വിചിത്ര ജീവന്‍
vichithra jeevan
ഫ്ലൈറ്റില്‍ കയറി സീറ്റ് ബെല്‍റ്റ് ഇട്ടു തിരിഞ്ഞപ്പോള്‍ ആണ് അവന്‍
അടുത്തിരിയ്കുന്ന പെണ്‍കുട്ടിയെ കണ്ടത് .സുന്ദരിയായ പെണ്‍കുട്ടി
അവളിങ്ങനെ മൊബൈലില്‍ പാട്ടും കേട്ട് ഇരിയ്കുകയാണ് .
ഫ്ലൈറ്റില്‍ നിന്നും പുറപ്പെടുന്നതിനു മുന്‍പുള്ള നിര്‍ദേശങ്ങള്‍ ഒക്കെ
വന്നു കൊണ്ടിരുന്നു .എല്ലാരും മൊബൈല്‍ ഫോണുകള്‍ ഓഫ് ആക്കാനുള്ള നിര്‍ദേശം
വന്നിട്ടും, അവന്റെ അടുത്തിരിയ്കുന്ന കുട്ടിയ്ക് ഒരു കുലുക്കവും ഇല്ല .
അവന്‍ അത് ശ്രദ്ധിച്ചു ..എന്നിട്ട് അവളോട് അത് ഓഫ് ചെയാന്‍ ആവശ്യപെട്ടു ..
അവള്‍ നീരസത്തോടെ ഓഫ് ചെയ്തു വച്ച് .അവള്‍ക് അവനോടു ദേഷ്യം തോന്നി
പക്ഷെ മനസ്സില്‍ കടിച്ചമര്‍ത്തി .."പിന്നെ ഞാന്‍ എത്ര തവണ ഓണ്‍ ആക്കി
വെച്ചിരിയ്കുന്നു
ഇത് വരെ വിമാനം പൊട്ടി തെറിച്ചിട്ടില്ല.." നല്ല പാട്ടായിരുന്നു
കാലമ്മാടന്‍.ഞാന്‍ ഇനി
ബോറടിച്ചു ചാവും ..അവളിങ്ങനെ മനസ്സില്‍ പിറ് പിറുത്തു കൊണ്ടേ ഇരുന്നു .
ഫ്ലൈറ്റ് സാധാരണ ഗതിയില്‍ പറക്കാന്‍ തുടങ്ങി
എല്ലാരും സീറ്റ് ബെല്‍റ്റ് അഴിച്ചു ..അവനും ഒന്ന് ശ്വാസം നേരെ വിട്ടു .
അവളെ നോക്കി ..അവള്‍ അല്പം ഗൌരവത്തില്‍ ഇരിയ്കുകയായിരുന്നു ..
അവന്‍ അവളെ നോക്കി സ്വയം പരിചയപ്പെടുത്തി "ഞാന്‍ ഗൌതം ", "കുട്ടിയുടെ പേര്?
അവള്‍ മനസ്സില്ല മനസ്സോടെ പറഞ്ഞു "വര്‍ഷ "
ഗൌതം :"നമുക്ക് എന്തെങ്കിലും സംസാരിചിരിയ്കാം.എന്തായാലും നാലു മണിക്കൂര്‍ ഉണ്ട് .."
അവള്‍ പറഞ്ഞു ..:എന്ത് സംസരിയ്കാന്‍ എനിയ്ക് തല വേദനയാണ് ..?i need to
take rest..plz
അവന്‍ പറഞ്ഞു ഓക്കേ ..എന്റെ കയില്‍ ടാബ്ലെറ്റ് ഉണ്ട് വേണോ ?
ചിലര്‍ക് അങ്ങനാ ഫൈറ്റില്‍ കയറിയാല്‍ തല വേദനയാ ."
അവള്‍ പറഞ്ഞു "വേണ്ട " കുറച്ചു നേരം കണ്ണടച്ചിരുന്നാല്‍ മാറിക്കോളും "
അവള്‍ ഇങ്ങനെ കണ്ണടച്ചിരുന്നു ..
"എന്നോട് ദേഷ്യം ആയോ "എന്ന അവന്റെ ചോദ്യം
കേട്ടാണ് അവള്‍ കണ്ണ്
തുറന്നത് ..
അവള്‍ പറഞ്ഞു എന്തിനു ..?
ഗൌതം :അല്ല മൊബൈല്‍ ഓഫ് ആകാന്‍ പറഞ്ഞതിന് ..
അവള്‍ പറഞ്ഞു ഹേയ് ഇല്ല .."
പിന്നീടു അവന്‍ ഓരോ കാര്യങ്ങള്‍ ചോദിയ്കുമ്പോള്‍
അവള്‍ മനസ്സില്ല മനസ്സോടെ മറുപടി പറഞ്ഞു കൊണ്ടിരുന്നു .
എല്ലാ ആണ്‍കുട്ടികളും ചോദിയ്കുന്ന ചോദ്യത്തില്‍ അവസാനം അവന്‍ എത്തി ചേര്‍ന്നു..
"കല്യാണം കഴിഞ്ഞ്ടില്ലല്ലോ "?
അവള്‍ പറഞ്ഞു .ഇല്ല നിശ്ചയം കഴിഞ്ഞതെ ഉള്ളു .
കല്യാണം അടുത്ത മാസം ആണ് ..
ഗൌതം:എന്താ ചെക്കന്റെ പേര് ?
അവള്‍ പറഞ്ഞു "ജീവന്‍ "
അവള്‍ ചോദിച്ചു "താങ്കളുടെയോ ?
ഗൌതം:എന്റെ..ഒരു വര്ഷം മുന്‍പ് കഴിഞ്ഞു .ഈ മാസം അവളുടെ
പ്രസവം ആണ് ഞാന്‍ അതിനാണ് പോകുന്നത് .
അവള്‍: ഭാര്യയുടെ പേര്
ഗൌതം :വിചിത്ര ..."
അവള്‍ ചോദിച്ചു ലവ് മാര്യേജ് ആയിരുന്നോ ?
അല്ല .പക്ഷെ ഇപ്പോള്‍ ഞങ്ങള്‍ ശരിയ്കും ലൌവേര്സ് ആണ് ..അവളെ ആദ്യം
കണ്ടപ്പോഴേ എനിക്കിഷ്ടമായി അവളുടെ മുടിയിഴകള്‍ മുഖത്തേക്ക് വീഴുമ്പോള്‍
അതിങ്ങനെ കൈവിരല്‍ കൊണ്ട് ഒതുക്കുന്നത് കാണാന്‍ എന്താ രസം ..അവളുടെ നാണം
കാണാന്‍ എന്താ ഭംഗി ..".
(വര്‍ഷ
ചെറു പുഞ്ചിരിയോടെ ഇതെല്ലാം കേട്ടിരുന്നു )
പെട്ടെന്ന് അവന്‍ നിര്‍ത്തി " സോറി ഞാന്‍ കുറച്ചു ഓവര്‍ ആക്കി അല്ലെ ..?
അവള്‍ പറഞ്ഞു ഹേയ് സാരമില്ല കേള്‍ക്കാന്‍ രസമുണ്ടായിരുന്നു .
എന്റെ കാര്യവും ഇത് പോലെയാ..ഞങ്ങള്‍ തമ്മില്‍ സംസരിയ്കാതെ
വെറുതെ നോക്കി ഇരുന്നാല്‍ തന്നെ സമയം പോകുന്നതറിയില്ല ..നിശ്ചയം കഴിഞ്ഞു
കല്യാണം വരെ ഉള്ള സമയം നൂറ്റാണ്ടുകള്‍ യാണ് തോന്നുന്നത് . ..
അങ്ങനെ രണ്ടാളും അവരവരുടെ ഇണ കളെ കുറിച്ച് വാ തോരാതെ
സംസാരിച്ചു മത്സരിച്ചു ..അങ്ങനെ അവര്ക് എത്തേണ്ട സ്ഥലം ആയപ്പോഴേക്കും
അവര്‍ക്ക് പരസ്പരം അസൂയ മൂത്ത് തുടങ്ങി .
അങ്ങനെ എയര്‍ പോര്‍ട്ടില്‍ എത്തിയ അവര്‍ പരസ്പരം ബൈ പറഞ്ഞു പിരിഞ്ഞു
ഫോണ്‍ നമ്പരോ ,മേല്‍വിലാസമോ ഒന്നും വാങ്ങാതെ .....
....,.,,... ......... .......... ........... ........ ...........
....... ........... .......... ............. ..........
രണ്ടു ദിവസങ്ങള്‍ക് ശേഷം ഒരു സായാഹ്നം
വര്‍ഷ ജനാലയിലൂടെ പുറത്തേക്കു നോകി നില്‍കുകയാണ് .അവളുടെ മനസ്സ് നിറയെ
ഇപ്പോഴും ഗൌതവും അവന്റെ ഭാര്യ വിചിത്രയും ആയിരുന്നു .വിചിത്ര എത്ര ഭാഗ്യവതി ആണ്
അവന്റെ സ്നേഹം എത്ര തീവ്രമാണ് ..അവനെ പോലെ ഒരാള്‍ ആയിരിക്കണമേ ദൈവമേ
എന്റെ ഭര്‍ത്താവു .."
പെട്ടന്ന് അമ്മ പിന്നില്‍ നിന്നും അവളെ വിളിച്ചു നീ ഇങ്ങനെ സ്വപ്നം കണ്ടു
നില്കുവാണോ ?
അവര്‍ ഇപ്പോള്‍ വരും .നിന്നെ പെണ്ണ് കാണാന്‍ ....
മുറ്റത്ത് ഒരു വണ്ടി വന്നു നിന്ന് അതില്‍ നിന്നും കുറച്ചു പേര്‍ ഇറങ്ങി
കാരണവന്മാര്‍ അവരെ സ്വീകരിച്ചു കുശല അന്വേഷണം നടത്തി .
അവള്‍ ചായയുമായി വന്നു അവള്‍ ചെക്കനെ കണ്ടതും ഒന്ന് ഞെട്ടി അത് ഗൌതം
ആയിരുന്നു .അവനും ഒന്ന് അമ്പരന്നു..
കാരണവന്മാര്‍ ചെക്കനും പെണ്ണിനും തനിച്ചു സംസരിയ്കാനുള്ള
അവസരം ഒരുക്കി .അതിനായി രണ്ടാളും അക്ഷമരായി
കാത്തിരിക്കുകയായിരുന്നു ...
അവര്‍ തനിച്ചായപ്പോള്‍ അവള്‍ അവനോടു ചോദിച്ചു
വിചിത്ര ....."?
അവനും അതെ സമയത്ത് അവളോട് ചോദിച്ചു
ജീവന്‍ ..."?
രണ്ടു പേരും ഒരുമിച്ചു പറഞ്ഞപ്പോള്‍ ആ പേരുകള്‍ സംയോജിച്ചു
"വിചിത്ര ജീവന്‍ " എന്ന് മുഴങ്ങി കേട്ടു ....
Ajeemsha



Comments
Post a Comment