കളഞ്ഞു കിട്ടിയ ജീവിതം
പ്ലസ് ടു എക്സാം കഴിഞ്ഞു വേരുതെയിരിയ്കുന്ന കാലം .
ഉച്ചയ്ക്ക് അമ്മയുണ്ടാക്കിയ ചോറും കറിയും വെട്ടി വിഴുങ്ങിയിട്ട് സോഫയില്‍ മലര്‍ന്നു കിടന്നു" കിലുക്കം " സിനിമയും കണ്ടു കിടന്നപ്പോള്‍ ആണ് ലാന്‍ഡ് ഫോണ റിംഗ് ചെയ്തത് ..
"നാശം !!! ഒന്നു സ്വസ്ഥമായിട്ട് കിടക്കാനും സമ്മതി യ്കില്ല എന്ന് പിരാകിയ്കൊണ്ട് ഞാന്‍
എഴുന്നേറ്റു പോയി ഫോണ എടുത്തു . അപ്പുറത്തെ തലയ്കല് നിന്നും ഒരു അടഞ്ഞ വൃത്തികെട്ട ശബ്ദം .അത് കേട്ടപ്പോള്‍ തന്നെ എനിയ്ക് മനസ്സിലായി എന്റെ സുഹൃത്തും ലോക ഉടാ യിപ്പുമായ മോഹന്‍ ആണെന്ന്...
ഞാന്‍ ചോദിച്ചു എന്താടാ ....? നിനക്ക് ഒരു പണിയുമില്ലേ
മോഹന്‍ അടഞ്ഞ ശബ്ദത്തില്‍ " അളിയാ നീ ടൌണ്‍ വരെ ഒന്നു വരുമോ ...?
ഞാന്‍ അല്പം ദേഷ്യത്തില്‍ ..എന്തിനാ ...? ഇപ്പോള്‍ പറ്റില്ല ..!!
മോഹന്‍ താഴ്മയായി "എടാ പ്ലീസ് ...ഒരു അത്യാവശ്യ കാര്യത്തിനാ !!!
ഞാന്‍ : എന്തത്യാവശ്യം !!!1
മോഹന്‍ : ഡാ ..അത് ഞാന്‍ നീ വരുമ്പോള്‍ പറയാം ...!
!ഞാന്‍ : പറ്റില്ല !! കാര്യം അറിഞ്ഞിട്ടേ ഞാന്‍ വരണോ അതോ വേണ്ടയോ എന്ന് തീരുമാനിയ്കു ...
മോഹന്‍ : ഒരാളുടെ ജീവിത പ്രശ്നമാണ് ....നിനക്ക് വരന്‍ പറ്റുമെങ്കില്‍ വാ .....
ഞാന്‍ ഒന്ന് ആലോചിച്ചു എന്തോ ഒരു ഉടായിപ്പ് തടഞ്ഞിട്ടുണ്ട് ....പോയില്ലെങ്കില്‍ ...?
അവന്റെ ഒടുക്കത്തെ ഒരു സെന്റി .........
ഞാന്‍ ചോദിച്ചു നീ ഇപ്പോള്‍ എവിടെ ഉണ്ട് .
മോഹന്‍ :..ടൌണ്‍ ലൈബ്രറി യില്‍ ..
(ലൈബ്രറി എന്ന് പറയുമ്പോള്‍ നിങ്ങള്‍ വിചാരിയ്കുന്നത് പോലെ ഉള്ള ലൈബ്രറി അല്ല
ക്ലാസ്സ് കട്ട് ചെയ്തു വരുന്ന അഞ്ചാം ക്ലാസ്സു കാരന്‍ മുതല്‍ .ഭാര്യയോട് വഴക്കടിച്ചു
വീട്ടില്‍ നിന്നും വരുന്നവര്‍ വരെ സംഗമിയ്കുന്ന സ്ഥലം .ചുരുക്കത്തില്‍ പറഞ്ഞാല്‍ ഒരു സാമൂഹ്യ വിരുദ്ധ കൂട്ടായ്മ )
ഞാന്‍ : ശരി വരാം ...ഒരു അര മണിയ്കൂര്‍ !!!..
മോഹന്‍ :" ഡാ വരുമ്പോള്‍ ഒരു അമ്പതു രൂപയും കൂടി എടുത്തോ ...!!"
ഞാന്‍ :" ഓഹോ വെറുതെ അല്ല നീ വിളിച്ചത് ...!!".
മോഹന്‍ :"അല്ലെടാ വരുമ്പോള്‍ തരാം!!സത്യം .."
ഞാന്‍ :"അമ്പതു ഒന്നും പറ്റില്ല ഒരു ഇരുപതു നോക്കാം...അതും ഉറപ്പില്ല ..."
മോഹന്‍ : ഡാ മക്സിമം ഒപ്പിയ്ക് ..
ഞാന്‍ ഫോണ വച്ച് അമ്മയോട് കള്ളം പറഞ്ഞു കാലു പിടിച്ചു ഇരുപതു രൂപയുമായി
ലൈബ്രറിയില്‍ എത്തി ...
അവിടെ എത്തിയപ്പോള്‍ മോഹന്‍ എന്നെ മാറ്റി നിര്‍ത്തി രഹസ്യമായി ഒരു കവര്‍
തുറന്നു കാണിച്ചു അതില്‍ പാസ്പോര്‍ട്ട് ആയിരുന്നു .
ഞാന്‍ ചോദിച്ചു : ഇത് ആരുടെ ..? എവിടുന്നു കിട്ടി ,,?
അവന്‍ ഒന്ന് ചിരിച്ചു ..അതൊക്കെ പറയാം...
ഞാന്‍:::::::; ഡാ ഇളിയ്കാതെ കാര്യം പറയ് ...
അളിയാ ചൂടാവാതെ ഞാന്‍ പറയാം ...
ഇത് എനിയ്ക് ബസ് സ്റ്റാന്‍ഡില്‍ നിന്നും കിട്ടിയതാണ് ...
ഇത് വച്ച് ഞാന്‍ ഒരു കളി കളിയ്കും ....
ഞാന്‍ : എന്ത് കളി ..?
അതൊക്കെ ഉണ്ട് ..നീ ഞാന്‍ പറയുന്നത് പോലെ കേട്ടാല്‍ മതി ..
എടാ ഇതിലുള്ള അഡ്രെസ്സ് നോക്കി നമ്മള്‍ വീട് കണ്ടു പിടിയ്കുന്നു .എന്നിട്ട് പാസ്പോര്‍ട്ട് നമ്മളുടെ കയ്യില്‍ ഉണ്ടെന്നു പറയുന്നു അപ്പോള്‍ അവര്‍ പാസ്പോര്‍ട്ട് കിട്ടിയ സന്തോഷത്തില്‍ കാശ് എന്തെങ്കിലും തരും എങ്ങനെ ഐഡിയ ...?
ഞാന്‍ :ഇനി അവര്‍ തന്നിലെങ്കിലോ .....?
മോഹന്റെ മുഖം മാറി ...ഹും തന്നില്ലെങ്കില്‍ നമ്മള്‍ കൊടുക്കില്ല പാസ്പോര്‍ട്ട്........
അതൊക്കെ ഞാന്‍ നോക്കി കൊള്ളാം ....!! നെ മിണ്ടാതെ കൂടെ വന്നാല്‍ മതി ..
പിന്നെ കൂടെ ധൈര്യത്തിന് വിനീതിനെയും കൂടി വിളിയ്കാം ..
ഞാന്‍ :പക്ഷെ വണ്ടികൂലി ....അങ്ങോട്ട് ഉള്ളതെ കാണുകയുള്ളൂ ...
മോഹന്‍ :" എടാ തിരിച്ചു വരുപോള്‍ നമ്മള്‍ കാശ് കാരല്ലേ ....."
ഞാന്‍; ആണോ ഡേയ് !!! ഇതില്‍ ഉള്ള അഡ്രസ് അനുസരിച്ച് ഏഴ് കിലോമീറ്റര്‍ ഉണ്ട്
തിരിച്ചു അത്രെയും നടക്കേണ്ടി വന്നാല്‍ ഉള്ള ഒരു അവസ്ഥ ...!!!
മോഹന്‍ : ഇവന്‍ ഇത് എന്തുവാടേ !!!!
അങ്ങനെ ഞങ്ങള്‍ മൂന്നു പേരും പാസ്പോര്‍ട്ട് കാരനേയും തിരക്കി യാത്രയായി ..ആ അഡ്രെസ്സില്‍ ഉള്ള സ്ഥലം എത്തി ..അവിടുത്തെ അമ്പലത്തിന്‍റെ മുന്നില്‍ കൂടി
നിന്ന ആള്കാരില്‍ ഒരു മധ്യവയസ്കനോട് അഡ്രെസ്സ് ചോദിച്ചു ..
അയാള്‍ അവിടെ കൂടി നിന്നവരോടൊക്കെ ചോദിച്ചു അവസാനം ഒരു നിഗമനത്തില്‍ എത്തി
നിങ്ങള്‍ അന്വേഷിയ്കുന്ന അഡ്രെസ്സ് ആറ്റിന് അക്കരയാണ് ..പാലം പണി കാരണം
താല്കാലികമായ ഒരു സെറ്റ് അപ്പ് മാത്രമുള്ള ഒരു ആറു ...എനിയ്ക് ആണെങ്കില്‍
നീന്താനും അറിയില്ല ..സകല ദൈവങ്ങളെയും വിളിച്ചു ആറിന്റെ അക്കരെ എത്തി ...
അവിടെ നിന്നും കുറെ കയറ്റങ്ങളും ഇറക്കങ്ങളും താണ്ടി ഒരു റേഷന്‍ കടയില്‍ എത്തി ചേര്‍ന്ന്
അവിടെ കയറി ചോദിച്ചാല്‍ കൃത്യമായി അറിയമായിരിയ്കും എന്നാ വിനീതിന്റെ
ബുദ്ധിയോടു ഞങ്ങള്‍ യോജിച്ചു ..റേഷന്‍ കടക്കാരന്‍ കുറെ ആലോചിയ്കുകയും .
കുറെ ആളുകളുടെയും വീടുകളുടെയും പേരുകള്‍ നിര്ധേഷിയ്കുക്കയും ചെയ്തിട്ട് അവസാനം പറഞ്ഞു .അവര്‍ ഇവിടെ അടുത്ത് വാടകയ്ക് താമസിച്ചിട്ടുണ്ടായിരുന്നു ഇപ്പോള്‍ എവിടെയാണെന്ന് അറിയില്ല നിങ്ങള്‍ വേണമെങ്കില്‍ ആ വീട്ടില്‍ ഇപ്പോള്‍ താമസിയ്കുന്ന ആളുകളോട് ഒന്ന് ചോദിച്ചു നോക്ക് ...
അങ്ങനെ ഞങ്ങള്‍ അയാള്‍ പറഞ്ഞ വീട് തേടി യാത്രയായി ...ഓരോ പ്രതി സന്തികള്‍ വരുമ്പോഴും മോഹന്‍ കിടനുള്ള പ്രതിഭലം കൂട്ടുന്നുണ്ടായിരുന്നു ..അപ്പോള്‍ ഏതാണ്ട് ആയിരം
രൂപയോളം എത്തിയിരുന്നു ...
അങ്ങനെ ഞങ്ങള്‍ അവര്‍ മുന്‍പ് താമസിച്ചിരുന്ന വാടക വീട്ടില്‍ എത്തി .വാതില്‍ തുറന്നത് ..
ഒരു സുന്ദരിക്കുട്ടി ...വിനീതിന് അത് വരെ നടന്ന ക്ഷീണം എല്ലാം പോയി ..അഡ്രെസ്സ് ചോദിയ്കുന്നതിനു പകരം മോഹന്‍ ചോദിച്ചത് ... കുറച്ചു വെള്ളം തരുമോ കുടിയ്കാന്‍ ....?
വിനീത് : എനിയ്കും....?(ഒരു പഞ്ചാര ചിരിയോടെ)
വെള്ളം കൊണ്ട് വന്ന ഉടനെ ഞാന്‍ അവളോട് കാര്യം അന്ന്വേഷിച്ചു അവള്‍ ഒരു വഴി കാണിച്ചിട്ട് പറഞ്ഞു ഇവിടുന്നു ഏഴാമത്തെ വീട്.
ഞങ്ങള്‍ തന്‌ക്സ് പറഞ്ഞു ഇറങ്ങുമ്പോളും വിനീത് ആ കുട്ടിയോട് എന്തൊക്കെയോ ചോദിച്ചു കൊണ്ട് അവിടെ നില്പുണ്ടായിരുന്നു ...
അങ്ങനെ അവള്‍ പറഞ്ഞ വഴിയിലൂടെ ഞങ്ങള്‍ നീങ്ങി .. അവിടെ എല്ലാം വലിയ വലിയ വീടുകള്‍ ആയിരുന്നു . ഓരോ വീടുകള്‍ കഴിയുമ്പോളും
മോഹന്റെ മനസ്സും മുഖം വും തെളിഞ്ഞു വന്നു . അങ്ങനെ ഏഴാമത്തെ വീടും എത്തി .. പെട്ടന്ന് മോഹന്‍ കുറച്ചു നിര്‍ദേശങ്ങള്‍ ഞങ്ങള്ക് തന്നു ."
" പാസ്പോര്‍ട്ട് നമ്മളുടെ കയ്യില്‍ തല്ക്കാലം ഉണ്ടെന്നുള്ള വിവരം അവരോടു പറയണ്ട ..
ഞാന്‍ : അതെന്താ ..?
ചിലപ്പോള്‍ പാസ്പോര്‍ട്ട് ഉം വാങ്ങി ഒരു ചായയും തന്നു അവര്‍ നമ്മളെ പറഞ്ഞു വിടും .. നമ്മള്‍ കഷ്ടപെട്ടത് എല്ലാം വെറുതെ ആകും .
ഞാന്‍::: -----------:--ചോദിച്ചു പിന്നെന്ത നിന്റെ പ്ലാന്‍ ..
മോഹന്‍--- """""""""""""""""" പാസ്പോര്‍ട്ട് നമ്മളുടെ ഒരു സുഹൃത്തിന്റെ കയില്‍ ആണെന്ന് പറയാം "
ഞാന്‍--------_ എല്ലാംനീ തന്നെ അങ്ങ് പറഞ്ഞാല്‍ മതി .....
അങ്ങനെ വീടിലെ കാളിംഗ് ബെല്‍ അമര്‍ത്തി പക്ഷെ ആരും വന്നില്ല
ഞങ്ങള്‍ അതിന്റെ പരിസരത്ത് നോകിയപ്പോള്‍ എരുത്തില് പോലെ ഉള്ള മറ്റൊരു വീട് കണ്ടു ..
ഞങ്ങള്‍ അങ്ങോട്ട് പോയി അവിടെ ഒരു വൃദ്ധ ഇരിപ്പുണ്ടയിരുന്നു അവരോടു ചോദിച്ചു അപ്പുറത്തെ വീട്ടില്‍ ആരുമില്ലേ എന്ന്
അവര്‍ ചോദിച്ചു - നിങ്ങള്‍ ആരാ ?
ഞാന്‍ പറഞ്ഞു അപ്പുറത്തെ പയ്യന്റെ ഒരു പാസ്പോര്‍ട്ട് കളഞ്ഞു ........
പറഞ്ഞു മുഴുമിപ്പിയ്കതിനു മുന്‍പ് തന്നെ അകത്തു നിന്നും ഒരു അമ്മ ഇറങ്ങി വന്നു "പാസ് പോര്ടോ ......?
എവിടെ ...?
കയറി ഇരിയ്ക് മക്കളെ ...?
അവര്‍ അകത്തു കയറ്റി ഇരിയ്കാനായി മൂന്ന് തുരുംപിച്ചതും ഒടിയാറായ തുമായ കസേരകള്‍ കൊണ്ട് ഇട്ടു . തറയില്‍ വിരിച്ച പായില്‍
പതിനഞ്ചു വയസ്സ് തോന്നിയ്കുന്ന ഒരു ബാലന്‍ അവശനായി കിടപ്പുണ്ടായിരുന്നു ..
അമ്മ അടുക്കളയിലേക്കു പോയി ..
വൃദ്ധ അകത്തേയ്ക് കയറി വന്നിട്ട് ആ ചെക്കനെ നോക്കി ... എന്നിട്ട് ഞങ്ങളോട് പറഞ്ഞു .. പാവം കുറെ അടികൊണ്ടു ...
അപ്പുറത്തെ വീടിലെ ചെക്കന്റെ പാസ്പോര്‍ട്ട് ടൌണിലെ ട്രവേല്സില്‍ കൊടുക്കാന്‍ വേണ്ടി കൊടുത്തു വിട്ടത് അവന്റെ കയിന്നു
കളഞ്ഞു പോയി ..അവനോന്റെ ആണെകില്‍ സഹിയ്കാം ..വല്ലവരുടെ യും അവര് സഹിയ്കുമോ ....?
ഒന്നും രണ്ടും പറഞ്ഞു വരോടുള്ള വാശി യ്കു അവന്റെ അമ്മ അവനെ ഒരു പാട് തല്ലി ..രാവിലെ മുതല്‍ ഒന്നും കഴിച്ചിട്ടില്ല ..
അമ്മ അടുക്കളയില്‍ നിന്നും കട്ടന്‍ ചായയും ആയി വന്നു ..
അമ്മ - പാല് ഇല്ലാത്തതു കൊണ്ടാ ... നിങ്ങള്‍ ഇത് കുടിയ്കുമോ ..?
മോഹന്‍ - അത് സാരമില്ല അമ്മെ ....
അമ്മ പതുക്കെ ആ ബാലന്റെ അടുക്കല്‍ ചെന്ന് അവനെ ചേര്‍ത്ത് പിടിച്ചു അവന്റെ തലയില്‍ തലോടി ...
പാവം എന്റെ മോന്‍ ആരോടോ ഉള്ള വാശിയ്കു അവനെ ഒരു പാട് തല്ലി ..മോനെ .... എഴുനേറ്റു നോക്കെടാ
ഈ ചേട്ടന്മാര്‍ കളഞ്ഞു പോയ പാസ്പോര്‍ട്ട് ഉം കൊണ്ട് വന്നു ....
ഞങ്ങള്ക് വല്ലാത്ത ഒരു അഭിമാനം തോന്നി .... എല്ലാരുടെയു പുച്ചവും പരിഹാസവും കേട്ട് നടന്ന ഞങ്ങള്ക് ആദ്യമായി
ബഹുമാനം കിട്ടിയിപ്പോള്‍ ..എന്തോ ഒരു നിര്‍വൃതി ......
പെട്ടന്ന് അമ്മ പറഞ്ഞു " അവന്റെ അച്ഛന്‍ മഞ്ഞ പിത്തം വന്നു മരിയ്കുംപോള്‍ പറഞ്ഞിട്ട് പോയതാ എന്റെ മോനെ നീ പോന്നു പോലെ നോക്കാനെന്നു
ആ മകനെയാണ് ...... അവര്‍ മുഴുമിയ്കുന്നതിനു മുന്‍പ് തന്നെ പൊട്ടി കരഞ്ഞു ....
കുറച്ചു സമയം കഴിഞ്ഞു വിനീത് പറഞ്ഞു അമ്മെ ഞങ്ങള്‍ പോവാ ..കുറച്ചു പരിപാടി ഉണ്ട് ..
അമ്മ ചോദിച്ചു പാസ് പോര്‍ട്ട് ...?
ഞാന്‍ മോഹനെ നോക്കി മോഹന്‍ പെട്ടെന്ന് പോക്കറ്റില്‍ നിന്നും ഒരു കവര്‍ എടുത്തു ... അമ്മെ ഇതാ ..പാസ്പോര്‍ട്ട് ...
പാസ്പോര്‍ട്ട് കിട്ടിയില്ലേ ഇനി എങ്കിലും ഒന്ന് ചിരിച്ചു കൂടെ ....
ഞങ്ങള്‍ മോഹനെ സൂക്ഷിച്ചു നോക്കി ഇത് അവന്‍ തന്നെ ആണോ ......?
അങ്ങനെ തിരിച്ചു ഏഴ് കിലോമീറ്റര്‍ ഞങ്ങള്‍ നടന്നു ..പക്ഷെ അഭിമാനത്തിന്റെയും നന്മയുടെയും പുത്തന്‍ അനുഭൂതി ഞങ്ങളെ ക്ഷീണം
അറിയാന്‍ അനുവദിച്ചില്ല ....
നന്മയും തിന്മയും എന്തെന്ന് അറിയാത്ത കാലഘട്ടത്തില്‍ ഞങ്ങള്‍ അറിയാതെ ആണെങ്കിലും അനുഭവിച്ച അനുഭൂതി.. അത് പറഞ്ഞറിയിക്കാന്‍ വയ്യാത്തതാണ് ..
കളഞ്ഞു പോകുന്നവന്റെയും കളഞ്ഞു കിട്ടുന്നവന്റെയും മാനസിക അവസ്ഥാ വ്യത്യസ്തമാണ് . കളഞ്ഞു കിട്ടുന്നതെല്ലാം ദൈവം തരുന്നതാണെന്ന്
വിശ്വസിയ്കുന്നവര്‍ ഒന്നുകൂടി ഇരുത്തി ചിന്ധിയ്കേണ്ടി ഇരിയ്കുന്നു ......
അജീം


Comments
Post a Comment