പഴയ ചങ്ങായി
വർഷങ്ങൾ നീണ്ട പ്രവാസ ജീവിതം മതിയാക്കി നാട്ടിൽ എത്തിയ കോട്ടയം അതിരമ്പുഴക്കാരൻ ലൂക്കോസ് ചേട്ടന് ഒരു ആഗ്രഹം ,
കുറെ വര്ഷങ്ങള്ക്കു മുൻപ് 1987 കാലയളവിൽ ബാംഗ്ലൂരിൽ കൂടെ ജോലി ചെയ്തിരുന്ന ആത്മാർത്ഥ സുഹൃത്തിനെ ഒരിയ്ക്കൽ കൂടി ഒന്ന് കാണണം . പത്തു മുപ്പതു കൊല്ലമായി ആളുമായി ഒരു കോണ്ടാക്ടുമില്ല .ഓര്മകളിലെവിടെയോ വീട്ടുപേര് കിടക്കുന്നുണ്ട്..പേരും ആ വീട്ടുപേരും സ്ഥലവും വെച്ച് ഒരു അന്വേഷണം നടത്തി നോക്കാം എന്ന് തീരുമാനിച്ചു .കുറെ അന്വേഷിച്ചു മടുത്തു എങ്കിലും ഫലം ഉണ്ടായില്ല .
അങ്ങനെ ആണ് രണ്ടു ദിവസം മുൻപ് പുനലൂർ ഉള്ള സുഗതൻ എന്ന ആളെ കണ്ടെത്താമോ എന്നും ചോദിച്ചു ലൂക്കോസ് ചേട്ടന്റെ മെസ്സേജ് എനിയ്ക്കു വരുന്നത് .
പുനലൂർ എന്ന് കേട്ടപ്പോൾ ആദ്യം തന്നെ അരുൺ പുനലൂർ എന്ന പാവങ്ങളുടെ ചാർളിയെ ആണ് മനസ്സിൽ വന്നത് .ലൂക്കോസ് ചേട്ടന് അപ്പോൾ തന്നെ കണ്ടെത്തി തരാം എന്ന് ഞാൻ ഉറപ്പും കൊടുത്തു ..
ഒന്നും ആലോചിച്ചില്ല കാര്യങ്ങൾ പറഞ്ഞു അരുൺ പുനലൂർ അണ്ണന് ഒരു മെസ്സേജ് കാച്ചി . ഇത് പോലെ ഉള്ള കുനഷ്ടുകൾക്കു അരുൺ ചേട്ടൻ ആണ് best !!! ഒരു സെലെബ്രിറ്റിയുടെ ജാടയൊന്നുമില്ലാതെ അപ്പോൾ തന്നെ പുള്ളി തന്റെ സ്‌പൈഡർമാൻ വല നീളത്തിൽ വീശി .....
അരുൺ ചേട്ടന്റെ പോസ്റ്റ് എന്തായാലും എത്തേണ്ടടത്തു എത്തി ...
മുപ്പതു വര്ഷങ്ങള്ക്കു ശേഷം തന്റെ പഴയ പ്രിയ സുഹൃത്തിനെ ഒരു പേരും സ്ഥലവും വെച്ച് കണ്ടെത്തുക എന്ന ദുർഘടമായ കാര്യം ഇത്ര പെട്ടെന്ന് സാധിച്ചു തന്ന അരുൺ ചേട്ടനോടും പുനലൂർ നിവാസികളോടും നന്ദി പറഞ്ഞു കൊണ്ടുള്ള മെസ്സേജ് കുറച്ചു മുൻപ് ലൂക്കോസ് ചേട്ടൻ എനിയ്ക്കു അയച്ചു തന്നു .. രണ്ടു സുഹൃത്തുകൾക്കും ജീവിതത്തിലെ മറക്കാൻ ആവാത്ത ഒരു സന്തോഷ നിമിഷം സമ്മാനിച്ചതിന്റെ സംതൃപ്തി ആ വാക്കുകളില് ഉണ്ടായിരുന്നു .....
നന്ദി ...ഒരായിരം നന്ദി ചാർളി ......സോറി അരുണചേട്ടാ ............


Comments
Post a Comment