ഹാപ്പി ബർത്ത് ഡേ ലാലേട്ടാ
കടലും ലാലേട്ടനും ഒരുപോലെയാണ് എത്ര കണ്ടാലും നമുക്ക് മതിയാവില്ല മോഹൻലാൽ നമ്മുടെ സ്വന്തം ലാലേട്ടൻ ജീവിതത്തിൽ ലാലേട്ടന്റെ റഫറൻസ് ഇല്ലാത്ത ഒരു മുഹൂർത്തമെങ്കിലും നമുക്ക് ഇല്ലാതിരിയ്ക്കാൻ വഴിയില്ല , അത്രയ്ക്കുണ്ട് അദ്ദേഹം പകർന്ന ആടിയ വേഷങ്ങളും സിറ്റുവേഷൻസും
എത്ര കാലം കഴിഞ്ഞാലും കണ്ടാലും കണ്ടാലും മടുപ്പ് വരാത്ത രീതിയിലുള്ള കഥാപാത്രങ്ങൾ. കാലാതീതമായ അഭിനയ മികവ്.
എല്ലാ നടന്മാരിലും എല്ലാ മലയാളികളിലും ഒരു ലാലേട്ടനുണ്ട് അത്രയ്ക്ക് ഉണ്ടോ അദ്ദേഹത്തിൻറെ പ്രഭാവം.
ചിത്രത്തിലെ എന്നെ കൊല്ലാതിരിക്കാൻ പറ്റുമോ എന്ന ഡയലോഗ് പറയാത്ത ഒരു മലയാളിയും കാണില്ല അതിപ്പോ തമാശയായിട്ടാണ് ഉപയോഗിക്കുന്നത് എങ്കിലും,
ആ സിനിമ കണ്ട് ഇപ്പോഴും കരയുന്ന ആൾക്കാര് നമുക്കിടയിലുണ്ട്. താളവട്ടത്തിന്റെ ക്ലൈമാക്സ് ഇപ്പോഴും ഞാൻ ടിവിയിൽ കാണുമ്പോൾ നിർത്തിവയ്ക്കാറുണ്ട് കാരണം എനിക്ക് ലാലേട്ടനെ അങ്ങനെ കാണാൻ വയ്യ. സിനിമയാണെന്ന് അറിയാമെങ്കിലും ലാലേട്ടൻ നല്ലൊരു അഭിനേതാവാണെന്ന് അറിയാമെങ്കിലും . ആ സിനിമകളിലൊക്കെ ലാലേട്ടൻ കരയുമ്പോൾ നമ്മുടെയും കണ്ണു നിറയും.ലാലേട്ടൻറെ കഥാപാത്രങ്ങളെ കുറിച്ചും അഭിനയത്തെക്കുറിച്ചും നമ്മൾ അത് നമ്മളിൽ ഉണ്ടാക്കിയ അനുഭവങ്ങളെ കുറിച്ചും പറയാനാണെങ്കിൽ ഒരുപാടുണ്ട് . ഒരുപാട് നന്ദി ലാലേട്ടാ ഞങ്ങൾ ജീവിച്ച ഈ കാലഘട്ടം എത്ര മനോഹരമാക്കി തന്നതിന്. ഞങ്ങളുടെ പുലിക്കോട്ടയിലെ വാലിബൻ ഞങ്ങൾ സ്വന്തം ലാലേട്ടന് പിറന്നാൾ വാഴ്ത്തുക്കൾ


Comments
Post a Comment