2018 malayalam movie (2023)

ഞാനിന്നു വളരെയധികം exited ആണ്.കാരണം 2018 എന്ന മലയാളം മൂവി  കാണാൻ പോവുകയാണ് . 
എന്തു കൊണ്ടാണ് സ
 എന്തുകൊണ്ടാണ് ഈ എക്സൈറ്റ്മെന്റ് എന്ന് വെച്ചാൽ കുറച്ചു കാരണങ്ങളുണ്ട് പ്രധാന കാരണം ഈ സിനിമയെ കുറിച്ച് പുറത്തുവന്നുകൊണ്ടിരിക്കുന്ന നല്ല റിവ്യൂസ് തന്നെയാണ് ഇതുവരെ ആരും മോശം പറഞ്ഞു കേട്ടില്ല.
2 ഇതിൻറെ സബ്ജക്ട് .  2018ൽ കേരളത്തിലുണ്ടായ വെള്ളപ്പൊക്കം. അതിഭീകരമായ വെള്ളപ്പൊക്കത്തിൽ ജാതിയും മതവും കയ്യും മെയും ഒക്കെ മാറുന്ന എല്ലാ ആൾക്കാരും രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയ ഒരു സമയമായിരുന്നു . അതുവരെ തമ്മിലടിച്ചു കൊണ്ടിരുന്ന പലരും ആ വെള്ളപ്പൊക്കം വന്നപ്പോഴത്തേക്കും എല്ലാം മറന്ന് ഒന്നായി ഒരുമിച്ച് പ്രവർത്തിച്ചു .പ്രവാസികളായ ആൾക്കാർ സോഷ്യൽ മീഡിയയിലൂടെ രക്ഷാപ്രവർത്തനങ്ങൾ നടത്തി. കേരളത്തിലെ ഒരുപാട് നല്ല വാർത്തകൾ കേട്ട ഒരു സമയമായിരുന്നു .

 ഈ വലിയൊരു സംഭവം സിനിമയായി വരുമ്പോൾ അത് പലർക്കും റിലേറ്റ് ചെയ്യാൻ പറ്റും പലരും അതിന്റെ ഭാഗമാകും.  നമ്മുടെ തന്നെ ജീവിതം അഭ്രപാളികളിൽ കാണാൻ പറ്റുന്ന ഒരു അവസരം.
3. മൂന്നാമത്തെ കാര്യം ഇതൊരു തിയേറ്ററിൽ എക്സ്പീരിയൻസ്   ചെയ്യേണ്ട ഒരു സിനിമയാണ്. വലിയ ക്യാൻവാസിൽ ആണ് ഇത് നിർമ്മിച്ചിരിക്കുന്നത് എന്നാണ് ഇതിൻറെ അണിയറ പ്രവർത്തകർ അവകാശപ്പെടുന്നത്.  ഇതിൽ ഒരുപാട് താരങ്ങൾ അഭിനയിച്ചിട്ടുണ്ട്. മലയാളത്തിലെ ഇങ്ങനെ വലിയൊരു സബ്ജക്ടുകൾ വളരെ കുറവാണ് വരുന്നത് . ഇത് അങ്ങനത്തെ ഒരു സിനിമയാണ് .
 
നാലാമത്തെ കാര്യം ജൂത ആന്റണി എന്ന സംവിധായകൻ അദ്ദേഹം മുമ്പെടുത്ത സിനിമകൾ നമുക്കറിയാം വളരെ സിമ്പിൾ തമാശയും കുടുംബവും കുടുംബകാര്യങ്ങൾ ഒക്കെ നിറഞ്ഞ സിനിമകളാണ് മുമ്പ് എടുത്തിട്ടുള്ളത്. അദ്ദേഹം നല്ലൊരു സംവിധായകനാണ് അദ്ദേഹത്തിന്റെ സംവിധാന മികവ് പുറത്ത് കാണിക്കാൻ പറ്റുന്ന തരത്തിലുള്ള ഒരു സിനിമയായിരിക്കും ഇത്. ഇത്രയും വലിയൊരു സബ്ജക്ട് എല്ലാവർക്കും അറിയാവുന്ന ഒരു സബ്ജക്ട് എല്ലാരും പ്രതീക്ഷിക്കുന്ന സബ്ജക്ട് അത്രയധികം മേക്കിങ്ങിൽ ഭയങ്കര ശ്രദ്ധ പുലർത്തൽ മാത്രമേ ആൾക്കാരുടെ എക്സ്പ്രഷൻ മീറ്റ് ചെയ്യാൻ പറ്റൂ. അപ്പൊ ഇങ്ങനെ ഒരു ചലഞ്ച് ഏറ്റെടുത്ത് ജൂഡ് ആന്റണി എന്ന് പറയുമ്പോൾ അദ്ദേഹത്തിന്റെ ആ ഒരു ധൈര്യം ഞാൻ സമ്മതിച്ചിരിക്കുന്നു രണ്ടാമത് അദ്ദേഹത്തിൻറെ കഴിവ് പ്രകടമാകും എന്ന് തന്നെയാണ് എനിക്ക് വിശ്വാസം .നല്ല കഴിവുള്ള സംവിധായകൻ തന്നെയാണ്, തീർച്ചയായും അദ്ദേഹത്തിന്റെ ആ ഒരു ക്രാഫ്റ്റ് കാണാൻ വേണ്ടി കൂടെയുള്ള ഒരു എക്സൈറ്റ്മെന്റ് എനിക്കുണ്ട്.

 സിനിമ കണ്ടതിനുശേഷം തീർച്ചയായും കുറിച്ച് വിശദമായി പറയുന്നതാണ്

Comments