പണച്ചാക്ക്

സഫീർ മാളിൻ്റെ മുന്നിൽ ഭാര്യയെ ഷോപ്പിങ്ങിന് ഇറക്കി വിട്ട് .വണ്ടി പാർക്ക് ചെയ്ത് നിൽക്കുമ്പോൾ ആണ് .ഒരു ആഫ്രിക്കൻ വംശജൻ എന്നോട് വന്നു കുശലം ചോദിച്ചത് .
പുള്ളിയെ കണ്ടപ്പോളെ ഞാൻ മനസ്സിൽ കരുതി .ഒന്നുകിൽ ജോലി പോയി ഭക്ഷണം കഴിയ്ക്കാൻ ക്യാഷ് വേണം ,. പേന / സെൻ്റ് വിൽക്കുന്നവൻ ,അല്ലെങ്കിൽ വണ്ടിയുടെ പെട്രോൾ തീർന്നു അബുദാബിയിൽ നിന്നും മുതലാളിയെ കാണാൻ വന്നു പക്ഷേകാര്യം നടന്നില്ല .കയ്യിൽ ക്യാശും ഇല്ല .അങ്ങനത്തെ കേസുകൾ ആണ് സാധാരണ എനിയ്ക്ക് വരാറുള്ളത് .പക്ഷേ ഇത്തവണ വളരെ വ്യത്യസ്തമായ കേസായിരുന്നു 

പുള്ളിയും അങ്കിളും തൊട്ടപ്പുറത്തെ ഹോട്ടലിൽ ആണ് താമസം .കുറേ കാശുമായി ഇവിടെ ബിസിനസ് തുടങ്ങാൻ വന്നിരിയ്ക്കുകയാണ് .പക്ഷേ എന്ത് ബിസിനസ് തുടങ്ങിയാൽ വിജയിക്കാം .നിങ്ങൾക്ക് ബിസിനസ് ചെയ്യാൻ താൽപര്യം ഉണ്ടോ? ഇതൊക്കെയാണ് ചോദ്യങ്ങൾ .

നഗരങ്ങളില്‍ ചെന്ന് രാപാർക്കാം സിനിമയിൽ ശ്രീനിവാസൻ ചക്ക വാങ്ങാൻ പോയ സീൻ ആണ് ഓർമ്മ വന്നത് .

ബിസിനസുമായി ഒരു ബന്ധവുമില്ലാത്ത ആളാണ് ഞാൻ എന്നും പറഞ്ഞ്  അവിടെ നിന്നും ഓടി രക്ഷപെട്ടു

സാധാരണ അകത്ത് ഷോപ്പിങ്ങിന് പോയി പോസ്റ്റാകാൻ ഇഷ്ടമില്ലാത്ത ഞാൻ  .പതിവില്ലാതെ അവളുടെ കൂടെ കയറിയപ്പോൾ അവൾക്കും ഒരു സന്തോഷം ! 

സഫീർ മാളിൻ്റെ പരിസരത്ത്  അയാളും അയാളുടെ അങ്കിളും  ഒരു കെട്ടു ചാക്കു നിറയെ പണവുമായി ബിസിനസ് പാര്ടണർ സിനെ കിട്ടാതെ ഇപ്പോഴും രാത്രി കാലങ്ങളിൽ അലഞ്ഞു നടക്കുന്നുണ്ടത്രെ!

Comments