Confession of a Brazilian call girl

ഒരു അഭിസാരികയുടെ കുമ്പസാരം..
എല്ലാ ലൈംഗിക തൊഴിലാളികൾക്കും പറയാൻ ഒരു കഥ കാണും അവർ ആ മേഖലയിൽ എങ്ങനെ എത്തിപ്പെട്ടു .അവർ അനുഭവിയ്ക്കുന്ന സുഖം ദുഃഖം സന്തോഷം അങ്ങനെ പലതും.
ബ്രൂണ എന്നു വിളി പേരുള്ള ഒരു ലൈംഗിക തൊഴിലാളി  അവളുടെ ജീവിത അനുഭവങ്ങൾ പങ്കു വെക്കുന്നതാണ് കൺഫെഷൻ ഓഫ് എ ബ്രസീലിയൻ കാൾ ഗേൾ എന്ന മൂവി.

തികച്ചും പച്ചയായി ,കഥ ആവശ്യപ്പെടുന്ന രീതിയിൽ തന്നെ അവിഷ്കരിച്ചിരിയ്ക്കുന്നതിനാൽ ആവശ്യത്തിനു നഗ്നത പ്രദർശനം സിനിമായിൽ ഉടനീളം ഉണ്ട് .താനുമായി രതിയിൽ ഏർപ്പെടുന്ന ആൾക്കാരുടെ പെര്ഫോമനസിന്റെ മാർക് അവളുടെ ബ്ലോഗിൽ ഇടുക എന്ന പുതിയ രീതി അവലംബിയ്ക്കുന്നതോടെ അവൾ ഒരു സെലിബ്രിറ്റി വരെ ആയി മാറുന്നു..

പലതരം ആണുങ്ങൾ അവളെ സമീപിയ്ക്കുന്നുണ്ട്. ചിലർക്ക് അവളോട്‌ സംസാരിച്ചിരിയ്കാൻ ആണ് താല്പര്യം .ചിലർക്ക് അവളെ കൊണ്ടു സിഗരറ്റു വലിപ്പിയ്കാനും,ഒരാൾ അവളോട്‌ ഒപ്പം  മുറിയിലെ furniture ഒക്കെ സ്ഥാനം മാറ്റി രസിയ്ക്കാൻ ആണ് താല്പര്യം.പക്ഷെ ആരെയും അവൾ നിരാശപ്പെടുത്താറില്ല .

ഇതിലെ നായികയുടെ പ്രകടനം തന്നെ ആണ് ഈ സിനിമയുടെ പ്രധാന ആകർഷണം .അവൾ ചെയ്യുന്ന ജോലി വെറും പണത്തിനു വേണ്ടി അല്ല എന്ന തോന്നൽ കോസ്റ്റമേഴ്സിൽ ഉണ്ടാക്കുക എന്നതാണ് അവളുടെ വിജയ രഹസ്യം..

ഒരിയ്ക്കൽ ഒരു ക്ലയന്റ് അയാൾ അവളെ വിവാഹം കഴിയ്ക്കാമെന്നും അവളുടെ മുടങ്ങി പോയ പഠിപ്പു പുനരാരംഭിച്ചു നല്ല ഒരു ജീവിതം നയിക്കാം എന്നുമുള്ള  അഭ്യര്ഥനയുമായി വരുമ്പോൾ. അവൾ അതു സ്നേഹത്തോടെ നിരസിച്ചു കൊണ്ട് പറയുന്നുണ്ട് ഞാൻ ആരോടും കടപ്പെട്ടിരിയകാൻ ആഗ്രഹിയ്ക്കുന്നില്ല..ആ ഒരൊറ്റ കാരണം കൊണ്ട്   ആണ് ഞാൻ എന്റെ വീട്ടിൽ നിന്നും പോലും ഇറങ്ങി പോന്നത്‌.

തീർച്ചയായും വിരസതയില്ലാതെ കണ്ടു തീർക്കാവുന്ന ഒരു സിനിമയാണ്..

Comments