ഭാഗ്യ ദേവത
ലുലുവിൽ കയറി അത്യാവശ്യം ചില സാധനങ്ങൾ വാങ്ങി ബില്ലടിയ്ക്കാൻ നിന്നപ്പോൾ കൂടെ അതുവരെ ഉണ്ടായിരുന്ന ഭാര്യയെ കാണാനില്ല .ഇതിവളുടെ സ്ഥിരം പരിപാടി ആണ് അവസാന നിമിഷം എന്തോ സാധനം എടുക്കാൻ പോയിരിക്കുകയാണ് .. പിന്നിൽ നിന്ന ആളോടു ബില്ലടിച്ചോളാൻ പറഞ്ഞിട്ട് ഞാൻ അൽപം ദേഷ്യത്തിൽ അവളെ ഫോണെടുത്ത് വിളിച്ചു .നോക്കുമ്പോൾ ഒരു ചോക്ലേറ്റും എടുത്ത് പാഞ്ഞു വരുന്നുണ്ട് .. ഞാൻ മുഖം കൂർപ്പിച്ച് ബില്ലടിയ്ക്കാനായി സാധനങ്ങൾ കൊടുത്തു .. ബില്ലടിച്ചു കഴിഞ്ഞതും കറുത്ത ടീ ഷർട്ടിട്ട ഒരു യുവാവ് ഓടി വന്നു കൈ തന്നു congratulations ലുലുവിൻ്റെ 200 മത്തെ outlet തുറന്നതിൻ്റെ ഭാഗമായി ഈ കൗണ്ടറിലെ 200 മത്തെ കസ്റ്റമറിൻ്റെ കയ്യിൽ നിന്നും വാങ്ങിയ ക്യാഷ് തിരിച്ചു കൊടുക്കുന്ന ഒരു ഏർപ്പാട് ഉണ്ട് .നിങ്ങളാണ് ആ ഭാഗ്യവാൻ ...
ഞാൻ ഒന്നു ഞെട്ടി
എന്താ പറഞ്ഞേ ... ?(കിലുക്കത്തിലെ ഇന്നസെൻ്റ് ലോട്ടറി സീൻ jpg )
എൻ്റെ മുന്നിൽ ബില്ലടിച്ച മഹാൻ ഞെട്ടി എന്നെ തിരിഞ്ഞു ഒരു നോട്ടം ...
ഞാൻ മുകളിലേക്കും പിന്നെ വശങ്ങളിലേക്കും നോക്കി .. കറുത്ത മാസ്ക്ക് വലിച്ച് കണ്ണു മറച്ചു ... തൽക്കാലം രക്ഷപെട്ടു ...
ഞാൻ പല സാധനങ്ങളും എടുത്തത് തിരിച്ചു വപ്പിച്ചതിനുള്ള ശിക്ഷയാണ് പഹയാ ഈ ഗിഫ്റ്റ് എന്ന അർത്ഥത്തിൽ ഭാര്യ എന്നെ നോക്കി .....
കിട്ടിയതാട്ടെ സാധാരണ ഫൈൻ ആണ് കിട്ടാറുള്ളത് .....
ദൈവത്തിനു എന്നോട് കുറച്ച് സ്റ്റേഹമൊക്കെ തോന്നി തുടങി എന്നു തോന്നുന്നു. ..


Comments
Post a Comment