DIALLED CALL സാനിയ !! MISSED CALL സാനിയ !! RECIEVED CALL സാനിയ !!
(ഒരു ദുരന്ത പ്രണയ കഥ )
അതിരാവിലെ ഷമീറിന്റെ call വന്നു അവധി ദിവസമായത് കൊണ്ട് നന്നായി ഉറങ്ങാമെന്ന് കരുതി തലേന്ന് വൈകി ആണ് കിടന്നത് ...3310 നിര്‍ത്താതെ ചിലയ്കുന്നത് കണ്ടു അപ്പുറത്ത് കിടന്ന താഹിര്‍ എന്നെ തെറി പറഞ്ഞു
എന്താ ചങ്ങായി ബാക്കി ഉള്ളവരുടെ കൂടെ ഉറക്കം മെനക്കെടുത്താന്‍ .....ഇതൊന്നു എടുക്കുന്നുണ്ടോ ..?
പ്രാകി ക്കൊണ്ട് call അറ്റന്‍ഡ് ചെയ്തു .അങ്ങേ തലയ്കല്‍ ഷമീര്‍ ഓഞ്ഞ ചിരി ചിരിയ്കുന്നു ......
ഞാന്‍ ചോദിച്ചു ...എന്താടാ ...? നിനക്കൊന്നും ഉറക്കവുമില്ലേ .....?
ഓഞ്ഞ ചിരി ഇടയ്ക് മുറിച്ചു കൊണ്ട് അവന്‍ ചോദിച്ചു നീ ഉറങ്ങുവാ ....?
സാധാരണ മിസ്സ് കാള്‍ മാത്രം അടിയ്കുന്ന അവന്‍ വിളിച്ചതില്‍ തെല്ലു അതിശയം തോന്നിയത് കൊണ്ട് കൂടി ആണ് ഞാന്‍ call എടുക്കാന്‍ തീരുമാനിച്ചത് .......
മറു പടിയായി നല്ല എന്തെങ്കിലും പറയണം എന്ന് കരുതിയെങ്കിലും ഇത് തീര്‍ത്തിട്ട് വീണ്ടും ഉറങ്ങണം എന്ന് ഉദ്ദേശം ഉള്ളത് കൊണ്ട് ഞാന്‍ ചുരുക്കി നീ കാര്യം പറ .......?
അവന്‍ വീണ്ടും ആ ഓഞ്ഞ ചിരി .....മോനെ ...ഒരു ഭയങ്കര സംഭവം പറയാനുണ്ട് ...ഞാന്‍ ഇന്ന് നാട്ടിന്നു വന്നത്രേ !!!
അപ്പോഴാണ് അവന്‍ നാട്ടില്‍ പോയിരുന്നു എന്ന കാര്യം ഞാന്‍ ഓര്‍ത്തത് ....
എന്തെങ്കിലും ചീഞ്ഞ കേസ് ആയിരിക്കും അവനു പറയാനുണ്ടാവുക എന്ന് എനിയ്ക് ഉറപ്പായിരുന്നു .......
"നീ കാര്യം പറയടേ .. "....ഞാന്‍ പറഞ്ഞു .
ഇത് നേരിട്ട് പറയാന്‍ ഉള്ളതാ ഞാന്‍ അങ്ങോട്ട് വരാം നിന്റെ ഹോസ്റെലിലേക്ക് ..നീ എന്തായാലും കുറച്ചു കഴിഞ്ഞു വന്നാല്‍ മതിയെന്നും പറഞ്ഞു ഞാന്‍ call cut ചെയ്തു .ഞാന്‍ ഉറക്കം കണ്ടിന്യു ചെയ്തു
ഈ ലോകത്തെ പിശുക്കിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ ആണ് ഷമീര്‍ ..
അത് കൊണ്ട് അവനോടു കൂടെയുള്ള ഓരോ സമയവും വളരെ ജാഗ്രതയോടെ വേണം നീങ്ങാന്‍ ..അല്ലെങ്കില്‍ നമ്മുടെ കാശു പോകുന്ന വഴി അറിയില്ല ...
പക്ഷെ അവനോടു ഒരു സിമ്പതി എനിയ്കുണ്ട് കാരണം ....അതിനു പിന്നില്‍ ഒരു കഥയുണ്ട് ...അവന്റെ ത്യാഗത്തിന്റെ കഥ .........
(ഫ്ലാഷ് ബാക്ക് )
അവന്‍ കാണാന്‍ കൊള്ളാവുന്ന പെണ്‍കുട്ടികളെ കണ്ടാല്‍ ചക്രവ്യുഹത്തില്‍ പെട്ട അഭിമന്യുവിനെ പോലെ ആണ് ആക്രാന്തവും പരവേശവും കൊണ്ട് ഇടിച്ചു കയറി പരിചയപ്പെടും .
അത് വരെ എല്ലാം ഓക്കേ ആണ് പക്ഷെ അത് കഴിഞ്ഞു എന്ത് ചെയ്യണം എന്ന് അറിയാത്ത ഒരു വെപ്രാളത്തില്‍ എല്ലാം കൊളമാക്കും ......അതാണ് അവന്റെ ബലഹീനതയും... ഞങ്ങളുടെ ബലവും .അവന്‍ നോക്കിയ മൂന്നു സുന്ദരി കളെയാണ് അവനെ സഹായികാനായി (എന്ന വ്യാജേന ) പോയി എന്‍റെ തലയില്‍ ആയതു (ഞാന്‍ തട്ടി എടുത്തത് ).

മറ്റു കൂട്ടുകാരൊക്കെ ഞാന്‍ അവനെ നിഷ്കരുണം ചതിയ്കുകയാണെന്ന് പറയുമ്പോഴും അവന്‍ എന്നെ വിശ്വസിച്ചു .എന്നോടുള്ള വിശ്വാസം നഷ്ടപ്പെടാതെ വീണ്ടും വീണ്ടും എന്‍റെ സഹായം തേടി കൊണ്ടിരുന്നു ....കാണാന്‍ സുമുഖനായ അവനു ഞാന്‍ ചില ഉപദേശങ്ങള്‍ കൊടുത്തു .
കണ്ണൂര്‍ കാരനായ അവന്‍ ഇംഗ്ലീഷ് പറയുമ്പോള്‍ കണ്ണൂര്‍ കാര്‍ മലയാളം പറയുന്ന അതെ താളത്തിലും അതേ ഈണത്തിലും ആണ് പറയുന്നത് അത് മാറ്റണം ....മാക്സിമം മലയാളം പറയാന്‍ ശ്രമിയ്കുക അല്ലെങ്കിലും മലയാളിയായ പെണ്ണുങ്ങളോട് എന്തിനാ ഇംഗ്ലീഷ് പറയുന്നത് ...എന്ന് ഞാന്‍ ചോദിച്ചപ്പോള്‍ ...അവന്‍ പറഞ്ഞു ഒരു STYLE നു വേണ്ടി ആണ് പോലും ...
അങ്ങനെ അത് നിര്‍ത്തി ..പിന്നീടു ഏതു പെണ്ണിന് മെസ്സേജ് അയച്ചാലും എന്നോട് APPROVAL വാങ്ങിയിട്ട് മതി എന്നാ കര്‍ശന നിര്‍ദേശം കൊടുത്തു .. ( എനിക്ക്യം English ൽ വലിയ വിവരം ഉണ്ടായിട്ടല്ല , )അതിനു
കാരണം എല്ലാം സെറ്റ് ആയി വന്ന ഒരു പെണ്‍കുട്ടി അവനോടു ചോദിച്ചു where r U ?
അവന്‍ തിരിച്ചു അയച്ച മറുപടി കാരണം ആണ് അത് കുളമായി കിട്ടിയത് .
i am in a cycle shop eating omlet....... തട്ട് കടയെ സൈക്കിള്‍ ഷോപ്പ് എന്ന് വിളിച്ചത് അവള്‍ക്കു ഇഷ്ടമായില്ല ......
പിന്നീടു മറ്റൊരു പെണ്ണിന് മെസ്സേജ് ഒക്കെ അയച്ചു സെറ്റ് ആയി വരുന്നുണ്ടായിരുന്നു . ഒരു നോര്‍ത്ത് ഇന്ത്യ കാരത്തി ഹോട്ട് ചിക് ..അവനു അങ്ങനെ ആണ് കിട്ടുന്നതെല്ലാം സെറ്റ് അപ് ടീം ആണ് ....അവനും കാണാന്‍ മോശമല്ലാല്ലോ ? അവന്‍ ഒരു ഊമ ആയിരുന്നെങ്കില്‍ എവിടെ ചെന്ന് നില്‍കണ്ട ആള് ആണ് എന്നറിയാമോ ...
അവള്‍ക് ഒരു മസില്‍മാന്‍ പഠിപ്പിസ്റ്റ് ബോയ് ഫ്രണ്ട് ഉണ്ട് ...എന്നൊരു കുഴപ്പം മാത്രമേ ഉണ്ടായിരുന്നുള്ളു ..ഇങ്ങോട്ട് മുട്ടിയതാണ് ..ഷമീര്‍ ആകെ വണ്ടര്‍ അടിച്ചു ..ഞാനും ..എന്താണ് അവളുടെ ഉദ്ദേശം ...? അവള്‍ക് ഫ്രണ്ട് ഷിപ് ആണ് ഉദ്ദേശം ....കാമുകന്‍ ജിമ്മിലും ലൈബ്രറി യിലും ആണ് ഫുള്‍ ടൈം അപ്പോള്‍ അവനെ ഒഴിവാക്കി നിന്നെ ലൈന്‍ ആക്കാന്‍ ഉള്ള പരിപാടി ആയിരിക്കും ഞാന്‍ എന്‍റെ നിഗമനം അവനോടു പറഞ്ഞു. അവന്‍ കോരി തരിച്ചു ...."വളരെ ശ്രദ്ധിച്ചു വേണം മെസ്സേജ് കള്‍ അയക്കാന്‍ ...അവളുടെ ഇപ്പോഴത്തെ കമുകനെക്കാള്‍ നീ ആണ് അവളെ കെയര്‍ കൂടുതല്‍ ചെയ്യുന്നതെന്ന് അവള്‍ക്കു തോന്നണം .അവള്‍ക്കു തുമ്മലോ പനിയോ ജല ദോഷമോ വന്നാല്‍ രക്ഷപെട്ടു". നമുക്ക് അറിയാവുന്ന ചെറിയ ചെറിയ ഐഡിയാ 'സ് അവന് പറഞ്ഞു കൊടുത്തു . ഒന്ന് രണ്ടു മാസം കഴിഞ്ഞു .....അവന്‍ വലിയ സംശയങ്ങള്‍ ഒന്നും തന്നെ ചോദിയ്ക് ന്നില്ല . .അപ്പോള്‍ സെറ്റ്ആയിട്ടുണ്ടാവും?..എനിയ്ക് സന്തോഷം തോന്നി എന്‍റെ മേലുള്ള ആരോപണങ്ങള്‍ക്ക് ഒന്നും കഴമ്പില്ല എന്ന് തെളിഞ്ഞല്ലോ .....!!.ഞാന്‍ ഇതൊക്കെ ആലോചിച്ചു ഉറങ്ങാനായി കിടന്നു .പെട്ടന്ന് ആണ് അവന്റെ മിസ്സ് കാള്‍ വരുന്നത് ഞാന്‍ അങ്ങോട്ട് വിളിച്ചു എന്താടാ ..?
അളിയാ എന്നെ നാളെ രാവിലെ നാല് മണിയ്ക് ഒന്ന് വിളിയ്കുമോ ...?
എനിയ്ക് അതിശയം ആയി എന്താടാ ...എന്തിനാ 4 മണിയ്ക് .....നീ പഠിത്തം ഒക്കെ തുടങ്ങിയോ ...?
അല്ലേട അവള്‍ പറഞ്ഞു അലാറം വെച്ചാല്‍ ഒന്നും അവള്‍ എഴുന്നെല്കില്ല ഞാന്‍ വിളിയ്കണം പോലും .....
ഓഹോ അവിടം വരെ ഒക്കെ ആയോ കാര്യങ്ങള്‍ ?എനിയ്ക് ഒരു തെല്ലു അസൂയ തോന്നി ....
ഞാന്‍ ചോദിച്ചു അവളുടെ കാമുകന്‍ എവിടെ ..?ഇപ്പോഴും ഉണ്ടോ ..?
അവന്‍ പറഞ്ഞു ഉണ്ട് ഉണ്ട് .....
അപ്പോള്‍ നീ ആരാ? ഞാന്‍ ചോദിച്ചു
ഫ്രണ്ട് !! അവന്‍ പറഞ്ഞു
എനിയ്ക് ഒരു കുബുദ്ധി തോന്നി ...എടാ നീ അവളോട് പറയ് നിന്റെ കാമുകനോട് പറ നിന്നെ വിളിയ്കാന്‍ എന്ന് ..അപ്പോള്‍ അവള്‍ അവന്റെ എന്തെങ്കിലും കുറ്റം പറയും പിന്നെ അതില്‍ പിടിച്ചു നിനക്ക് കാര്യത്തിലോട്ടു കടക്കാം
അവന്‍ എന്‍റെ വാക്കുകള്‍ അക്ഷരം പ്രതി അനുസരിച്ചു ...കുറച്ചു കഴിഞ്ഞു വീണ്ടും വിളിച്ചു ....ഞാന്‍ ചോദിച്ചു അവള്‍ എന്ത് മറുപടി പറഞ്ഞു ?
..അവളുടെ മറുപടി അവന്‍ എന്നോട് പറഞ്ഞു അത് കേട്ടപ്പോള്‍ എനിയ്ക് അവനെ തല്ലല്ണോ അതോ അവളെ തല്ലണോ അതോ ഞാന്‍ ആത്മഹത്യ ചെയ്യണോ എന്നൊക്കെ ചിന്തിച്ചു പോയി
"ഓളുടെ കാമുകന് നാളെ പരീക്ഷയാണ് . ഓനെ രാവിലെ വിളിച്ചു പൊക്കുക എന്നത് ഓളുടെ ജോലി ആണ് ...അതിനാ എന്നോട് ഓളെ വിളിയ്കണം എന്ന് പറഞ്ഞത് .......
ഇത്രയും പറഞ്ഞിട്ട് ഒരു കൂസലും ഇല്ലാതെ അവന്‍ എന്നോട് പറഞ്ഞു അളിയാ നീ എന്നെ രാവിലെ വിളിയ്കുമോ ....? എന്നെ ഏറ്റവും കൂടുതല്‍ വേദനിപ്പിച്ചത് അവന്റെ ആ ചോദ്യമാണ് ....
ഞാന്‍ അവനോടു പറഞ്ഞു "നീ വേറെ ഹോസ്റ്റലില്‍ ആയതു നിന്റെ ഭാഗ്യം ഇനി മേലാല്‍ അവളുടെ കാര്യം പറഞ്ഞു എന്നെ നീ വിളിച്ചേക്കരുത് .."
അവനു ഒരു ലൈന്‍ സെറ്റ് ആക്കുക എന്നത് എന്റെയും കൂടി ആവശ്യമായി വളര്‍ന്നു വന്നു ...ഇന്ന് എന്ത് സംഭവും കൊണ്ടായിരിക്കും അവന്റെ വരവ് എന്ന് ആലോചിച്ചി രുന്നപോള്‍ ഒട്ടക പക്ഷിയെ പോലെ നടന്നു അവന്‍ റൂമിലേക്ക് എത്തി .....
എല്ലാം മനസ്സില്‍ ഉറപ്പിച്ചത് പോലെ ആയിരുന്നു അവന്റെ പെരുമാറ്റം ..പതിവിലും സന്തോഷത്തില്‍ അവന്‍ കാണപ്പെട്ടു ..അപ്പുറത്തും ഇപ്പുറത്തും ഉള്ള സീനിയേര്‍സിന്റെ റൂമില്‍ വരെ പോയി പറഞ്ഞു വൈകിട്ട് നിങ്ങള്‍ ഫ്രീ ആണെങ്കില്‍ എന്‍റെ വക പാര്‍ട്ടി ഉണ്ട് ...നിങ്ങള്‍ എല്ലാരും വരണം ..."
എല്ലാരും ഒന്ന് കൂടി കണ്ണ് തിരുമ്മി അവര്‍ കാണുന്നതും കേള്കുന്നതും സത്യമാണോ എന്ന് ...ചിലര്‍ കലണ്ടര്‍ മറിച്ചു നോക്കി ഇന്ന് ഏപ്രില്‍ ഒന്ന് വല്ലതും ആണോ എന്ന് ...കോളേജ് ലേക്ക് പോകാന്‍ 3 രൂപ ബസിനു ആകും എന്ന് കരുതി മീന്‍ വണ്ടിയ്ക് വരെ ലിഫ്റ്റ് ചോദിയ്കുന്ന ഷമീര്‍ തന്നെ ആണോ ഇത് .....ഞങ്ങളും അവനെ അന്യ ഗ്രഹ ജീവിയെപ്പോലെ നോക്കി ....അവന്‍ എന്നോട് പറഞ്ഞു ഇനി നിന്നെ ഞാന്‍ ബുധിമുട്ടിയ്കില്ല ...എല്ലാം സെറ്റ് ആയി ....ആരുടേം സഹായം ഇല്ലാതെ ..അത് എനിക്കിട്ടുള്ള ഒളിയമ്പ് ആയി എനിയ്ക് തോന്നി .....
2
എനിയ്ക് ഒടുക്കത്തെ curiosity.....എന്താണ് പഹയന്‍ ഒപ്പിച്ചിട്ട് വന്നിരിയ്കുന്നത് ...?
എന്‍റെ ചോദ്യ ശരങ്ങല്ക് മുന്‍പില്‍ അവന്‍ ഫ്ലാഷ് ബാക്ക് ന്റെ കെട്ടു അഴിച്ചിട്ടു .....
അവന്‍ നാട്ടിലേക്കു പോയപ്പോള്‍ അതേ ട്രെയിനില്‍ കുറച്ചു ജൂനിയര്‍ പെണ്‍കുട്ടികളും ഉണ്ടായിരുന്നു ...അതില്‍ ഒരുവളുടെ മൊബൈല്‍ പരതിയപോള്‍ കണ്ട ഫാമിലി ഫോട്ടോയിലെ ഒരു പെണ്‍കുട്ടിയില്‍ അവന്‍ ആകൃഷ്ടനായി.ആ ഫോട്ടോയില്‍ കണ്ട പെണ്‍കുട്ടി ഈ ജൂനിയര്‍ പെണ്‍കുട്ടിയുടെ കസിന്‍ ആണ് പോലും ... അവന്‍ അവളെ ഭീഷണിപ്പെടുത്തി (കെഞ്ചി എന്നും പറയാം ) ട്രെയിനില്‍ വെച്ച് തന്നെ ഫോണില്‍ അവളുടെ കസിനെ പരിചയപ്പെട്ടു ...അവള്‍ക് മൊബൈല്‍ ഇല്ലാത്തതു കൊണ്ട് ..അവളുടെ ഉപ്പ ഇല്ലാത്ത നേരം നോക്കി വിളിയും തുടങ്ങി .
so fast !!! അതാണ് ഷമീര്‍ ന്റെ ഒരു രീതി ....ഇവിടെ വരെ വളരെ ഒക്കെ ആണ് ...
എപ്പോഴും അങ്ങനെ ആണല്ലോ .....!!
ഞാനും താഹിറും മുഖത്തോട് മുഖം നോക്കി ...ഞങ്ങളുടെ മുഖത്ത് അത്ര സന്തോഷം ഇല്ല ...കാരണം ഈ അവസ്ഥ ഇതിനു മുന്‍പും ഉണ്ടായിട്ടുണ്ട് ..ഇതും എങ്ങനെ എങ്കിലും പൊട്ടും എന്നാണ് ഇത് വരെ ഉള്ള ഞങ്ങളുടെ ഒരു അനുഭവം വച്ച് ഞങ്ങളുടെ മനസ്സും മുഖവും പറയുന്നത് ...പക്ഷെ ഷമീര്‍ നു ആണെങ്കിലോ ഒടുക്കത്തെ confidence !!! ഈ പഹയനെ സമ്മതിക്കണ൦ ഞാന്‍ മനസ്സില്‍ പറഞ്ഞു ...
നിങ്ങള്ക് ഓളെ കാണണ്ടേ ...അവന്‍ ഫോട്ടോ കാണിച്ചു .....നല്ല മൊഞ്ചത്തി സെലെക്ഷന്‍ ഒന്നും ഒട്ടും കുറവില്ല ....പേര് സാനിയ !!!
mirza ആണോ? ഞാന്‍ ചോദിച്ചു ..
അല്ല "സാനിയ അഹമ്മത് കുട്ടി " അവന്‍ പറഞ്ഞു ..
അയ്യേ!! അത് വേണ്ടസാനിയ ന്നു മാത്രം മതി താഹിര്‍ പറഞ്ഞു ...
ഓളെ ഒന്ന് നേരിട്ട് കാണണം അതാണ് ഇനി എന്‍റെ അടുത്ത പരിപാടി !! അതും പറഞ്ഞു വിദൂരതയിലേക്ക് കണ്ണും നട്ട് അവന്‍ നിന്ന് ...പിറകില്‍ ഞങ്ങള്‍ രണ്ടാളും വരാന്‍ പോകുന്ന കൊല ട്വിസ്റ്റ് എന്തായിരിക്കും എന്ന് ഒരു അന്തവും ഇല്ലാതെ നിന്നു....
പാര്‍ട്ടി ഒക്കെ ഉഷാറായി തന്നെ നടന്നു ....ചിക്കന്‍ ബിരിയാണിയും പിന്നെ നാരങ്ങാ വെള്ളവും ...കാശു നല്ലോണം പൊട്ടി ...പക്ഷെ ദൈവം പിശുക്കന്മാര്‍ക്ക് നല്ല എട്ടിന്റെ പണിയായിരിക്കും കൊടുക്കുക ..അവര്‍ ആവശ്യത്തിനു ചിലവാക്കില്ല ...പകരം ദൈവം വേറെ വഴിയില്‍ അവരെ മുടിപ്പിയ്കും .....

3
അതോടെ ഷമീര്‍ പിശുക്ക് വിട്ടു എന്ന് കരുതിയവര്‍ക്ക് തെറ്റി
..ഒരു ദിവസം ഓട്ടോയ്ക് കോളേജില്‍ നിന്നും വന്നപ്പോള്‍ ചില്ലറ ഇല്ലാത്തതു കൊണ്ട് താഹിര്‍ ന്റെയും കൂടി 3 രൂപ ഷമീർ ആയിരുന്നു കൊടുത്തത് ..അതും ചോദിച്ചായിരുന്നു വീണ്ടും തുടങ്ങിയത് ...
വിശപ്പിന്റെ അസുഖമുള്ള താഹിര്‍ കളഞ്ഞു കിട്ടിയ അഞ്ചു രൂപയും കൊണ്ട് രാജേഷിന്റെ സൈക്കിള്‍ ഷോപ്പില്‍ .. സോറി!!!! തട്ടുകടയില്‍ ഇരുന്നു ചര്മ്മുറി ( ഒരു തട്ടുകട ഭക്ഷണം) യും ബ്രെഡ് ഓംലെറ്റ് ഉം അടിയ്കുന്നത് കണ്ടപ്പോള്‍ ആണ് ഷമീര്‍ ആ വഴി പോയത്
....അത് കണ്ടപ്പോള്‍ തന്നെ ഷമീര്‍നും വേണം ചര്മുറി ...എന്‍റെ കയ്യില്‍ പൈശ ഇല്ല ..നീ തരാനുള്ളതില്‍ നിന്നും എനിയ്കും ഒരു ചര്മുറി വാങ്ങി താ ..."
താഹിര്‍ അകെ ധര്‍മ്മ സങ്കടത്തിലായി അവസാനം പ്രേമിച്ച പെണ്ണിനെ മറ്റൊരാള്‍ കെട്ടിക്കൊണ്ടു പോകുന്ന അതേ ഹൃദയ വേദനയില്‍ അവന്‍ ബ്രെഡ് ഓംലെറ്റ് cut ചെയ്തു ഒരു ചര്മ്മുറിയ്കും കൂടി പറഞ്ഞു .

4
അന്ന് ബ്രെഡ് ഓം ലേറ്റ് കഴിയ്ക്കാൻ പറ്റാഞ്ഞതിന് താഹിർ അവനെ പ്രാകി യിടുണ്ടാവും .അല്ലെങ്കിൽ ഇങ്ങനൊക്കെ സംഭവിയ്ക്കമോ ..?
നമുക്ക് കഥയുടെ മർമ്മ ഭാഗത്തേക്ക് പോകാം ..
ഷമീർ സാനിയയെ മനസ്സാ വരിച്ചു കഴിഞ്ഞു .. തമ്മിൽ ഇതുവരെ കാണാതെ ഉള്ള അവരുടെ പ്രണയ ത്തിനു മുന്നിൽ മൊയ്തീനും കാഞ്ചന മാലയും വരെ തോറ്റു പോകുമായിരുന്നു' .അങ്ങനെ അവർ തമ്മിൽ കാണാൻ തീരുമാനിച്ചു.
ഷമീർ അവളെ കാണാനായി നാട്ടിലേക്കു വച്ചു പിടിച്ചു . ഞാനും താഹിറും ലൈവായി വിവരങ്ങൾ അറിയാനായി മൊബൈൽ ഫോണും കച്ചിൽ പിടിച്ചു ഇരുന്നു .ഷമീറിനോട് പ്രത്യേകം പറഞ്ഞു അളിയാ ഈ കാര്യത്തി ലെങ്കിലും പിശുക്ക് കാട്ടരുത് അപ്പപ്പോൾ കാര്യങ്ങൾ വിളിച്ചു പറയണം .അവനെക്കാൾ കൂടുതൽ ആകാംക്ഷ ഞങ്ങൾക്കായി രുന്നു .കാരണം' എന്തെങ്കിലും മാരക ട്വിസ്റ്റ് സoഭവിയ്ക്കും എന്ന് ഞങ്ങൾക്ക് അറിയാം ,ഇതുവരെ ഉള്ള അനുഭവങ്ങൾ അങ്ങനെയാണ് ഞങ്ങളെ പഠിപ്പിച്ചത് .
അങ്ങനെ തളിപ്പറമ്പുകാരൻ ആയ അവൻ കണ്ണൂര് വരെ പോകുവാ എന്ന് പറഞ്ഞു വീട്ടിൽ നിന്ന് ഇറങ്ങി .അവളുടെവീട് വടകര ആണ് .ബസ്റ്റാന്റിൽ വച്ച് കാണാം എന്നായിരുന്നു തീരുമാനം . അങ്ങനെ ഷമീർ ബസിൽ കയറി വടകര എത്തി .അവളെ വിളിച്ചു മൊബൈൽ സ്വിച്ച് ട് ഓഫ് .. !!
ഉള്ളിൽ ചെറിയ ദേഷ്യവു o സങ്കട വും തോന്നി .. ചുറ്റും പരതി ഫോട്ടോയിൽ കൂടി കണ്ട് ഹൃദയത്തിൽ കുടിയേറിയ ആ ഹൂറി അവിടെ എവിടെയെങ്കിലും നിൽ പുണ്ടോ എന്ന് .. ഇല്ല !! എന്തെങ്കിലും വരാൻ പറ്റാത്ത കാരണം ഉണ്ടാകും എന്നു സ്വയം ആശ്വസിച്ചു കൊണ് തിരിച്ചു കണ്ണൂർ ക്ക് വണ്ടി കയറി .. . മാഹി എത്തിയപ്പോൾ അതാ അവന്റെ മൊബെലിൽ സാനിയ വിളിയ്ക്കുന്നു .. അവൻ പെട്ടെന്ന് ഫോൺ എടുത്തു .അവൾ ബസ്സ്റ്റാന്റിൽ ഉണ്ട് മൊബൈലിന്റെ ബാറ്ററി അടിച്ചു പോയി ഇപ്പോൾ അതു ശരിയാക്കി പറഞ്ഞ സ്ഥലത്തു തന്നെ ഷമിറിനെയും കാത്തു നിൽക്കുക യാണ് എന്ന് ഒറ്റ ശ്വാസത്തിൽ പറഞ്ഞു .. ഇതു കേട്ടതും ഷമീറിന്റെ എല്ലാ നിരാശയും പോയി .നീ അവിടെ തന്നെ നിന്നോ ഞാൻ ഇതാ വരുന്നു എന്നു പറഞ്ഞു ഫോൺ കട് ചെയ്തു .തട്ടത്തിൻ മറയത്തിലെ നിവിൻ പോളിയെ പോലെ ചുറ്റും ഉള്ള ഒന്നിനെയും അവനു കാണാൻ പറ്റിയില്ല. .. നമ്മൾ ആണ് അവന്റെ സ്ഥാനത്ത് എങ്കിൽ അടുത്ത സ്റ്റോപ്പിൽ ഇറങ്ങി തിരിച്ച് ബസ് കയറി പോകും .പക്ഷേ അവിടെയാണ് നമ്മുടെ ഷമീർ വ്യത്യസ്ഥ നാക്കുന്നത് ...
കണ്ടക്ടറോട് വണ്ടി അവിടെ നിർത്താൻ പറഞ്ഞു .അതു മാത്രമല്ല .. ഞാൻ കണ്ണൂർക്കാണ് ടിക്കറ്റ് എടുത്തത് . പക്ഷേ ഞാൻ മാഹിയിൽ ഇറങ്ങുന്നു. അത് കൊണ് ബാക്കി പൈശ കൊണ്ടാ ...!!
കണ്ടക്ടർ നല്ല മനുഷ്യൻ ആയത് കൊണ്ട് അവനെ തന്തയ്ക്ക് മാത്രമേ വിളിച്ചുള്ളു തല്ലിയില്ല.
തിരിച്ച് വേറേ ബസ് കയറി വടകര ഇറങ്ങി അവളെ കണ്ടു .മനസ്സു നിറയെ സംസാരിച്ചു .ലൈവായി ഞങ്ങളെ അവിടുന്നു വിളിച്ചു സംസാരിച്ചു .. ഞങ്ങൾ പ്രതീക്ഷിച്ച ട്വിസ്റ് നടക്കാത്തതിൽ തെല്ല് ആശ്ചര്യം ഞങ്ങൾക്ക് തോന്നാ തിരുന്നില്ല .
അങ്ങനെ ആദ്യ സമാഗമത്തിന്റെ ഓർമ്മകൾ അയവിറക്കി ഷമീർ വീട്ടിൽ ചെന്ന് കയറി.. ഉമ്മറത്ത് ഷമീറിന്റെ ഉപ്പ ഉണ്ടായിരുന്നു
"എവിടെ ആയിരുന്നു ?എന്ന് പതിവില്ലാതെ അൽപം കനത്തിൽ ഉപ് ചോദിച്ചു .
കണ്ണൂര് വരെ എന്ന് ആശങ്കയോടെ ഷമീർ മ റുപടി പറഞ്ഞു '
കണ്ണൂർ എന്നാ മാഹി ആയത് എന്ന ഉപ്പായുടെ ചോദ്യത്തിന് അവന്റെ അടി വയറ്റിൽ നിന്നും വന്ന തീ ഗോള മാ ണ് ഉത്തരം പറഞ്ഞത് ... വാക്കുകൾ കിട്ടാതെ അവൻ ഉഴറി ...
അവന്റെ അടുത്തേക്ക് സ്ഫടികം സിനിമയിലെ തിലകനെ പോലെ ഉപ്പ നടന്ന് അടുത്തു .നിന്റെ മൊബൈൽ കൊണ്ടാ ...! അൽപം ആജ്ഞാ സ്വരത്തിൽ ചോദിച്ചു. .അവൻ പോലും അറിയാതെ അവൻ തന്നെ അവന്റെ NoKlA3310 Unlock ആക്കി അവന്റെ ബാപ്പായുടെ കയ്യിൽ കൊടുത്തു . ബാപ്പ അതിന്റെ കാൾ റജിസ്റ്റർ നോക്കി .
Dialled call sania !!
missed call sania !!
recieved call sania !!
പപ്പു പറഞ്ഞതു പോലെ അപ്പം തന്നെ അവന്റെ ബാപ്പ അവൾക്കും അവളുടെ വീട്ടുകാർക്കും അവാർഡ് കൊടുത്തു .
മകളെ നിലയ്ക്ക് നിർത്തണം എന്നും . എന്റെ മകനെ വല വീശിപ്പിടിയ്ക്കാൻ നോക്കി എന്നും ആരോപിച്ച് അങ്ങോട്ടും. പെൺ കുട്ടികളെ വഴി പിഴപ്പിക്കാൻ നടക്കുകയാണ് നിന്റെ മകനെന്നു തിരിച്ചും .ഫോണിൽ കൂടി അടി ആയി .. അതോടെ ഷമീറിന്റെ ആ പ്രേമവും ഗുദാ ഹവ !
ആ കണ്ടക്ടറുമായുള്ള വഴക്ക് കണ്ട് കൊണ്ട് ഷമീറിന്റെ ബാപ്പായുടെ ഒരു ബഡാ ദോസ്ത് വണ്ടിയിൽ ഉണ്ടായിരുന്നു ..അദ്ദേഹമാണ് ആ മാരക ട്വിസ്റ്റ് ഉണ്ടാക്കിയത് . ..
ആ മാരക ട്വിസ്റ്റ് പ്രതീക്ഷിച്ചിരുന്ന ഞങ്ങളും നിരാശരായില്ല ..!!
അജീം
.

Comments
Post a Comment