thappad
ഒരു പാർട്ടിക്കിടയിൽ സഹപ്രവർതകനുമായി വാക്കേറ്റം ഉണ്ടായപ്പോൾ പിടിച്ചു മാറ്റാൻ ചെന്നതിനു ഭാര്യയ്ക്കിട്ടു ഒരു "അടി "ഭർത്താവ് കൊടുക്കുന്നു. ഭാര്യ അതിൽ മനം നൊന്തു ഡിവോഴ്സ്സ് പെറ്റീഷൻ ഫയൽ ചെയ്യുന്നു.
എന്താ അല്ലെ അഹങ്കാരം..ഒരു അടി കിട്ടിയതിനു ഡൈവോഴ്സ്...?
അങ്ങനെ ചിന്തിയ്ക്കുന്നവർക്കുള്ള ഒരു അടി ആണ് തപ്പട് എന്ന ഈ സിനിമ.
ഒരു ഭാര്യ എന്നു പറഞ്ഞാൽ ഭർത്താവിന്റെയും അവരുടെ പരേന്റ്‌സ് ന്റെയും പിന്നെ മക്കളുടേം ഒക്കെ കാര്യം നോക്കി ജീവിയ്ക്കണം .ഭർത്താവിന് നൂറു കൂട്ടം പ്രശ്നം കാണും.ചിലപ്പോൾ ആ ദേഷ്യം തീർക്കുന്നത് ഭാര്യമാരോടാകും .അവർ സംയമനം പാലിയ്ക്കുക അതാണ് ഒരു കുല സ്ത്രീ ചെയ്യേണ്ടത്.അങ്ങനെ അല്ലെ എല്ലാ അമ്മമാരും പെണ്മക്കളെ പഠിപ്പിച്ചു വിടുക.അതു അവർ അവരുടെ മക്കളെയും പഠിപ്പിയ്ക്കുന്നു.അങ്ങനെ കലാ കാലങ്ങളായി ഈ ഒരു കീഴ്വിവഴക്കം നമ്മുടെ സമൂഹത്തിൽ നില നിന്നു പോരുന്നു ..
അതാണോ വേണ്ടത്....? അതാണോ ശരി....? ഈ ചോദ്യങ്ങൾ ആണ് തപ്പട് എന്ന സിനിമ ചർച്ച ചെയ്യുന്നത്...
സാമൂഹികമായി ഒട്ടേറെ പ്രാധാന്യം ആർഹിയ്ക്കുന്ന ഈ വിഷയം ചർച്ച ചെയ്യുന്ന ഈ സിനിമ എല്ലാ ആണ്കുട്ടികളും കണ്ടിരിയ്ക്കേണ്ട ഒരു സിനിമ ആണ്..😊


Comments
Post a Comment