഞ്ഞു
അമ്മ - ഇവിടെ എന്തിനു വന്നതാ ?
അവൻ ചുറ്റും നോക്കി .. അന്നു പറമ്പിൽ മത്ത നല്ലോണം പടർന്നു പന്തലിച്ചു കിടപ്പുണ്ടായിരുന്നു .. അത് ചൂണ്ടിയിട്ട് പറഞ്ഞു കുറച്ച്് മത്തയില പിച്ചാൻ വേണ്ടി വന്നതാ...
അമ്മ - മത്തയില എന്തിനാ തോരൻ വെയ്ക്കാൻ ആണോ?
ഇതെല്ലാം കൂടി കേട്ടിട്ട് എനിയ്ക്ക് ചൊറിഞ്ഞ് വന്നു .. ഞാൻ പറഞ്ഞു മത്തയിലയ്ക്ക് വന്നവൻ ചായ്പിന്റെ പിറകിൽ എന്തിനാ ഒളിച്ചത് .. ?
അമ്മ അതു കേട്ടതായി നടിച്ചില്ല .. അമ്മ അവനോട് മയത്തിൽ പറഞ്ഞു ഇങ്ങനെയുള്ളപ്പോൾ ഉടമസ്ഥരോട് ഒന്നു ചോദിയ്ക്കുന്നത് നല്ലതായിരിക്കും ..
അവൻ പോയി കഴിഞ്ഞപ്പോൾ ഞാൻ അമ്മയോട് ചുടായി .: അമ്മ എന്ത് പണിയാ കാണിച്ചത് ഒരു കള്ളനെ കയ്യിൽ കിട്ടിയിട്ട് വെറുതെ വിട്ടില്ലേ ..? അവൻ പറഞ്ഞത് മുഴുവൻ നുണയാ .രണ്ടെണ്ണം കൊടുത്താൽ തത്ത പറയും പോലെ അവൻ സത്യം പറഞ്ഞേനേ .."
ശരിയാ ചിലപ്പോൾ അവൻ വല്ല കിണ്ടിയോ ,ചരുവമോ വല്ലോം മോഷ്ടിക്കാൻ വന്നതായിരിയ്ക്കും .അവനു നിന്റെ ചേട്ടന്റെ പ്രായമേ കാണു. നമ്മൾ ബഹളം വച്ച് ആൾക്കാർ കൂടി അവനെ ഇവിടുട്ട് തല്ലി കൊന്നാൽ ..? എന്നെ പോലെ ഒരു അമ്മയും നിന്നെ പോലെ ഒരു അനിയനും ഒക്കെ അവനും കാണില്ലേ ...? പോട്ടെ .. എല്ലാം ഒരു നേരത്തെ വയറിനു വേണ്ടി അല്ലേ .? പണ്ടുകാലങ്ങളിൽ എല്ലാരും പാവപ്പെട്ടവരായിരുന്നു .മക്കളുടെ ഒരു നേരത്തെ വിശപ്പകറ്റാൻ വല്ലവന്റെം കണ്ടത്തീന്നു ഒരു മൂട് കപ്പ എങ്കിലും മോഷ്ടിയ്ക്കാത്തവരായി ആരുമില്ല .!
അന്നു അമ്മ പറഞ്ഞത് ഒരു എനിയ്ക്ക് ദഹിച്ചില്ല .എന്റെ ധീരത പ്രദർശിപ്പിയ്ക്കാനുള്ള അവസരം നഷ്ട പ്പെടുത്തിയതു കൊണ്ടുള്ള ദേഷ്യമായിരുന്നു ഉള്ളിൽ .ഇത്തവണ നാട്ടിൽ പോയപ്പോഴും കള്ളനോട് കരുണ കാട്ടിയ കഥ എല്ലാരുടെയും മുന്നിൽ വച്ച് പറഞ്ഞ് ഞാൻ കളിയാക്കി ,അമ്മ ചെറുതായിട്ട് ഒന്നു പുഞ്ചിരിച്ചതേയുള്ളൂ ..
പക്ഷേ ഇന്നലെ മധുവിനെ തല്ലിക്കൊന്ന വാർത്ത കണ്ടതോടെ അമ്മ യുടെ പുഞ്ചിരിയുടെ അർത്ഥവും ആഴവും മനസ്സിലായി .. കാര്യങ്ങൾ ലഘുകരിച്ചു കാണാനുള്ള മനസ്സാണ് നമുക്ക് നഷ്ടമായത് .കിട്ടിയ അവസരങ്ങളിൽ ഇതും പറഞ്ഞ് കളിയാക്കിയതിന് അമ്മയോട് മാപ്പ്!

Comments
Post a Comment