സുഖിയൻ

 
 എനിയ്ക്ക് പെരുത്ത  അസൂയ ആണ് അവനോട് .മിക്കവാറും ഞാൻ ഡ്യൂട്ടിയ്ക്കു പോകുമ്പോഴും വരുമ്പോളും ഞാൻ താമസിയ്ക്കുന്ന ബിൽഡിങിന്റെ താഴെ അവൻ കാണും .അതിലെ പോകുന്നവരെയും വരുന്നവരേയും വായ നോക്കി കണ്ണിറുക്കി ഇരിക്കലാണ് അവന്റെ മെയിൻ പണി .എന്നെക്കാണുമ്പോൾ ഒരു കോട്ടുവാ ഇട്ട് മുഖം ചൊറിയൽ പതിവാണ് .ഓരോ ദിവസവും ഓരോ  വാഹനങ്ങളിലാണ് അവനെ കാണാറ് .ജോലിയ്ക്കു പോകണ്ടാ .തുണി, അലക്കണ്ടാ ,വീടു വൃത്തിയാക്കണ്ട ,മരണത്തിനു പോകണ്ടാ ,കല്യാണത്തിനു പോകണ്ടാ ,രാഷ്ട്രീയമില്ല ,ജാതി മതം ഇതൊന്നുമില്ല ,സ്ഥിരമായി ഒരു ഗേൾ ഫ്രണ്ടില്ല ,സോഷ്യൽ മീഡിയ എന്നല്ല മൊബൈല് പോലും ഇല്ല .ചോദിയ്ക്കാനും പറയാനും ആരുമില്ല .ഫ്യൂച്ചറിനെപ്പറ്റി ആലോചിച്ചു അവന് ഒരു ആവലാതിയും ഇല്ല ! . ചുരുക്കം പാഞ്ഞാൽ സ്വർവ്വ സ്വതന്ത്രൻ ..ഹൊ ! കൊതിയാവുന്നു ..സുഖിയൻ
അവനെ കാണണോ ...ആ ..സുഖിയനെ ?

Comments