സ്ലീബാച്ചൻ

ഞാൻ ആറാം ക്ലാസ്സിൽ പഠിയ്ക്കുമ്പോൾ ഉഷ ടീച്ചർ ന്റെ ക്ലാസ്സിൽ ചോദ്യം ചോദിച്ചു ഉത്തരം പറയാത്തതിനു ഞാൻ ഉൾപ്പെടെ കുറച്ചു പേരെ എഴുന്നേൽപ്പിച്ചു നിർത്തിയിരിയ്ക്കുകയായിരുന്നു ..അപ്പോൾ അതാ ക്ലാസ്സിലേക്ക് സാക്ഷാൽ ഹെഡ്മാസ്റ്റർ ആയ സ്ലീബാച്ചൻ കടന്നു വരുന്നു..കയ്യിൽ ഒരു കത്ത് ഉണ്ട് ..ആ കത്തിന്റെ കവർ കണ്ടപ്പോൾ അതിലെ കൈയക്ഷരം കണ്ടപ്പോൾ എന്റെ ചങ്ക് ഒന്നു പാളി...അച്ഛൻ എഴുന്നേറ്റു നിൽക്കുന്ന പിള്ളേരെ ഒന്നു കലിപ്പിച്ചു നോക്കി..ഇവന്മാർ എല്ലാം ഉഴപ്പന്മാരാണ് അല്ലെ എന്നു ടീച്ചറിനോട് ചോദിച്ചു...?
ഇതു പോലെ ഒരു ഉഴപ്പന്റെ അപ്പൻ അയച്ച കത്തു ആണു ഇതു ..അയാൾ ഗൾഫിൽ കിടന്നു കഷ്ടപ്പെടുകയാണ്..അപ്പനമ്മമാർ ഓരോ പ്രതീക്ഷ യിൽ ആണ് ഇവന്മാരെ ഒക്കെ വളർത്തുന്നത് ഇവന്മാർക്ക് അങ്ങനെ ഒരു വിചാരവും ഇല്ല....
ഞാൻ ഉറപ്പിച്ചു ഇതു എന്റെ അപ്പൻ എനിയ്ക്കു വെച്ച ആപ്പ് തന്നെ ആണ്‌..

ആരാണ് ഈ അജീംഷാ.....? 

ഞാൻ പതുക്കെ കയ് ഒന്നു ഉയർത്തി.
സ്ലീബാച്ചന്റെ , എന്റെ നേരെ ഉള്ള നോട്ടം കണ്ടപ്പോൾ
ഹീ മാൻ കയ്യ് ഉയർത്തുപോൾ ആകാശത്തു നിന്നും ഒരു വെള്ളിടി വെട്ടുന്നപോലെ എന്തോ ഒന്ന് എന്റെ തലയിൽ കൂടി കയറി ഭൂമിയിലേക്ക് പോയതായി തോന്നി
ഓഹോ ...നീ ഈ ഉഴപ്പന്മാരുടെ കൂട്ടത്തിൽ തന്നെ ഉണ്ടല്ലേ...?ഇങ്ങു വാ എന്നു പറഞ്ഞു പുറത്തെക്കു വിളിച്ചു കൊണ്ടു പോയി ...കയ്യിലിരിയ്ക്കുന്ന ചൂരൽ  എന്റെ ചന്തിയിൽ വീഴും എന്നു ഉറപ്പായ സ്ഥിതിയ്ക്ക് ചന്തിയിലേ  മസിൽ നന്നായി പിടിച്ചു അച്ചന്റെ കൂടെ ഞാൻ പുറത്തേക്കു പോയി..പാഞ്ചി ഇല പറിച്ചപ്പോൾ സംസാരിചു പോയ ആ നിമിഷത്തെ ഞാൻ ശപിച്ചു ...
പക്ഷെ പ്രതീക്ഷിച്ചതു പോലെ ഒന്നും സംഭവിച്ചില്ല...അച്ഛൻ സ്നേഹത്തോടെ കുറെ ഉപദേശങ്ങൾ തന്നു പറഞ്ഞു വിട്ടു.ഞാൻ പൂർണമായും നന്നായില്ലെങ്കിലും ..പിന്നീട്‌ കുറെ കാലത്തേക്ക് എങ്കിലും ആ ഉപദേശം എന്നെ സ്വാധീനിച്ചു..ഞാൻ അഞ്ചാം ക്‌ളാസ് മുതൽ പത്താം ക്ലാസ്സ്‌ വരെ പഠിച്ചപ്പോളും സ്ലീബച്ചൻ തന്നെ ആയിരുന്നു അവിടുത്തെ ഹെഡ്മാസ്റ്റർ.അച്ഛന്റെ കൺ മുൻപിൽ പെടാതെ രക്ഷപെടാൻ ആയിരുന്നു ആ കാലയളവുകളിൽ എല്ലാം ശ്രമിച്ചിരുന്നത്..എന്തോ ..എനിയ്ക്കു ഒരു പേടി കലർന്ന ബഹുമാനം ആയിരുന്നു അച്ഛനോട് ഉണ്ടായിരുന്നത്..സ്കൂൾ ജീവിതത്തിനു ശേഷം പിന്നെ അച്ഛനെ ഞാൻ കണ്ടിട്ടില്ല .കാണാൻ ശ്രമിച്ചിട്ടില്ല എന്നു പറയുന്നതാവും ശരി.ഇനി ഇപ്പോൾ കാണണം എന്ന് വിചാരിച്ചാലും നടക്കില്ല..
അച്ഛനു ആത്മ ശാന്തി നേരുന്നു....RIP

Comments

  1. Poker Room at Wynn Las Vegas - KTM Hub
    Poker Room at Wynn 영천 출장샵 Las Vegas 전라북도 출장샵 features 5 table games. There's a limit limit of 오산 출장마사지 500 여주 출장마사지 chips per game and 아산 출장안마 a daily cashout limit of

    ReplyDelete

Post a Comment