സൂഫിയും സുജാതയും ...

ഒരു പക്ഷെ ആരും ശ്രദ്ധിയ്ക്കാതെ പോകുമായിരുന്ന ഒരു പുതു മുഖ പ്രാധാന്യം ഉള്ള ഒരു സിനിമയെ.ജയസൂര്യ എന്ന ഒരു താരത്തെ കൂടി ഉൾപ്പെടുത്തി കുറെ കൂടി ആളുകളെ കാണാൻ പ്രേരിപ്പിയ്ക്കുകയും വിപണന മൂല്യം കൂട്ടുകയും ചെയ്ത വിജയ് ബാബുവിന് ഇരിയ്ക്കട്ടെ ഒരു കയ്യടി....
        ഒരു സാധാരണ പ്രണയ കഥയെ സൂഫിസം എന്ന പശ്ചാത്തലവുമായി കോർത്തിണക്കി  ...നമ്മളെ മറ്റേതോ ലോകത്തേക്ക് കൊണ്ടു പോകാൻ സംവിധായക നു കഴിഞ്ഞു  എന്നുള്ളതാണ് ഈ സിനിമയുടെ പ്രത്യേകത ..ആർട്ടും സംഗീതവും വസ്ത്രാലങ്കാരവും ഇതിനു നല്ലൊരു പങ്ക് വഹിച്ചിട്ടുണ്ട്.
പ്രണയത്തിന്റെ തീവ്രതയാണ് വിഷയം അതു കൊണ്ടു തന്നെ  കഥാപാത്രങ്ങളുടെ വിചാര വികാരങ്ങൾക്ക് ആണ് പ്രാധാന്യം..അവരോടു ഒപ്പം സഞ്ചരിച്ചില്ല എങ്കിൽ ചിലപ്പോൾ സിനിമ അസ്വദിയകാൻ കഴിഞ്ഞു എന്ന് വരില്ല.

Comments