fall movie 2022 review



ഹായ് ....ഉയരത്തിൽ കയറാൻ പേടി ഉണ്ടോ ......? പേടി ഇല്ലെങ്കിലും ഉണ്ടെങ്കിലും കാണാൻ പറ്റിയ ഒരു സിനിമയെ പറ്റി  പറയട്ടെ ...?

ഫാൾ 2022 എന്ന അമേരിക്കൻ മൂവി 147 മിനിറ്റ് നിങ്ങളെ മുൾ മുനയിൽ നിർത്തും 

അക്രോഫോബിയ ഉള്ളവർ -അതായതു ഉയരത്തെ  പേടി ഉള്ളവർക്കു ചിലപ്പോൾ  ഉയരത്തിൽ കയറാതെ അതൊന്നു ഫീൽ ചെയ്യണം എന്ന് തോന്നുന്നുണ്ടെങ്കിൽ നിങ്ങളുടെ റിസ്കിൽ പടം കാണാം .


വളരെ കുറച്ചു കഥാപാത്രങ്ങൾ മാത്രം ഉള്ള സിനിമയിലെ മെയിൻ കഥാപാത്രം 2000 അടി ഉയരമുള്ള ഒരു റേഡിയോ ട്രാൻസ്മിറ്റർ ടവർ ആണ് 

അതായതു രണ്ടു ഈഫെൽ ടവർ എടുത്തു ഒന്നിന് മുകളിൽ ഒന്ന് വെച്ചാൽ എങ്ങനെ ഇരിയ്കും ...അല്ലെങ്കിൽ ബുർജ് ഖലീഫയുടെ ഏതാണ്ട് മുക്കാൽ   ഭാഗത്തിനു മുകളിൽ  വരും ഇതിനു.(  2722 ആണ് ബുർജ്ഹ് ഖലീഫയുടെ ടോട്ടൽ height .)


രണ്ടു പെൺകുട്ടികൾ വളരെ കാലമായി ഉപയോഗിക്കാതെ  തുരുമ്പിച്ചു കിടക്കുന്ന വിജനമായ സ്ഥലത്തെ ഒരു റേഡിയോ ട്രാൻസ്മിറ്റർ ടവറിലേക്കു വലിഞ്ഞു കയറാൻ തീരുമാനിയ്ക്കുന്നു ...

എന്തിനു കയറുന്നു ?

എന്തൊക്കെ പ്രതിസന്ധികൾ ആണ് അവർ നേരിടേണ്ടി വരിക ?

ഇതൊക്കെയാണ് സിനിമ പറയുന്നത് .

നമ്മളും അവരുടെ കൂടെ അങ്ങ് അറിയാതെ ആ toweril  കയറി പോകും എന്നുള്ളത് കൊണ്ട് ഒരു സെക്കന്റ് പോലും ബോറടിയ്ക്കില്ല 

ആസ്വാദനത്തിനു വിലങ്ങു തടി ആവും എന്നുള്ളത് കൊണ്ട് ഞാൻ ഇനി ഒന്നും പറയുന്നില്ല  ബാക്കി നിങ്ങൾ കണ്ടു തന്നെ അനുഭവിയ്കുക ...

സോഷ്യൽ മീഡിയയിൽ വൈറൽ ആകാനുള്ള ത്വരയിൽ പല സാഹസങ്ങളും കാട്ടി അകാലത്തിൽ ജീവൻ നഷ്ടപ്പെടുന്ന പലരെയും ഈ സിനിമ ഓര്മിപ്പിയ്കും . നമ്മൾ വെറുതെ ചിന്തിച്ചു കൂട്ടി സങ്കടപ്പെടുന്ന പല കാര്യങ്ങൾക്കു ഒന്നും  ചിലപ്പോൾ ഒരു അർത്ഥവും ഇല്ലെന്നും ഈ സിനിമ പറഞ്ഞു വെക്കുന്നു ..

ഇത്രയുമൊക്കെ എനിക്ക് മനസ്സിലായി നിങ്ങൾക്കു കണ്ടിട്ട് കിട്ടിയ ഫീൽ എന്താണെന്നു താഴെ കമന്റ് ചെയ്യുക ..അടുത്ത ഒരു സിനിമയുമായി ഞാൻ ഉടനെ വരാം .









Comments