ചിത്രഹാർ
ഞാൻ LP സ്ക്കൂളിൽ പഠിയ്ക്കുമ്പോൾ ആണ് അത് ആദ്യമായി തോന്നിയത് .പക്ഷേ അത് അത് തന്നെ ആണെന്ന് തിരിച്ചറിയാൻ കുറച്ചു സമയമെടുത്തു .ഏത് ? ഹാ! അതു തന്നെ .. പ്രണയം!
മറ്റാരോടും അല്ല ഞങ്ങളുടെ ക്ലാസിൽ തന്നെ പഠിയ്ക്കുന്ന ഒരു കുട്ടിയോടായിരുന്നു . എന്നു മുതലാണെന് കൃത്യമായി ഓർമ്മയില്ല പക്ഷേ സ്കൂൾ വിട്ട് വന്നു കഴിഞ്ഞാലും അവളുടെ ചിന്തകളായിരുന്നു മനസ്സു നിറയെ . വെള്ളിയാഴ്ച ഉച്ചയ്ക്ക് സ്‌കൂളിൽ ഉച്ച ഭക്ഷണം കഴിയ്കാനുള്ള സമയത്തിന്റെ ദൈർഘ്യം കൂടുതലായതിനാൽ മിക്കപ്പോഴും വീട്ടിൽ വന്നായിരുന്നു ഭക്ഷണം കഴിച്ചിരുന്നത് തിരിച്ചു സ്‌കൂളിലേക്ക് പോകാൻ രണ്ടു മൂന്ന് വഴികളുണ്ട് .പ്കഷെ ഞാൻ തിരഞ്ഞെടുത്തത് അല്പം വളഞ്ഞ വഴി ആയിരുന്നു .കയറ്റവും ഇറക്കവും ഒക്കെ ആയി അവളുടെ വീടിനു മുന്നിലൂടെ ഉള്ള നല്ല ദൂരമുള്ള വഴി . നടന്നു നടന്നു അങ്ങ് അവളുടെ വീടിനടുത്തു എത്തുമ്പോൾ യാദൃശ്ചികമായി അവളെ എങ്ങാനും കണ്ടാലോ എന്ന പ്രതീക്ഷയിൽ .ഹോ !.. അങ്ങനാണെങ്കിൽ പിന്നെ ദൂരവും കയറ്റവും ഒന്നും ഒരു പ്രശ്നമേ അല്ല ! പക്ഷെ മിക്കവാറും ഞാൻ അവളെ കാണാറേ ഇല്ല .ഒന്നുകിൽ അവൾ ഉച്ചയ്ക്ക് ചോറ് കഴിച്ചു കഴിഞ്ഞിട്ട് ഞാൻ വരുന്നതിനു മുൻപു പോയിട്ടുണ്ടാകും .ഇല്ലെങ്കിൽ ഞാൻ കടന്നു പോയ ശേഷം ആകും അവൾ ക്ലാസ്സിലേക്ക് വരിക .എന്റെ ക്ലാസ്സിൽ ആണ് പഠിയ്ക്കുന്നതെങ്കിലും അവളോട് ഒന്ന് നന്നായി കൂട്ട് കൂടാൻ അത് വരെ പറ്റിയിട്ടുണ്ടായിരുന്നില്ല .
അല്ല ! എന്തിനാണ് അവളോട് കൂട്ട് കൂടുന്നത് .? അറിയില്ല ..?വേറെയും പെൺകുട്ടികൾ ഉള്ളപ്പോൾ അവളോട് മാത്രം എന്താണ് എനിയ്ക്കു മിണ്ടാൻ ഒരു നാണം ?അതും അറിയില്ല .അവൾ നന്നായി തർക്കുത്തരം പറയും തമാശ പറയും ,നല്ലോണം എല്ലാരോടും സംസാരിയ്ക്കും .വെള്ളിയാഴ്ച വൈകിട്ട് ദൂർദർശനിൽ കണ്ട ഏതോ ഹിന്ദി സിനിമയിലെ നായികയെ പോലെയാണ് ആണ് അവൾ .നാലാം ക്ലാസ് കാരനായ എനിയ്ക്കു പുതുമയുള്ള ഒരു അനുഭവം ആയിരുന്നു അവളെ കുറിച്ചുള്ള തോന്നലുകൾ ... .
അമ്മയോടൊപ്പം പുറത്തു പോകുമ്പോൾ ക്ലാസ്സിൽ പഠിയ്ക്കുന്ന ആരെയെങ്കിലും ഒക്കെ കാണാറുണ്ട് പക്ഷെ അവളെ ഒരിയ്ക്കൽ പോലും കണ്ടിട്ടില്ല ..ഓരോ ആൾക്കൂട്ടത്തിലും ബസ് സ്റ്റാൻഡിലും എന്റെ കണ്ണുകൾ അവൾക്കായി പരതുമായിരുന്നു ..
അങ്ങനെ ഇരിയ്കെ വീട്ടിൽ നിന്നും എല്ലാരും ഒരു സിനിമയ്ക്കു പോയി .എന്റെ തൊട്ടു മുൻപിലത്തെ വരിയിൽ അവളും അതാ കുടുംബ സമേതം എത്തിയിരിയ്കുന്നു .എനിയ്ക്കു സിനിമയെക്കാളും അവളെ അവിടെ കണ്ടതി ലായിരുന്നു സന്തോഷം .പക്ഷെ അവൾ എന്നെ കണ്ടില്ല . ഓരോ തമാശ രംഗങ്ങളിലും അവൾ മനസ്സ് തുറന്നു പൊട്ടിചിരിയ്കുന്നത് ഞാൻ നോക്കി ഇരുന്നു .പോകാൻ നേരം എങ്കിലും അവൾ എന്നെ കാണും എന്ന് പ്രതീക്ഷിച്ചു പക്ഷെ ആൾകൂട്ടത്തിൽ എവിടെയോ വെച്ച് എന്റെ കാഴ്ച്ചയിൽ നിന്നും അവൾ അപ്രത്യക്ഷയായി .
സത്യത്തിൽ അവൾ എന്നെ കണ്ടിരുന്നു .അടുത്ത ദിവസം അവൾ എന്നോട് ഇങ്ങോട്ട് വന്ന് എന്നെ കണ്ട കാര്യം പറഞ്ഞു .അങ്ങനെ ഞാൻ അവളോട് മിണ്ടാൻ തുടങ്ങി .

ബുധനാഴ്ചത്തെ ദൂരദർശനിലെ ചിത്രഹാർ ഞങ്ങളുടെ ഇഷ്ട പരിപാടി ആയിരുന്നു .അതിലെ വർണ്ണ ശബളവും പ്രണയാർദ്രവുമായ ഗാനങ്ങൾ ഞങ്ങൾക്ക് രണ്ടാൾക്കും ഇഷ്ടമായിരുന്നു .കണക്കു പീരീഡിൽ ഹോം വർക്ക് ബുക്കിൽ നോക്കിമാഷ് മാർക്കിടുമ്പോൾ മാർക്ക് കുറഞ്ഞു പോയവർ പരാതിയുമായി സർ ന്റെ മേശയ്ക്കു ചുറ്റും കൂടും അതേ സമയം മേശയുടെ അടിയിൽ തലേന്നത്തെ ചിത്രഹാർ ന്റെ വിശേഷങ്ങൾ ഞങ്ങൾ പങ്കു വെക്കുക ആയിരിന്നിരിക്കും .
അങ്ങനെ പതിയെ പതിയെ ഞങ്ങൾ നല്ല കൂട്ടായി .അവൾക്കും എന്നോട് ഒരു പ്രത്യേക ഇഷ്ടം ഉള്ളതു പോലെ എനിയ്ക്ക് പലപ്പോഴും തോന്നി.എന്റെ കൂട്ടുകാർ അവളെ ചേർത്ത് എന്നെ കളിയാക്കാൻ തുടങ്ങി .ഞാൻ അവരോട്ദേഷ്യപെടുമെങ്കിലും എന്റെ ഉള്ളിലെ നാണം ചിലപ്പോൾ പുഞ്ചിരിയായി പുറത്തു വരുമായിരുന്നു .അത് കണ്ട് അവർ ഊറി ചിരിയ്ക്കുമായിരുന്നു ..

അമ്പലത്തിലെ ഉത്സവത്തിന് പുത്തൻ ഉടുപ്പിട്ട് അവൾ വരും എന്ന് എനിയ്ക്കറിയാം കൊച്ചു കുട്ടി ആയത്കൊണ്ട് എന്നെ ഒറ്റയ്ക്കു വീട്ടിൽ നിന്നും വിടില്ല .മത്തങ്ങാ ബലൂൺ വാങ്ങാൻ ആണെന്നും പറഞ്ഞു ആരുടെയെങ്കിലും കൂടെ കൂടി അമ്പലത്തിന്റെ പരിസരത്തു എത്തി അവൾ അവിടെ എവിടെയെങ്കിലും ഉണ്ടോ എന്നു നോക്കുമായിരുന്നു .
മാഷന്മാരുടെ കയ്യിൽ നിന്നും തല്ലു കൊള്ളാതിരിയ്കാൻ സ്ക്കൂളിലേക്ക് പോകും വഴി പാഞ്ചി ഇല പറിച്ചു ബാഗിലോ നിക്കറിന്റെ പോക്കറ്റിലോ ഇട്ടാൽ മതി എന്നുള്ള ഒരു വിശ്വാസം ഞങ്ങൾ കുട്ടികൾക്കിടയിൽ ഉണ്ടായിരുന്നു .ഞാൻ രണ്ടില കൂടുതൽ പറിയ്കുമായിരുന്നു അവൾ അറിയാതെ അവളുടെ ബാഗിലും കൂടി വെയ്ക്കാൻ .
വെള്ളിയാഴ്ച അവസാന പീരീഡു കലാപരിപാടികൾക്കുള്ളതായിരുന്നു അന്നൊക്കെ ഞാൻ പാടിയ പാട്ടുകളെല്ലാം അവൾക്കു വേണ്ടി ഉള്ളതായിരുന്നു .
ദിവസങ്ങൾ പെട്ടന്ന് കടന്നു പോയി. കുറച്ചു ദിവസങ്ങൾ കൂടി കഴിഞ്ഞാൽ എല്ലാവരും പല പല സ്ക്കൂളിലേക്ക് പോകേണ്ടി വരും .എന്ന് ഓർത്തപ്പോൾ ഉള്ളൊന്നു പിടഞ്ഞു .

നാലാം ക്ലാസ് കഴിഞ്ഞു ആരൊക്കെ ഏതൊക്കെ സ്‌കൂളിൽ ചേരാൻ ആണ് പ്ലാൻ " ?എന്ന് ക്ലാസ് ടീച്ചർ ചോദിച്ചപ്പോൾ അവൾ ഏതോ ദൂരെ ഉള്ള സ്‌കൂളിന്റെ പേരാണ് പറഞ്ഞത് .അത് കൂടി കേട്ടപ്പോൾ എനിയ്ക്കു ആകെ വിഷമമായി .ഇനി അവളെ കാണാൻ പറ്റില്ലേ ..? എന്ന വ്യാകുലതയിൽ അവളോട് ഇഷ്ടമാണെന്നു പറഞ്ഞാലോ എന്ന് ഞാൻ ആലോചിച്ചു .പക്ഷെ അതിനുള്ള ധൈര്യമെനിയ്ക്കില്ലായിരുന്നു അവൾക്ക് എന്നെ ഇഷ്ടമല്ലെങ്കിലോ എന്ന് ഉള്ള പേടി അതിനു എന്നെ അനുവദിച്ചില്ല .. !
പക്ഷേ അവൾ എന്നെ ഞെട്ടിച്ചു ...അവസാന പരീക്ഷ അടുക്കുന്ന ഏതോ ദിവസം അവൾ എന്നോട് പറഞ്ഞു നിന്നോട് എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്.ഞാൻ അത് പറഞ്ഞാൽ നീ ആരോടെങ്കിലും പറയുമോ ?
എന്റെ മനസ്സിൽ അത് വരെ ഉണ്ടായിട്ടില്ലാത്ത ഒരു തണുപ്പ് അനുഭവപ്പെട്ടു എന്റെ ഹൃദയം പട പടാന്നു ഇടിയ്ക്കാൻ തുടങ്ങി .ഞാൻ പറഞ്ഞു " ഇല്ല ആരോടും പറയില്ല എന്താ ..?
"നിന്നെ ഒരാൾക്ക് വലിയ ഇഷ്ടമാണ് ."
അത് അവൾ തന്നെ ആയിരിക്കും എന്ന് ഞാൻ ഉറപ്പിച്ചു. പക്ഷേ ഞാൻ ഒന്നും അറിയാത്തതു പോലെ ഗൗരവത്തിൽ ചോദിച്ചു ആർക്കു ?
പക്ഷെ അവളുടെ ഉത്തരം എന്റെ എല്ലാ പ്രതീക്ഷകളെയും തച്ചുടച്ചു .അവൾ ഞങ്ങളുടെ ക്ലാസ്സിൽ തന്നെ ഉള്ള അവളുടെ അടുത്ത ഒരു കൂട്ടുകാരിയുടെ പേര് ആണ് പറഞ്ഞത് ..

എനിയ്ക്ക് എന്ത് പറയണം എന്ന് അറിയില്ലാരുന്നു .ദേഷ്യവും സങ്കടവും ഒക്കെ തോന്നി .. ഒന്നും മിണ്ടാതെ ഞാൻ തിരിഞ്ഞു നടന്നു .
അവളുടെ മനസ്സിൽ ഞാൻ ഒരു സുഹൃത്തു മാത്രം ആയിരുന്നു .അവൾക്ക് എന്നോട് ഉണ്ടെന്ന് തോന്നിയിരുന്ന ആ പ്രത്യേക ഇഷ്ടം എന്റെ ഉള്ളിലെ കുട്ടി കാമുകന്റെ മിഥ്യാ ധാരണ ആയിരുന്നിരിയ്ക്കാം .. എന്റെ ഇഷ്ടം എന്തായാലും പറയാതിരുന്നത് എത്ര നന്നായി എന്ന് ഞാൻ മനസ്സിൽ കരുതി. മറ്റൊന്നും പറയാതെ ഞാൻ അവിടെ നിന്നും വിട വാങ്ങി .
പിന്നീട് അവളെ ഞാൻ ഒന്നു രണ്ടു തവണയെ കണ്ടുട്ടുള്ളൂ .ഒരു യാത്ര പോലും പറയാതെ ആണ് ഞങ്ങൾ പിരിഞ്ഞത് .അവളുടെ മനസ്സിൽ ഞാൻ ഇല്ല എന്നറിഞ്ഞപ്പോൾ മുതൽ അവളെ കാണാതിരിയ്ക്കാൻ ഞാൻ മനപ്പൂർവ്വം ശ്രദ്ധിച്ചു .എന്റെ ആ കുഞ്ഞു മനസ്സിലെ " നിരാശ" മറികടക്കാൻ കുറച്ചു സമയം എടുത്തു ..
കാലങ്ങൾക്കിപ്പുറവും ഓർത്തു വെയ്ക്കാൻ സുഖമുള്ള ഒരു നൊമ്പരം തന്നിട്ട് ആ കൂട്ടുകാരി എങ്ങോട്ടോ പോയി ......

Comments
Post a Comment