1922 മൂവി റിവ്യൂ

1922 
Stephen king ന്റെ കഥയിൽ Zak hilditch തിരക്കഥ എഴുതി സംവിധാനം ചെയ്തു 2017 ൽ പുറത്തിറങ്ങി.
ഒരു നാട്ടുമ്പുറത്തുകാരനായ കൃഷിക്കാരൻ, കുറച്ചു വർഷങ്ങൾക്കു മുൻപ് ചെയ്ത ഒരു കൊലപാതകത്തെ കുറിച്ചു അയാൾ എഴുതുന്ന കുമ്പസാര കുറിപ്പിലൂടെ ആണ് കഥ തുടങ്ങുന്നത്.
സ്വന്തം ഭാര്യയെ ആണ് അയാൾ കൊന്നത്.
അതും 15 വയസ്സു പ്രായമുള്ള മകനെയും കൂട്ടുപിടിച്ചു ആണ് ആ കൃത്യം അയാൾ നിർവഹിച്ചത്..
100 ഏക്കർ വരുന്ന ഭാര്യയുടെ പേരിലുള്ള കൃഷി സ്ഥലം വിറ്റു നഗരത്തിൽ പോയി ഒരു തുണിക്കട തുടങ്ങാൻ ഭാര്യ തീരുമാനിയ്ക്കുന്നതോടെ ആണ് പ്രശ്നങ്ങൾ തുടങ്ങുന്നത്.
കൃഷിയ്ക്കാരനായി ജീവിയ്ക്കുന്നതിൽ അഭിമാനം കൊള്ളുന്ന അയാൾക്കു അതു സഹിയ്ക്കാവുന്നതിനും അപ്പുറം ആയിരുന്നു.
എതിർക്കുക ആണെങ്കിൽ ഡിവോഴ്സ് അല്ലാതെ മറ്റു മാർഗം ഇല്ല എന്നു ഭാര്യ പറയുന്നതോടെ അയാൾ ആ വഴി തിരഞ്ഞെടുക്കുകയായിരുന്നു..
ഓരോ തീരുമാനം എടുക്കുമ്പോളും അയാളുടെ മകൻ ചോദിയ്ക്കുന്നുണ്ട് മറ്റൊരു വഴി ആലോചിച്ചു കൂടെ എന്നു..പക്ഷെ ക്രൂരനായ അയാൾ പക്വത എത്താത്ത മകനെയും ഓരോന്നു പറഞ്ഞു അയാളുടെ വശത്താക്കി കാര്യം സാധിയ്ക്കുന്നു.....
കൊലപാതകം മറയ്ക്കാൻ അയാൾ കാട്ടി കൂടുന്ന ചിലതു കണ്ടാൽ ദൃശ്യം സിനിമ നമുക്ക് ഓർമ വരും .
കൊലപാതകത്തിന് ശേഷം അവർ ആഗ്രഹിച്ചത് അവർക്കു നേടാൻ സാധിച്ചോ..? പിന്നീട് ഉള്ള അവരുടെ ജീവിതം എങ്ങനെ ആയിരുന്നു ..?
ഒരു dark മൂവി ആണ്..സിനിമ കണ്ടു കഴിഞ്ഞാലും അതിലെ കഥാ പാത്രങ്ങൾ നമ്മളെ കുറച്ചു നേരത്തേക്കെങ്കിലും വേട്ടയാടും .
നമ്മുടെ മൂഡ് കളയാൻ best മൂവി ആണ് 

Comments