ബേഡാ ".....! ബേഡാന്നു പറഞ്ഞാൽ ബേഡാ .....



പ്ലസ്ടു വിനു ശേഷം ഉപരിപഠനത്തിനു നേരെ പോയത് മംഗലാപുരത്തു ആണ് .വല്ല തമിഴ്നാടുമായിരുന്നേൽ കുറച്ചെങ്കിലും പിടിച്ചു നില്കാമായിരുന്നു ഇത് ശരിയ്ക്കും പെട്ടു എന്ന് പറഞ്ഞാൽ മതിയല്ലോ .ഒരു കന്നഡ വാക് പോലും പിടി ഉണ്ടായിരുന്നില്ല . 
.
ഫുഡ്  കഴിയ്ക്കാൻ മെസ്സിൽ പോയപ്പോൾ ദാലും സാമ്പാറും ആയിരുന്നു കറി .എനിയ്ക്കു ദാൽ മതി സാംബാർ വേണ്ട പക്ഷെ ഇതെങ്ങനെ മെസ്സിലെ ഫുഡ് വിളമ്പി തരുന്ന അണ്ണനോടൊന്നു പറയും .?ഒരു  തല തെറിച്ച സീനിയർ നോട് ഞാൻ ചോദിച്ചു ചേട്ടാ  ഈ "വേണം" എന്ന് പറയുന്നത് എങ്ങനാ കന്നടയിൽ ...?അയാൾ പറഞ്ഞു തന്നു "ബേഡാ " എന്ന് പറഞ്ഞാൽ മതി ..

ഞാൻ പതുക്കെ എന്റെ പാത്രവുമായി ഫുഡ് വിളമ്പുന്ന അണ്ണന്റെ അടുത്ത് പോയി പറഞ്ഞു   -"ദാൽ  ബേഡാ  അണ്ണാ .....!
അണ്ണൻ ചോദിച്ചു  ബേഡാ .... ?  ഞാൻ തലയാട്ടി 
എന്നിട്ടു കോരി എടുത്ത ദാൽ അണ്ണൻ തിരിച്ചു ഒഴിച്ചു ..
ഞാൻ മനസ്സിൽ കരുതി കുറച്ചു പ്രായം ഒക്കെ ഉള്ള ആളല്ലേ ഞാൻ പറഞ്ഞത് ശരിയ്ക്ക് കേട്ട് കാണില്ല എന്ന് ..വീണ്ടും പറഞ്ഞു അണ്ണാ ദാൽ ബേഡാ .
ഞാൻ പറഞ്ഞത് കേൾക്കാതെ എന്റെ അടുത്തു നിന്നവന് പുള്ളി ദാൽ ഒഴിച്ച് കൊടുത്തു
 ...ങേ ! ഇയാൾക്ക്  ഞാൻ പറഞ്ഞിട്ട് ഒരു മൈൻഡ് ഇല്ലല്ലോ എന്ന് കരുതി കുറച്ചു ശബ്ദം കൂട്ടി കരച്ചിലിന്റെ വക്കോളം എത്തിയ നിലയിൽ കൈ കൊണ്ട് വേണം എന്ന് ആംഗ്യം കാട്ടിക്കൊണ്ടു ഞാൻ പറഞ്ഞു  "ദാൽ ബേഡാ.....  അണ്ണാ ദാൽ ബേഡാ .......!  നായകനെ അറസ്റ് ചെയ്തു കൊണ്ട് പോകുന്ന പോലീസ് നോട്  നായകന്റെ  'അമ്മ അയ്യോ എന്റെ മകനെ കൊണ്ട് പോകല്ലേ എന്ന്   കേഴുന്ന ഒരു മാതിരി ടോൺ ആയിപോയി .. ..മെസ്സിലുള്ളവർ എല്ലാരും എന്നെ നോക്കി .വിളമ്പുന്ന അണ്ണൻ എന്നെ നോക്കി കന്നടയിലും തുളുവിലും പുലഭ്യം പറഞ്ഞു .

പിന്നീട് ആണ് അറിഞ്ഞത്  ബേഡാ  എന്നാൽ കന്നടയിൽ വേണ്ട എന്നാണെന്നും "ബേക്കു" എന്നാൽ വേണം എന്ന് ആണെന്നും ....ആ സീനിയർ എനിയ്ക്കു പണി തന്നത് ആണെന്നും ...

Comments