ഒരു ഇംഗ്ലീഷ് പ്രണയകഥ ..



കന്നഡ പോലെ തന്നെ ഇംഗ്ലീഷ് നും ഹിന്ദിയ്ക്കും വളരെ പ്രാധാന്യം ഉണ്ടെന്നു വൈകാതെ ഞാൻ മനസ്സിലാക്കി .

ഫസ്റ്റ് ഇയർ ഇങ്ങനെ ഇഴഞ്ഞു നീങ്ങി പകുതി ആയി .ഇനി ഇപ്പോൾ വേണമെങ്കിൽ എല്ലാരേം പോലെ ഒരു കൂട്ട് ഒക്കെ ജീവിതത്തിൽ ആകാം എന്നൊരു തോന്നൽ .അങ്ങനെ നോക്കി നോക്കി ഒരു കുട്ടിയെ കണ്ടു ..കാണാൻ വലിയ തരക്കേടില്ല .പിന്നെ എന്റെ പകുതി ഹൈറ്റ്  മാത്രേ ഉള്ളു .
അത് സാരമില്ല സ്നേഹത്തിനു കണ്ണുമില്ല മൂക്കുമില്ല പിന്നെ ആണോ ഹൈറ്റ് .?
പ്രധാന പ്രശ്നം അതൊന്നുമല്ല കുട്ടി ഒരു ഹിന്ദി കാരി ആണ് ..എനിയ്ക്കു ആണെങ്കിൽ ഹിന്ദി  എന്ന് കേൾക്കുമ്പോൾ തന്നെ പഞ്ചാബി ഹൗസ് സിനിമയിലെ ഹരിശ്രീ അശോകനെ പോലെ നഹി ന്നു പറഞ്ഞാൽ നഹി സെറ്റ് അപ് ആണ് . ഇംഗ്ലിഷ്  കുറച്ചൊക്കെ ആയി വരുന്നു .. ചെറിയ വാക്കുകൾ മാത്രം .. അപ്പോൾ പിന്നെ അറിയാവുന്ന ഇംഗ്ലീഷിൽ  പിടിക്കാം എന്നു കരുതി . അവളുടെ മൊബൈൽ നമ്പർ ഒരു സീനിയറിന്റെ മൊബൈലിൽ നിന്നും അടിച്ചു മാറ്റി  ഇരു ചെവി അറിയാതെ ഒരു "ഹായ്..അങ്ങു അയച്ചു . 
കുറച്ചു കഴിഞ്ഞപ്പോൾ ആരാണെന്നു ചോദിച്ചു റിപ്ലെ വന്നു ..
ഞാൻ എന്റെ യാർത്ഥ പേരു പറഞ്ഞു .
എന്ത് വേണം എന്ന് ആയി അവൾ .
ഞാൻ രണ്ടും കൽപിച്ച് അങ്ങ് ചോദിച്ച്  എനിയ്ക്ക് നിന്നോട് ഒരു കാര്യം പറയാനുണ്ട്. പറയട്ടെ ..?  
കറച്ചു നേരമായി അവിടുന്ന് റിപ്ലേ ഒന്നും കണ്ടില്ല .. കുഴപ്പമായിന്നു തോന്നിയപ്പോൾ  ഒരു മെസേജും കൂടി അങ്ങു കാച്ചി ... ഞാൻ പറയട്ടേ...?
പെട്ടെന്ന് മുഖത്തടിച്ചപ്പോലെ അവിടുന്ന് ഒരു റിപ്ലേ  " Go ahead ! വിക്ഷേപിച്ചപ്പോൾ തന്നെ കടലിൽ പതിച്ച IടRo യുടെ റോക്കറ്റ് പോലെ
ഞാൻ ആകെ തകർന്നു തരിപ്പണമായി 
 ആ വാക്ക് ആദ്യമായി കേൾക്കുകയാണെങ്കിലും ഗെറ്റ് ഔട്ട് പോലെ എന്തോ ആണ് എന്ന് ഞാൻ ഉറപ്പിച്ചു.
അവിടെ കിടന്നു പുഴു ഗെയിം കളിച്ചോണ്ടിരുന്ന തൃശൂർക്കാരൻ റൂം മേറ്റിനോട് അർത്ഥം ചോദിച്ചപ്പോൾ അവനും പറഞ്ഞത്  Get out ന് പകരം ഉപയോഗിക്കുന്ന വാക്കാണ് മച്ചു ... !എന്നാണ്. "അല്ല നിനക്ക് ആരെങ്കിലും അങ്ങനെ വല്ലോം അയച്ചോ എന്ന് മുന വച്ച ഒരു ചോദ്യവും കൂടി അവൻ ഉന്നയിച്ചു .
ഹേയ് .. എനിയ്ക്കോ ... എന്നും പറഞ്ഞ് കൊണ്ട് ആ മെസേജും നമ്പരും എല്ലാം അപ്പോൾ തന്നെ  ഞാൻ അങ്ങു ഡിലീറ്റ് ചെയ്തു .. പിന്നെ എന്റെ ലൈഫില് അവളെ ഞാൻ  മൈൻഡ് ചെയ്തിട്ടില്ല .ഹല്ല പിന്നെ നമ്മളോടാ കളി ... ഞാനും അവളെ മനസ്സിൽ നിന്നും  "Go ahead"... അടിച്ചു ..

Comments