Seethakaathi

                                                 

           
                                 Seethakaathi 


       Naduvula Konjam Pakkatha Kaanom  എന്ന സിനിമയ്ക്കു ശേഷം ബാലാജിയും വിജയ് സേതു പതി  യും ഒന്നിച്ച സിനിമ യാണ് . പക്ഷെ  ഇത്തവണ  വളരെ സീരിയസ് ആയ അവതരണ രീതിയാണ്  ബാലാജി സ്വീകരിച്ചിരിയ്ക്കുന്നതു .
                                            വിജയ് സേതുപതി യുടെ അയ്യാ ആദിമൂലം എന്ന കഥാ പത്രം അഭിനയ കലയെ സ്വന്തം ആത്മാവായി കാണുന്ന ഒരു മനുഷ്യനാണ് .സിനിമയോട് ഒട്ടും താല്പര്യം ഇല്ലാത്ത, ജനങ്ങളുടെ മുന്നിൽ  നേരിട്ടിട്ടു അഭിനയിക്കുന്നതിൽ  മാത്രം സംതൃപ്തി കണ്ടെത്തുന്ന നല്ല ഒരു മനുഷ്യൻ .വളരെ കുറച്ചു ഭാഗത്തു  മാത്രമേ അദ്ദേഹം സിനിമയിൽ ഉള്ളു എങ്കിലും അവസാനം വരെ അയ്യാ ആദിമൂലം എന്ന കഥാപാത്രത്തിന്റെ സാമിപ്യം  അങ്ങനെ   നിറഞ്ഞു നില്കുന്നു .കാറ്റിലും പശ്ചാത്തല സംഗീതത്തിലും ഒക്കെ നമുക്ക്  അയ്യാ എന്ന കഥാപാത്രത്തെ  അനുഭവിയ്ക്കാം .
വളരെ വ്യത്യസ്തമായ ഒരു പ്രമേയം സിനിമ മേഖലയിലെ പല ദുഷ് പ്രവണതകളെയും  കുറിച്ച് പറഞ്ഞു പോകുന്നുണ്ട് .
 വിജയ് സേതുപതിയുടെ മേക്കപ്പ് "ഇന്ത്യൻ "സിനിമയിലെ കമലഹാസനെ ഓര്മിപ്പിച്ചെങ്കിലും  അദ്ദേഹത്തിന്റെ അഭിനയം വളരെ വ്യത്യസ്തമായി തോന്നി .ആകെ ഉള്ള ആ കുറച്ചു സമയം കൊണ്ട് തന്നെ അയ്യാ ആദിമൂലം എന്റെ ഹൃദയം കീഴടക്കി .സിനിമയെ ഇഷ്ടപ്പെടുന്നവരും  അഭിനയം ഇഷ്ടപെടുന്നവരും കാണേണ്ട ഒരു സിനിമയാണ് .അഭിനയം എന്ന കലയെ എത്ര മാത്രം ഗൗരവമായി ആണ് സമീപിയ്ക്കേണ്ടത് എന്ന്  ഈ സിനിമയിലൂടെ അയ്യാ ആദിമൂലം  നമുക്ക് കാണിച്ചു തരുന്നു .വ്യത്യസ്തതകൾ കൊണ്ട് വിജയ് സേതുപതി എന്ന മനുഷ്യൻ എന്നെ അത്ഭുത പെടുത്തി കൊണ്ടേ ഇരിയ്ക്കുന്നു .ഇതിനു മാത്രം വ്യത്യസ്തമായ  സിനിമകൾ 
പുള്ളിക്കാരന് മാത്രം എങ്ങനെ കിട്ടുന്നുവോ ആവൊ ..?

Comments